- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ വകവരുത്തിയവേേരാട് പകവീട്ടാൻ തക്കംപാർത്ത് നടന്നു; മൊബൈൽ ഉപയോഗിച്ചില്ല; തലമുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തി; 'കെജിഎഫ് മോഡലിൽ' കോലാറിലെ ഗുണ്ടകളുടെ തണലിൽ ഒളിവാസം; ഓപ്പറേഷൻ കോലാറിൽ നന്ദനത്ത് ഹരീഷിനെ കേരള പൊലീസ് പിടികൂടിയ കഥ
തൃശൂർ: ഓപ്പറേഷൻ കോലാർ എന്ന സാഹസിക നീക്കത്തിലൂടെ ആണ് തൃശൂർ കാട്ടൂർക്കടവ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടയും ആയ നന്ദനത്ത് ഹരീഷിനെ (45) കേരള പൊലീസ് ബംഗളൂരുവിലെ കോലാർ എന്ന ഗ്രാമത്തിൽ നിന്നും പിടികൂടിയത്. ഒരു പ്രത്യേക തരം മാനസിക വൈകല്യം പ്രകടിപ്പിക്കുന്ന ഹരീഷിനെ വളരെ നയതന്ത്രപരമായിട്ടായിരുന്നു ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ടി ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത് വെറും നാല് ദിവസത്തെ ആസൂത്രിതമായ നീക്കത്തിലൂടെ ആണ് കോലാർ എന്ന ചെറു ഗ്രാമത്തിൽനിന്നും മിന്നൽ വേഗതയിൽ ഹരീഷിനെ അറസ്റ്റ് ചെയ്തത് കോലാർ എന്ന ചെറുഗ്രാമത്തിൽ ഗ്രൗണ്ട് സപ്പോർട്ട് ഹരീഷിന് ഉണ്ടായിരുന്നെങ്കിലും ബംഗളൂരു പൊലീസിന്റെ സഹായം കൂടി കേരള പൊലീസിന് ലഭിച്ചത് ഹരീഷിനെ വലയിലാക്കാൻ ഏറെ ഗുണകരമായി.
തൃശ്ശൂർ ജില്ലയിലെ കാട്ടൂർ വലപ്പാട് ചേർപ്പ് സ്റ്റേഷനുകളിൽ 35 ലധികം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ക്വട്ടേഷൻ ടീം തലവനാണ് അറസ്റ്റിലായ പ്രതി ഹരീഷ്. തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ അടിപിടിയിൽ നിന്നുമാണ് കേസുകളുടെ തുടക്കം പിന്നീട് അധികം താമസിക്കാതെ ഗുണ്ടാ പ്രവർത്തനങ്ങളിലേക്കും മറ്റു കുറ്റകൃത്യ പ്രവർത്തനങ്ങളിലേക്ക് വഴിമാറുകയായിരുന്നു ക്വട്ടേഷൻ ഗുണ്ടാ പ്രവർത്തനങ്ങളും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിമരുന്ന് വിൽപനയും ആണ് പ്രധാന വരുമാനമാർഗം. പ്ലസ് ടു,കോളേജ് വിദ്യാർത്ഥികളായ ഒരു ഗാങ് തന്നെ തൃശൂർ നഗരത്തിൽ ഹരീഷിനായിട്ടുണ്ട്.
ഇതിനിടയിൽ വളരെ നേരത്തെതന്നെ ഹരീഷ് വിവാഹിതനായി. പ്രണയവിവാഹമായിരുന്നു ഹരീഷിന്റേത് രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങുന്ന കുടുംബം ആണ് ഹരീഷിന് മൂത്ത മകൻ ഗൾഫിൽ കമ്പനിതൊഴിലാളിയാണ് ഒരു മകളുടെ വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലും ഒരു മകൾ ഹരീഷിന്റെ ബന്ധുക്കളുടെ സംരക്ഷണയിലുമാണ്. സമീപകാലത്ത് ക്വട്ടേഷൻ കുടിപ്പകയുടെ ഇരയായത് സ്വന്തം ഭാര്യ ലക്ഷ്മി തന്നെ ആയിരുന്നു ഉറ്റസുഹൃത്തുക്കളായ ടീമംഗങ്ങളുമായുണ്ടായ അസ്വാരസ്യങ്ങൾ മൂലം രണ്ട് ടീം ആവുകയും പിന്നീട് ബദ്ധശത്രുക്കളും ആവുകയും ആയിരുന്നു തുടർന്ന് ഇരുകൂട്ടരും നിരന്തരം സംഘർഷങ്ങൾ പതിവായി കഴിഞ്ഞ മാർച്ചിൽ ഹരീഷിനെ വധിക്കാൻ പദ്ധതി ഇടുകയും ആ പദ്ധതി പൊളിഞ്ഞത് മൂലം ഹരീഷിന്റെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രണ്ടുതവണ ഗുണ്ടാ ആക്ട് പ്രകാരം (കാപ്പ) ഹരീഷ് തടവിൽ കിടന്നിട്ടുണ്ട് ഭാര്യയുടെ മരണത്തിനുശേഷം നാട്ടിൽ നിന്നും മാറി നിന്ന ഹരീഷിനെ കുറിച്ച് വിവരം ഒന്നും ഇല്ലായിരുന്നു എന്നാൽ അണിയറയിൽ ഭാര്യയെ കൊന്ന വരെ ഇല്ലാതാക്കാനുള്ള നീക്കങ്ങൾ ഹരീഷ് നടത്തുന്നുണ്ട് എന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു ഒപ്പം നിരവധി കേസുകളും ഹരീഷിന്റെ പേരിലും ഉണ്ടായിരുന്നു പിന്നീട് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവിൽ ഉണ്ടെന്നറിഞ്ഞ് പൊലീസ് 4 ദിവസം മുമ്പ് റൂറൽ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി ഇരിങ്ങാലക്കുട ഡിവൈഎസ്‌പി ടി ആർ രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് കർണാടകയിലേക്ക് അയക്കുകയായിരുന്നു.
പിന്നീട് ബംഗളൂരു പൊലീസിന്റെ സഹായത്തോടെ പല തെരുവുകളിലും അലഞ്ഞ പൊലീസ് ഒടുവിൽ ഹരീഷ് കോലാറിൽ ഉണ്ടെന്നുള്ള വിവരം കിട്ടുന്നത് ഏകദേശം പത്തു വർഷം മുമ്പ് സ്വർണ്ണഖനി മേഖലയിലെ ജോലി ചെയ്ത പരിചയത്തിലൂടെ ഒട്ടേറെ ഗുണ്ടാസംഘങ്ങളും ആയിട്ടുള്ള ബന്ധം ഹരീഷ് ഇവിടെ നിലനിർത്തിയിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് ഒരിക്കൽപോലും ഹരീഷ് മൊബൈൽ ഫോൺ ഉപയോഗിച്ച് ഉണ്ടായിരുന്നില്ല തലമുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തിയായിരുന്നു ഹരീഷ് ഒളിവിൽ കഴിഞ്ഞിരുന്നത്.
വളരെ തന്മയത്വത്തോടെയും നയതന്ത്ര ത്തിലൂടെയും നടത്തിയ സാഹസികമായ ഓപ്പറേഷനിൽ പൊലീസുകാരായ വി വി അനിൽകുമാർ, ആർ രാജേഷ്, ജീവൻ സൈബർ വിദഗ്ധരായിട്ടുള്ള രഞ്ജിത്ത് മനു രജീഷ് സി കെ അരുൺ സുഹൈൽ ആർ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.