- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടക്ടറായും ഡ്രൈവറായും വേഷം മാറാൻ മാത്രമല്ല കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിർത്താനും അറിയാം എംഡിക്ക്; ടയറുകൾ ഇല്ലാതെ കട്ടപ്പുറത്തായ വണ്ടികൾ നിരത്തിലിറക്കാൻ പുതിയ തന്ത്രം; വിരമിക്കുന്നവർക്ക് പെൻഷനും ആനുകൂല്യങ്ങളും മുടങ്ങാതിരിക്കാൻ സർവീസ് ബുക്ക് തർക്കങ്ങളിൽ സമയബന്ധിത തീരുമാനം; 120 ഡ്യൂട്ടികൾ എടുക്കാത്ത 141 ജീവനക്കാരുടെ സേവനം ക്രമപ്പെടുത്തിയ ഉത്തരവ് റദ്ദാക്കാനും തീരുമാനം; തച്ചങ്കരി തുനിഞ്ഞിറങ്ങിയത് തന്നെ
തിരുവനന്തപുരം: കിതച്ചുനീങ്ങുന്ന കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിർത്താൻ വിവിധ ഭരണപരിഷ്‌കാരങ്ങളുമായി പ്രതിദിനം മുന്നേറുകയാണ് എംഡി ടോമിൻ തച്ചങ്കരി. കണ്ടക്ടറായും, ഡ്രൈവറായും വേഷമിട്ട് ജീവനക്കാരിൽ ഒരാളാകാൻ ശ്രമിക്കുന്നതിനൊപ്പം, ഭരണം സുഗമമാക്കാനുളിള നിരവധി ഉത്തരവുകളും സർക്കുലറുകളും ദിവസവും പുറത്തിറക്കുന്നുണ്ട്. ഈ മാസം 15 ന് പൊതുസ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. 120 ഡ്യൂട്ടികൾ എടുക്കാത്ത ജീവനക്കാരുടെ സേവനം ക്രമപ്പെടുത്തിയ ഉത്തരവ് കഴിഞ്ഞ ദിവസം റദ്ദാക്കി.സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.120 ഡ്യൂട്ടി പൂർത്തിയാക്കാത്ത ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനുള്ള കോർപറേഷന്റെ തീരുമാനത്തിനെതിരെ ചില ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കട്ടെയെന്നായിരുന്നു കോടതി ഉത്തരവ്.ഇതേ തുടർന്ന് അയോഗ്യരായ 141 ജീവനക്കാരുടെ സേവനം റദ്ദാക്കാൻ സർക്കാർ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 141 ജീവനക്കാരെ ക്രമപ്പെടുത്തിയ ഉത്തരവ് റദ്ദാക്
തിരുവനന്തപുരം: കിതച്ചുനീങ്ങുന്ന കെഎസ്ആർടിസിയെ സ്വന്തം കാലിൽ നിർത്താൻ വിവിധ ഭരണപരിഷ്‌കാരങ്ങളുമായി പ്രതിദിനം മുന്നേറുകയാണ് എംഡി ടോമിൻ തച്ചങ്കരി. കണ്ടക്ടറായും, ഡ്രൈവറായും വേഷമിട്ട് ജീവനക്കാരിൽ ഒരാളാകാൻ ശ്രമിക്കുന്നതിനൊപ്പം, ഭരണം സുഗമമാക്കാനുളിള നിരവധി ഉത്തരവുകളും സർക്കുലറുകളും ദിവസവും പുറത്തിറക്കുന്നുണ്ട്. ഈ മാസം 15 ന് പൊതുസ്ഥലംമാറ്റ ഉത്തരവ് നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്.
120 ഡ്യൂട്ടികൾ എടുക്കാത്ത ജീവനക്കാരുടെ സേവനം ക്രമപ്പെടുത്തിയ ഉത്തരവ് കഴിഞ്ഞ ദിവസം റദ്ദാക്കി.സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.120 ഡ്യൂട്ടി പൂർത്തിയാക്കാത്ത ജീവനക്കാരുടെ സേവനം അവസാനിപ്പിക്കാനുള്ള കോർപറേഷന്റെ തീരുമാനത്തിനെതിരെ ചില ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കട്ടെയെന്നായിരുന്നു കോടതി ഉത്തരവ്.ഇതേ തുടർന്ന് അയോഗ്യരായ 141 ജീവനക്കാരുടെ സേവനം റദ്ദാക്കാൻ സർക്കാർ നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 141 ജീവനക്കാരെ ക്രമപ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയത്.
പെൻഷനും ആനുകൂല്യങ്ങളും കിട്ടാനുള്ള കാലതാമസം
കോർപറേഷനിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്ക് പെൻഷനും പെൻഷൻ ആനുകൂല്യങ്ങളും അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും തച്ചങ്കരി ഉത്തരവിട്ടു.വിരമിക്കുന്ന ജീവനക്കാരുടെ സർവീസ് ബുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ വൈകുന്നതിനാൽ ആനുകൂല്യങ്ങൾ വൈകുന്ന പശ്ചാത്തലത്തിൽ നിരവധി തവണ കോടതിയുടെ പ്രതികൂല പരാമർശങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യം ആവർത്തിക്കാതിരിക്കാൻ, സർവീസ് തർക്കങ്ങളെല്ലാം സമയബന്ധിതമായി പരിഹരിച്ച് ജീവനക്കാർ വിരമിച്ചാൽ ഉടൻ തന്നെ സർവീസ ബുക്ക് പെൻഷൻ ആൻഡ് ഓഡിറ്റ സെക്ഷനിൽ ലഭ്യമാക്കണമെന്നാണ് ഈ മാസം രണ്ടിൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ടയർ ക്ഷാമം പരിഹരിക്കാൻ
നിലവിൽ ടയറുകൾ ഇല്ലാതെ 500 ഓളം സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്.സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുതിയ ടയർ വാങ്ങാൻ കഴിയാത്തതും, റീട്രേഡിങ് ഷോപ്പുകളിൽ ഉൽപാദനം കുറവായതുമാണ് പ്രശ്‌നം രൂക്ഷമാക്കിയത്.കെഎസ്ആർടിസിയിൽ 2012 വരെ താൽകാലിക ജീവനക്കാർ 12 ടയറുകൾ വരെ ഒരാൾ ബഫിങ് ആൻഡ് ബിൽഡിങ് ചെയ്തിരുന്നത് കാരണമൊന്നും കാട്ടാതെ എട്ടായി കുറച്ചു.ടയർ സെക്ഷൻ പൂർണമായി യന്ത്രവൽകരിച്ച പശ്ചാത്തലത്തിൽ ഒരാൾ 8 ടയറുകൾ ബഫിങ് ആൻഡ് ബിൽഡിങ് ചെയ്യുന്നത് 12.5 ആക്കി ഉയർത്താനും ഉത്തരവായിട്ടുണ്ട്.
പൊതുസ്ഥലം മാറ്റ ഉത്തരവ്
ജീവനക്കാരില്ലാത്തതിന്റെ പേരിൽ സർവീസുകൾ മുടങ്ങുന്നത് ഒഴിവാക്കാൻ ലക്ഷ്യമിട്ട് പൊതുസ്ഥലംമാറ്റം യുക്തിഭദ്രമായി നടപ്പാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മൂന്ന് കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്ന് കാട്ടി തച്ചങ്കരി വെള്ളിയാഴ്ച പ്രത്യേക സർക്കുലർ ഇറക്കി.
കഴിഞ്ഞ ആറുമാസമായി പ്രതിമാസം ശരാശരി 10 ഡ്യൂട്ടി ചെയ്യാത്തവരെ സീനിയോരിറ്റി കണക്കാക്കാതെ തന്നെ വിദൂര യൂണിറ്റിലേക്ക് സ്ഥ്ലംമാറ്റി നൽകണം.രണ്ടാമതായി യൂണിറ്റിലെ ജീവനക്കാരുടെ അംഗബലം കണക്കാക്കുമ്പോൾ, അവിടെ ജോലി ചെയ്യുന്ന എം-പാനൽ ജീവനക്കാരെയും കണക്കിലെടുക്കേണ്ടതാണ്.മൂന്നാമതായി
ഈ മാസം 10ന് മുമ്പ് ഉത്തരവിന്റെ കരട് മാനേജിങ് ഡയറക്ടർക്ക് സമർപ്പിക്കണമെന്നും സർക്കുലറിൽ പറയുന്നു.
16,000 ത്തോളം ഡ്രൈവർമാരും 16,000 ത്തോളം കണ്ടക്ടർമാരും ഉള്ളപ്പോഴും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കെഎസ്ആർടിസിയെ അലട്ടുന്ന പ്രശ്‌നമാണ്.ഇതുമൂലം നിരവധി സർവീസുകളാണ് ദിവസവും റദ്ദുചെയ്യുന്നത്.ആവശ്യത്തിന് ജീവനക്കാരെ സ്ഥലംമാറ്റി നിയമിക്കുന്നത് വരെ വർക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയിൽ ജീവനക്കാരെ നിയോഗിച്ച് ഉത്തരവായിരുന്നു.ജീവനക്കാരെ പൊതുസ്ഥലംമാറ്റത്തിലൂടെ മാറ്റി നിയോഗിക്കുന്ന മുറയ്ക്ക് വർക്കിങ് അറേഞ്ച്‌മെന്റിൽ നിയോഗിച്ചിട്ടുള്ളവരെ അവരുടെ മാതൃയൂണിറ്റിലേക്ക് മാറ്റുമെന്ന ്പുതിയ ഉത്തരവിൽ പറയുന്നു.പൊതുസ്ഥലംമാറ്റ ഉത്തരവ് 2018 മെയ് 15 നകം നൽകേണ്ടതാണ്. സ്ഥലംമാറ്റിയ ജീവനക്കാർ 2018 മെയ് 31 നകം പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കണം. വർക്കിങ് അറേഞ്ച്‌മെന്റിലൂടെ സ്ഥലംമാറ്റിയ ഉത്തരവിന്റെ പ്രാബല്യം മൂന്ന് മാസം എന്നത് ഒരുമാസമാക്കി ചുരുക്കുമെന്നും കഴിഞ്ഞ മാസം 24 ന് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു.
വരുമാനം വളരെ കുറഞ്ഞ ഷെഡ്യൂളുകൾ പുനഃ ക്രമീകരിക്കുന്നത് സംബന്ധിച്ച് മാർച്ച് 22 ന് പുറത്തിറക്കിയ ഉത്തരവിലും തച്ചങ്കരി ചില ഭേദഗതി നിർദ്ദേശങ്ങൾ പുതിയൊരു സർക്കുലറിലൂടെ നിർദ്ദേശിക്കുന്നു.ഷെഡ്യൂളുകളുടെ ദിനംപ്രതി കളക്ഷൻ അവലോകനം ചെയ്തതിൽ നിന്ന് ട്രാഫിക് ഡിമാന്റ് കുറഞ്ഞ സമയങ്ങളിലും, അനാവശ്യമായി വണ്ടികൾ ഓപ്പറേറ്റ് ചെയ്യുന്നത് കാരണം, അവയുടെ നടത്തിപ്പ് ചെലവ് പോലും കിട്ടാത്ത സ്ഥിതിയാണ്.ഇത് കോർപറേഷന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ നല്ലതല്ല.ഇക്കാരണത്താൽ, 8000 രൂപയിൽ താഴെ പ്രതിദിന വരുമാനമുള്ള എല്ലാ ഡ്യൂട്ടികളും നിബന്ധനകൾക്ക് വിധേയമായി ഈ മാസം 12 മുതൽ സിംഗിൾ ഡ്യൂട്ടി പാറ്റേണിലേക്ക് മാറ്റി ഓപ്പറേറ്റ് ചെയ്യാനും ഉത്തരവിൽ