ക്കാലത്തേക്കുമായി വലിയൊരു മുറിപ്പാട് സൃഷ്ടിച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഭരണാധികാരികൾ ഇന്ത്യയിൽനിന്ന് മടങ്ങിയത്. മതത്തിന്റെ പേരിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും വിഭജിച്ചു. സ്വാതന്ത്ര്യലബ്ധിയുടെ ആഹ്ലാദം മുഴുവൻ ഇല്ലാതാക്കി ഇരുചേരികളിലായിനിന്ന് ഇന്ത്യക്കാർ പരസ്പരം ഏറ്റുമുട്ടി. ഹിന്ദുക്കളും മുസ്ലീങ്ങളും ഏറ്റുമുട്ടി ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. പഞ്ചാബും ബംഗാളും ചോരക്കളങ്ങളായി മാറി. കാശ്മീരിൽ ഇന്നും തീരാത്ത വിഘടനവാദം അതിന്റെ ശേഷിപ്പായി അവശേഷിക്കുന്നു.

ചരിത്രത്തെ ഓരോരുത്തരും കാണുന്നത് അവരുടെ സൗകര്യത്തിനനുസരിച്ചാണ്. പാക്കിസ്ഥാനിലെ പാഠപുസ്തകങ്ങളിൽ വിഭജനം ഹിന്ദുക്കൾ നടത്തിയ അക്രമമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പലായനങ്ങളിലൊന്നാണ് അന്ന് ഇരുഭാഗത്തേയ്ക്കും ഉണ്ടായത്. സ്വത്തുക്കൾ പിടിച്ചുപറിക്കുകയും സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും ജീവിക്കാനനുവദിക്കാതിരിക്കുകയും ചെയ്ത ഹിന്ദു അക്രമികൾ ലക്ഷക്കണക്കിനാളുകളെ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്യിച്ചുവെന്ന് വിഭജനത്തെ പാക്കിസ്ഥാനിലെ പാഠപുസ്തകങ്ങളിൽ വിവരിക്കുന്നു.

വിഭജനത്തിനും സ്വാതന്ത്ര്യത്തിനും 70 വയസ്സെത്തുമ്പോൾ, ഇരുരാജ്യങ്ങളും തമ്മിലുള്ള സ്പർധ വളർത്തുന്ന തരത്തിലാണ് പാക്കിസ്ഥാനിലെ പാഠപുസ്തകങ്ങളിലെ വിവരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബലൂചിസ്താൻ പ്രവിശ്യയിലെ അഞ്ചാം ക്ലാസ് പാഠപുസ്തകത്തിൽ ഹിന്ദുക്കളെ അക്രമികളെന്നും കവർച്ചക്കാരെന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മുസ്ലീങ്ങളെ കൂട്ടക്കുരുതി നടത്തിയ തെമ്മാടികളാണ് പുസ്തത്തിൽ ഹിന്ദുക്കൾ.

ഇന്ത്യയുടെ വിഭജനത്തെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി എത്ര ചെറുത്തുവെന്നും മുഹമ്മദലി ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് ബ്രിട്ടീഷ് അധികൃതതരുമായി ചേർന്ന് വിഭജനത്തിന് കളമൊരുക്കിയെന്നുമാണ് ഇന്ത്യയിലെ പാഠപുസ്തകങ്ങളിൽപ്പറയുന്നത്. വിഭജനത്തിനെതിരെ ഗാന്ധിജി നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യൻ പാഠപുസ്തകങ്ങളിൽ ഏറെ വാഴ്‌ത്തപ്പെടുമ്പോൾ, പാക്കിസ്ഥാനി പാഠപുസ്തകങ്ങളിൽ ഗാന്ധിജിയെക്കുറിച്ചുള്ള പരാമർശങ്ങൾ വിരളമാണ്.




ചരിത്രത്തെ വളച്ചൊടിക്കുന്നത് തലമുറകളിൽ തെറ്റിദ്ധാരണ വളർത്തുന്നതിന് മാത്രമേ ഉപകരിക്കൂവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാക്കിസ്ഥാനിലെ ഓരോ തലമുറയിലും ഇന്ത്യാവിരുദ്ധത കുത്തിവെക്കുകയെന്നതാണ് ഈ ചരിത്രപുസ്തകളുടെ ലക്ഷ്യം. വിഭജനത്തിന് പിന്നിലെ രാഷ്ട്രീയത്തെയും മനുഷ്യർ നേരിട്ട യാതനകളെയും കാണാതെ അതിനെ ഏകപക്ഷീയമായ ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നത് ഈ ഇന്ത്യവിരുദ്ധത വളർത്തുന്നതിനുമാത്രമാണെന്നും വിലയിരുത്തപ്പെടുന്നു.