- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ആർ ടി സി കണ്ടക്ടറായിരിക്കെ തബല പഠിപ്പിച്ച ജനാർദ്ദനനെ വേദിയിലേക്ക് വിളിച്ച് ആദരിച്ച് തുടക്കം; മൂന്ന് മിനിറ്റ് തബല വായിച്ച് ജീവനക്കാരെ അത്ഭുതപ്പെടുത്തി തച്ചങ്കരി; കെഎസ് ആർടിസിക്ക് താളം മുറുക്കാൻ കച്ചകെട്ടിറങ്ങിയത് തബല വായിച്ച്
തിരുവനന്തപുരം: അറിയപ്പെടുന്ന സംഗീതജ്ഞനാണ് ഐപിഎസുകാരനായ ടോമൻ തച്ചങ്കരി. സിനിമയ്ക്ക് പോലും സംഗീതം കൊടുത്തിട്ടുണ്ട്. ക്രിസ്തീയ ഭക്തിഗാനങ്ങളും പുറത്തിറക്കി. സംഗീതത്തിന്റെ താളം ജീവിതത്തിലേക്ക് ആവേശിപ്പിച്ചാണ് വിവാദങ്ങൾക്കിടയിലും ഈ ഐപിഎസുകാരൻ മുന്നോട്ട് നീങ്ങുന്നത്. താൻ ഏറ്റെടുത്ത ചുമതലകളെല്ലാം ഭംഗിയായി തന്നെ നിർവ്വഹിച്ചുവെന്ന ഉത്തമ ബോധം തച്ചങ്കരിക്കുണ്ട്. ആരു തൊട്ടാലും നന്നാവാത്ത ആനവണ്ടിയിലേക്ക് പിണറായി സർക്കാർ തച്ചങ്കരിയെ നിയോഗിച്ചതും അതുകൊണ്ട് തന്നെ. കെ എസ് ആർ ടി സിയെ നന്നാക്കാൻ വേണ്ടത് എന്നതാണെന്ന് ഈ ഐപിഎസുകാരന് നന്നായി അറിയാം. അതുകൊണ്ട് വ്യത്യസ്തമായ തുടക്കവും. ഏതൊരു സ്ഥാപനത്തിലേക്ക് എത്തുമ്പോഴും ജീവനക്കാരോട് നിലാപട് വിശദീകരിക്കൽ തച്ചങ്കരിയുടെ ശൈലിയാണ്. കെ എസ് ആർ ടി സിയിൽ എത്തുമ്പോഴും ഈ പതിവിന് മാറ്റമില്ല. ജീവനക്കാരെ ഒന്നാകെ വിളിച്ച് ചെറു പ്രസംഗം അതാണ് രീതി. എന്നാൽ കെ എസ് ആർ ടി സിയിൽ അത് ചെറുതായൊന്ന് മാറ്റി. ഗുരുവന്ദനത്തോടെയാണ് തുടക്കം. തച്ചങ്കരിക്ക് കെ എസ് ആർ ടി സിയുമായുള്ള ഏക ബന്ധം ഗുരു
തിരുവനന്തപുരം: അറിയപ്പെടുന്ന സംഗീതജ്ഞനാണ് ഐപിഎസുകാരനായ ടോമൻ തച്ചങ്കരി. സിനിമയ്ക്ക് പോലും സംഗീതം കൊടുത്തിട്ടുണ്ട്. ക്രിസ്തീയ ഭക്തിഗാനങ്ങളും പുറത്തിറക്കി. സംഗീതത്തിന്റെ താളം ജീവിതത്തിലേക്ക് ആവേശിപ്പിച്ചാണ് വിവാദങ്ങൾക്കിടയിലും ഈ ഐപിഎസുകാരൻ മുന്നോട്ട് നീങ്ങുന്നത്. താൻ ഏറ്റെടുത്ത ചുമതലകളെല്ലാം ഭംഗിയായി തന്നെ നിർവ്വഹിച്ചുവെന്ന ഉത്തമ ബോധം തച്ചങ്കരിക്കുണ്ട്. ആരു തൊട്ടാലും നന്നാവാത്ത ആനവണ്ടിയിലേക്ക് പിണറായി സർക്കാർ തച്ചങ്കരിയെ നിയോഗിച്ചതും അതുകൊണ്ട് തന്നെ. കെ എസ് ആർ ടി സിയെ നന്നാക്കാൻ വേണ്ടത് എന്നതാണെന്ന് ഈ ഐപിഎസുകാരന് നന്നായി അറിയാം. അതുകൊണ്ട് വ്യത്യസ്തമായ തുടക്കവും.
ഏതൊരു സ്ഥാപനത്തിലേക്ക് എത്തുമ്പോഴും ജീവനക്കാരോട് നിലാപട് വിശദീകരിക്കൽ തച്ചങ്കരിയുടെ ശൈലിയാണ്. കെ എസ് ആർ ടി സിയിൽ എത്തുമ്പോഴും ഈ പതിവിന് മാറ്റമില്ല. ജീവനക്കാരെ ഒന്നാകെ വിളിച്ച് ചെറു പ്രസംഗം അതാണ് രീതി. എന്നാൽ കെ എസ് ആർ ടി സിയിൽ അത് ചെറുതായൊന്ന് മാറ്റി. ഗുരുവന്ദനത്തോടെയാണ് തുടക്കം. തച്ചങ്കരിക്ക് കെ എസ് ആർ ടി സിയുമായുള്ള ഏക ബന്ധം ഗുരുനാഥനാണ്. ജീവിത്തിൽ ഒരിക്കൽ പോലും സർക്കാർ ബസിൽ യാത്ര ചെയ്തിട്ടില്ല. കുട്ടിക്കാലത്തെ ആശ്രയം സ്വകാര്യ ബസുകളെ. പിന്നീട് ഔദ്യോഗിക ജീവത്തിലേക്ക് കടന്നപ്പോൾ കെ എസ് ആർ ടി സിയെ ആശ്രയിക്കേണ്ടി വന്നില്ല. കെഎസ് ആർടിസിയെന്നാൽ തച്ചങ്കരിക്ക് ജനാർദ്ദൻ സാറാണ്. തന്നെ തബല പഠിപ്പിച്ച അദ്ധ്യാപകൻ.
തച്ചങ്കരിയെ തബല പഠിപ്പിക്കുമ്പോൾ ജനാർദ്ദനൻ കെഎസ് ആർടിസിയിലായിരുന്നു ജോലി. കണ്ടക്ടറായിരുന്ന സാറിലൂടെയാണ് കെ എസ് ആർ ടി സിയെ എന്നും തച്ചങ്കരി ഓർക്കുന്നത്. അതുകൊണ്ട് തന്നെ ആനവണ്ടിയുടെ തലവനാകുമ്പോൾ മാഷെ ആസ്ഥാനത്ത് വിളിച്ചു വരുത്തി ആദരിക്കുന്നു. പിന്നാലെ മാഷിന് ഗുരുവന്ദനമായി മൂന്ന് മിനിറ്റ് തബല വായനയും. തബലയിലെ കൈയടക്കം തച്ചങ്കരിയെ ജീവനക്കാർക്കിടയിൽ താരമാക്കുകയാണ്. ഗുരുത്വവും താള ബോധവുമാണ് കെ എസ് ആർ ടി സിക്ക് നഷ്ടമാകുന്നത്. ഈ രണ്ട് ബോധത്തിലേക്കും ജീവനക്കാരെല്ലാം എത്തിയാൽ കെ എസ് ആർ ടിസിയുടെ ഗട്ടറിലൂടെയുള്ള യാത്രയ്ക്കും അവസാനമാകും. ഇത് ജീവനക്കാരെ ഓർമിപ്പിക്കാനാണ് ജനാർദ്ദനൻ മാസ്റ്ററെ തച്ചങ്കരി ആദരിച്ചത്.
നഷ്ടത്തിലായിരുന്ന മാർക്കറ്റ് ഫെഡ്, കേരള ബുക്സ് ആൻഡ് പബ്ലിഷിങ് സൊസൈറ്റി, കൺസ്യൂമർഫെഡ് എന്നിവിടങ്ങളിൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കെഎസ്ആർടിസിയുടെ തലപ്പത്ത് എത്തിച്ചത്. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസിയെ അഴിച്ചുപണിയാനാണ് തച്ചങ്കരിയുടെ ആഗ്രഹം. ക്രൈം റിക്കോർഡ്‌സ് ബ്യൂറോ എഡിജിപി കൂടിയാണ് തച്ചങ്കരി.
എഡിജിപിയെന്ന നിലയിൽ തച്ചങ്കരിയുടെ ശമ്പളവും അലവൻസുകളുമെല്ലാം പൊലീസിൽ നിന്നു നൽകുമെന്നതിനാൽ കെഎസ്ആർടിസിക്കു സാമ്പത്തിക ബാധ്യതയുണ്ടാവില്ല. ഞാൻ ചിലപ്പോൾ കണ്ടക്ടറാകും, ചിലപ്പോൾ ഡ്രൈവറുമാകും, അതുമല്ലെങ്കിൽ കരിപുരണ്ട വേഷമിട്ട് മെക്കാനിക്കായി ബസിനടിയിൽ നിങ്ങളെന്നെ കണ്ടാൽ അത്ഭുതപ്പെടരുത് കെ.എസ്.ആർ.ടി.സി. എം.ഡിയായി ചുമതലയേൽക്കാൻ പോകുന്നതിനുമുമ്പ് അഗ്‌നിശമന സേനാ വിഭാഗത്തിലെ സ്വന്തം ഉദ്യോഗസ്ഥർ സംഘടിപ്പിച്ച യാത്രയയപ്പിൽ തച്ചങ്കരി കാര്യങ്ങൾ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
എനിക്ക് കെ.എസ്.ആർ.ടി.സി ഇനി കുടുംബമാണ്. ആ കുടുംബത്തെ ഞാൻ വളർത്തിയെടുക്കും. അതിനു കഴിഞ്ഞില്ലെങ്കിൽ ഞാൻ ഉടൻ തന്നെ പുറത്താകും. മായാവിയെപോലെ മറഞ്ഞിരുന്നു ജോലിക്കള്ളന്മാരെ പിടികൂടുമെന്നു മുന്നറിയിപ്പു നൽകി. ഇത്രയുംകാലം കേരളത്തിൽ കഴഞ്ഞെങ്കിലും താനിതുവരെ ആനവണ്ടിയിൽ കയറിയിട്ടില്ല. പക്ഷേ, കഴിഞ്ഞ രണ്ടുദിവസമായി ഗതാഗത കോർപ്പറേഷനാണു തന്റെ പഠനവിഷയം. കോർപ്പറേഷനെ ഉടച്ചുവാർക്കുന്നതിനുള്ള സുശീൽ ഖന്ന റിപ്പോർട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്.
തകർന്ന ഒരു വകുപ്പിനെ ഉയർത്താനുള്ള ത്രില്ലിലാണ് താനിപ്പോൾ. 24% ഷെഡ്യൂളുകൾ വാഹന റിപ്പയർ കാരണം കട്ടപ്പുറത്താണ്. ഒരു പ്രൈവറ്റ് ബസിനാണ് ഇത് സംഭവിക്കുന്നതെങ്കിൽ ട്രിപ്പു മുടങ്ങുമോ?-ഇതോണ് തച്ചങ്കരി ഉയർത്തുന്ന ചോദ്യം. ഒന്നര വർഷത്തിനിടെ കെ.എസ്.ആർ.ടി.സിക്കിത് മൂന്നാമത്തെ സി.എം.ഡിയാണ് തച്ചങ്കരി. സുശീൽഖന്ന റിപ്പോർട്ടിന്റ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമകരമായ ദൗത്യമാണ് പുതിയ എം.ഡി ടോമിൻ ജെ.തച്ചങ്കരിക്ക് മുന്നിലുള്ളത്.
കാര്യങ്ങൾ എളുപ്പമാകില്ല തച്ചങ്കരിക്കും. കൺസോർഷ്യത്തിൽ നിന്ന് വായ്പ ലഭിച്ചതോടെ തിരിച്ചടവിൽ 60 കോടി രൂപയുടെ മിച്ചമുണ്ടാകും. ഈ തുക കൊണ്ട് മുടങ്ങാതെ ശമ്പളം കൊടുക്കാം. പക്ഷെ വരുമാനം കൂട്ടാതെ മുന്നോട്ട് പോക്ക് എളുപ്പമാകില്ല. ഡ്യൂട്ടി പരിഷ്‌കരണം, പെൻഷൻപ്രായം കൂട്ടൽ, ജൂൺ കഴിഞ്ഞാൽ പെൻഷൻ വിതരണം എന്നിവയെല്ലാം വരാനിരിക്കുന്ന വെല്ലുവിളികളാണ്.