- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഇന്ത്യയോ കേരളമോ പാക്കിസ്ഥാനോ ഒന്നുമല്ല സാക്ഷാൽ ലണ്ടൻ നഗരമാണ്; ലണ്ടനിലെ സൂപ്പർമാർക്കറ്റിൽ വിലകുറഞ്ഞ പച്ചക്കറി വാങ്ങാൻ തല്ല് കൂടുന്ന സാധാരണക്കാരുടെ വീഡിയോ വൈറലാകുമ്പോൾ
വില കുറഞ്ഞ പച്ചക്കറികൾ കരസ്ഥമാക്കാൻ ലണ്ടനിലെ സൂപ്പർമാർക്കറ്റിൽ മത്സരിക്കുന്ന സാധാരണക്കാരുടെ വീഡിയോ വൈറലായി. ഇത് കണ്ടാൽ ഈ വീഡിയോ ഇന്ത്യയിൽ നിന്നോ കേരളത്തിൽ നിന്നോ പാക്കിസ്ഥാനിൽ നിന്നോ പകർത്തപ്പെട്ടതാണെന്നായിരിക്കും നമുക്കാദ്യം തോന്നുക. പിന്നീട് പച്ചക്കറികൾക്ക് തല്ല് കൂടുന്നത് സായിപ്പന്മാരാണെന്ന് മനസിലാകുമ്പോൾ ആരും മൂക്കത്ത് വിരൽ വച്ച് പോവുകയും ചെയ്യും. ലണ്ടനിലെ ന്യൂ മാൽഡനിൽ നിന്നാണീ വീഡിയോ ഇന്നലെ പകർത്തപ്പെട്ടിരിക്കുന്നത്. മഷ്‌റൂമും ഗ്രേപ്പുകളും കൈക്കലാക്കാനാണ് ഇവർ ഏറ്റു മുട്ടിയിരിക്കുന്നത്. സെൽബൈ ഡേറ്റുകൽലെത്തുമ്പോൾ ടെസ്‌കോ സ്‌റ്റോറുകൾ സാധാരണ വില കുറച്ച് വിൽക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഒരു ബാഗ് സാലഡ് ഒരു പൗണ്ടിന് പകരം 11 പെൻസിന് പോലും വിറ്റഴിക്കാറുമുണ്ട്. എന്നാൽ സാധാരണ ദിവസമാണീ സംഘട്ടനം അരങ്ങേറിയിരിക്കുന്നതെന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്ന റ്യാൻ അന്തോണി വെളിപ്പെടുത്തുന്നത്. ഇത് വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ വീഡിയോയിൽ ചുരുങ്ങിയത് പത്ത് പേരെങ്കിലും വി
വില കുറഞ്ഞ പച്ചക്കറികൾ കരസ്ഥമാക്കാൻ ലണ്ടനിലെ സൂപ്പർമാർക്കറ്റിൽ മത്സരിക്കുന്ന സാധാരണക്കാരുടെ വീഡിയോ വൈറലായി. ഇത് കണ്ടാൽ ഈ വീഡിയോ ഇന്ത്യയിൽ നിന്നോ കേരളത്തിൽ നിന്നോ പാക്കിസ്ഥാനിൽ നിന്നോ പകർത്തപ്പെട്ടതാണെന്നായിരിക്കും നമുക്കാദ്യം തോന്നുക. പിന്നീട് പച്ചക്കറികൾക്ക് തല്ല് കൂടുന്നത് സായിപ്പന്മാരാണെന്ന് മനസിലാകുമ്പോൾ ആരും മൂക്കത്ത് വിരൽ വച്ച് പോവുകയും ചെയ്യും. ലണ്ടനിലെ ന്യൂ മാൽഡനിൽ നിന്നാണീ വീഡിയോ ഇന്നലെ പകർത്തപ്പെട്ടിരിക്കുന്നത്. മഷ്‌റൂമും ഗ്രേപ്പുകളും കൈക്കലാക്കാനാണ് ഇവർ ഏറ്റു മുട്ടിയിരിക്കുന്നത്. സെൽബൈ ഡേറ്റുകൽലെത്തുമ്പോൾ ടെസ്‌കോ സ്‌റ്റോറുകൾ സാധാരണ വില കുറച്ച് വിൽക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഒരു ബാഗ് സാലഡ് ഒരു പൗണ്ടിന് പകരം 11 പെൻസിന് പോലും വിറ്റഴിക്കാറുമുണ്ട്.
എന്നാൽ സാധാരണ ദിവസമാണീ സംഘട്ടനം അരങ്ങേറിയിരിക്കുന്നതെന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്ന റ്യാൻ അന്തോണി വെളിപ്പെടുത്തുന്നത്. ഇത് വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഈ വീഡിയോയിൽ ചുരുങ്ങിയത് പത്ത് പേരെങ്കിലും വിലകുറച്ച് വിൽക്കുന്ന സാധനങ്ങൾ കൈക്കലാക്കാൻ പരസ്പരം തള്ളു കൂടുന്നത് കാണാം. ഒരു പ്രായമായ സ്ത്രീ തിക്കിത്തിരക്കി സാധനമെടുക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവർ അവരെ തള്ളിമാറ്റുന്നതും വീഡിയോയിൽ കാണാം. തിക്കിത്തിരക്കിന്റെ ഭാഗമായി ആളുകൾ പൈനാപ്പിളുകലും ബീൻസും മുട്ടകളും തങ്ങളുടെ ബാസ്‌ക്കറ്റുകളിലേക്ക് വലിച്ചെറിയുകയും ഗ്രീൻ വെജിറ്റബിൾ കണ്ടയിനറുകൾ തകിടം മറിക്കുന്നുമുണ്ട്.
ഇതിനിടെ ഒരാൾ ക്യാമറയിൽ നോക്കി തംപ്‌സ് അപ്പ് ചെയ്തുകൊണ്ട് തന്റെ കൈയിലുള്ള ഭക്ഷ്യവസ്ത്തുകൾ ബാലൻസ് ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്. ഈ തല്ലുകൂടലിനിടയിൽ പെട്ട് പോയ ടെസ്‌കോയിലെ ഒരു ജോലിക്കാരന് പരുക്കേറ്റിട്ടുമുണ്ട്. നല്ല ഭക്ഷ്യവസ്തുക്കൾ പാഴാകാതിരിക്കാൻ തങ്ങൾ ദിവസത്തിന്റെ അവസാനം വില കുറച്ച് വിൽക്കാൻ തീരുമാനിച്ചതിനെ തുടർന്നാണീ തള്ള്കൂടലുണ്ടായിരിക്കുന്നതെന്നാണ് ടെസ്‌കോ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം വേളകളെ കൂടുതൽ നന്നായി കൈകാര്യം ചെയ്യാനും ഷോപ്പർമാർക്ക് സുരക്ഷിതമായി സാധനം വാങ്ങാനുള്ള സാഹചര്യമുണ്ടാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിൽ സാധനം വാങ്ങാൻ തിക്കും തിരക്കും കൂട്ടുന്നതിനിടയിൽ ആളുകൾ പലതരത്തിലുള്ള കമന്റുകൾ പറയുന്നതും വീഡിയോയിലുണ്ട്.