- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ പക്ഷിപ്പനി പടരുന്നു; ജനുവരി 26 വരെ ചെങ്കോട്ട അടച്ചിടും
ന്യൂഡൽഹി: പക്ഷിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചു. റിപ്പബ്ലിക്ക് ദിനാഘോഷം കഴിയുന്നത് വരെ വരെ ചെങ്കോട്ടയിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ജനുവരി 19 മുതൽ 26വരെ ചെങ്കോട്ട അടച്ചിടും. പക്ഷിപ്പനിയുടെ വ്യാപനത്തെ തുടർന്ന് ഡൽഹിയിൽ പലയിടത്തും കോഴിയിറച്ചി വിൽപ്പന നിരോധിച്ചിട്ടുണ്ട്
ചെങ്കോട്ടയിൽ ചത്തനിലയിൽ കണ്ടെത്തിയ കാക്കകൾക്ക് പക്ഷിപ്പനി സ്ഥിരികരിച്ചതിനെ തുടർന്നാണ് പൊജുജനങ്ങൾക്കുള്ള പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കാക്കകൾ ചെങ്കോട്ടയിൽ ചത്തുവീണിരുന്നു. തുടർന്ന് ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് ചത്തകാക്കകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ജനുവരി 26 വരെ ചെങ്കോട്ട അടച്ചിടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
മറുനാടന് ഡെസ്ക്
Next Story