- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുസ്ലിം യുവതിയുമായുള്ള ബന്ധത്തിന് വിനോദിനെ താലിബൻ മോഡലിൽ കടലിൽ മുക്കി കൊന്നു; കൈയാമം വയ്ക്കാതെ കസ്റ്റഡിയിൽ എടുത്ത പ്രതി രക്ഷപ്പെട്ടത് ആത്മീയ കഴിവുകൊണ്ടെന്ന് ആശ്വസിച്ചു; മദനിയെ പിടിച്ചുകൊടുത്തത് താനെന്ന് പ്രഖ്യാപിച്ച നായനാരെ വകവരുത്താൻ ഒരുമിച്ചിട്ടും ആരും ഗൗരവത്തോടെ എടുത്തില്ല; എല്ലാം അറിഞ്ഞിട്ടും പൊലീസ് കണ്ടില്ലെന്ന് നടിച്ചത് തുണയായി; മലബാറിൽ തീവ്രവാദ വിത്ത് വിതച്ചത് തടിയന്റവിടെ നസീർ; കൊയ്തത് താലിബാൻ ഹംസയും
കണ്ണൂർ: ആദ്യ തീവ്രവാദ കേസിലെ പ്രതിയായ തടിയന്റവിടെ നസീർ പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ടതിന്റെ ദുരൂഹത ചർച്ചയാവുന്നു. 1999 ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ വധിക്കാനുള്ള ഗൂഢാലോചന കേസിലാണ് കണ്ണൂർ സിറ്റിയിലെ തടിയന്റവിടെ നസീർ പിടിയിലായത്. ഇത്രയും ഗൗരവമായ കേസായിരുന്നിട്ടു പോലും പൊലീസിലെ ഒരു വിഭാഗവും അന്നത്തെ ഭരണകൂടവും ഈ കേസിന്റെ അടിവേരുകൾ തപ്പിയെടുക്കാൻ ശ്രമിക്കുകയുണ്ടായില്ല. നസീറിന്റേയും കൂട്ടാളികളുടേയും പ്രവർത്തനങ്ങളെ പൊലീസ് ഗൗരവത്തോടെ പിൻതുടർന്നുമില്ല. ഇത്തരം വീഴ്ചകളാണ് മലബാറിനെ ഐസിസ് തീവ്രവാദത്തിന്റെ ഹബ്ബാക്കിയതെന്നാണ് ഉയരുന്ന വാദം. ഒരു മുസ്ലിം സ്ത്രീയുമായുള്ള ബന്ധത്തെ തുടർന്ന് കണ്ണൂർ ആയിക്കര കടലിൽ വിനോദ് എന്ന യുവാവിനെ താലിബാൻ മോഡലിൽ മുക്കി കൊന്നപ്പോൾ ആയിരുന്നു നസീർ അറസ്റ്റിലായത്. എന്നാൽ തീവ്രവാദ കേസിൽ അറസ്റ്റിലായ നസീർ പൊലീസ് വലയത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് നയനാർ കേസിൽ വീണ്ടും പിടിയിലായത്. ആ പഴയ സംഭവം ഇങ്ങിനെ. വിനോദ് വധക്കേസിലെ തീവ്രവാദ സ്വഭാവം പൊലീസിലെ ഒരു വിഭാഗ
കണ്ണൂർ: ആദ്യ തീവ്രവാദ കേസിലെ പ്രതിയായ തടിയന്റവിടെ നസീർ പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെട്ടതിന്റെ ദുരൂഹത ചർച്ചയാവുന്നു. 1999 ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ വധിക്കാനുള്ള ഗൂഢാലോചന കേസിലാണ് കണ്ണൂർ സിറ്റിയിലെ തടിയന്റവിടെ നസീർ പിടിയിലായത്. ഇത്രയും ഗൗരവമായ കേസായിരുന്നിട്ടു പോലും പൊലീസിലെ ഒരു വിഭാഗവും അന്നത്തെ ഭരണകൂടവും ഈ കേസിന്റെ അടിവേരുകൾ തപ്പിയെടുക്കാൻ ശ്രമിക്കുകയുണ്ടായില്ല. നസീറിന്റേയും കൂട്ടാളികളുടേയും പ്രവർത്തനങ്ങളെ പൊലീസ് ഗൗരവത്തോടെ പിൻതുടർന്നുമില്ല.
ഇത്തരം വീഴ്ചകളാണ് മലബാറിനെ ഐസിസ് തീവ്രവാദത്തിന്റെ ഹബ്ബാക്കിയതെന്നാണ് ഉയരുന്ന വാദം. ഒരു മുസ്ലിം സ്ത്രീയുമായുള്ള ബന്ധത്തെ തുടർന്ന് കണ്ണൂർ ആയിക്കര കടലിൽ വിനോദ് എന്ന യുവാവിനെ താലിബാൻ മോഡലിൽ മുക്കി കൊന്നപ്പോൾ ആയിരുന്നു നസീർ അറസ്റ്റിലായത്. എന്നാൽ തീവ്രവാദ കേസിൽ അറസ്റ്റിലായ നസീർ പൊലീസ് വലയത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് നയനാർ കേസിൽ വീണ്ടും പിടിയിലായത്. ആ പഴയ സംഭവം ഇങ്ങിനെ.
വിനോദ് വധക്കേസിലെ തീവ്രവാദ സ്വഭാവം പൊലീസിലെ ഒരു വിഭാഗത്തിന് അന്നേ മനസ്സിലായിരുന്നു. ഈ കേസിൽ നസീർ കാടാച്ചിറ കോട്ടൂരിലെ ഭാര്യ വീട്ടിൽ കഴിയുന്നുണ്ടെന്ന വിവരം പൊലീസ് അറിഞ്ഞു. പുലർച്ചേ മൂന്നര മണിയോടെ പൊലീസ് സംഘം അവിടെ കുതിച്ചെത്തി. വാതിൽ മുട്ടി വിളിച്ച ഉടൻ തന്നെ നസീർ പുറത്ത് വന്നു. കാര്യങ്ങൾ പൊലീസ് അറിയിച്ചതോടെ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ നസീർ പൊലീസിനൊപ്പം പുറത്ത് പോവുകയായിരുന്നു. എന്നാൽ തീവ്രവാദ കേസായിരുന്നിട്ടു പോലും കൈയാമം പോലും വെക്കാതെയാണ് നസീറിനെ കൊണ്ടു പോയത്. നസീറുമായി പൊലീസ് സംഘം നാനൂറ് മീററർ പിന്നിട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ചില പൊലീസുകാരെ നസീറിന്റെ വീട്ടു നമ്പർ എടുത്തു വരാൻ പറഞ്ഞു വിടുകയായിരുന്നു. അവർ തിരിച്ചെത്തിയപ്പോഴാണ് അറിയുന്നത് നസീർ രക്ഷപ്പെട്ടുവെന്ന്. ഇതിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല.
ആരുടേയോ നിർദ്ദേശ പ്രകാരം നസീറിനെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. നസീർ രക്ഷപ്പെട്ടത് അയാളുടെ ആത്മീയമായ കഴിവുകൾ കൊണ്ടാണെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ തട്ടി വിട്ടിരുന്നു. എന്നാൽ നസീർ രക്ഷപ്പെട്ടുവെന്നത് അവിശ്വസനീയം എന്നാണ് നസീറിന്റെ ഭാര്യാ മാതാവ് ഫൗസിയ പറഞ്ഞത്. വൻ പൊലീസ് സംഘമാണ് അന്ന് പുലർച്ചേ ഞങ്ങളുടെ വീട്ടിലെത്തിയത്. ഇത്രയും വലിയ പൊലീസ് സംഘത്തിൽ നിന്നും ഒരാൾക്ക് എങ്ങിനെ രക്ഷപ്പെടാൻ കഴിയും. അവർ അന്നേ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഈ കേസിൽ നസീറിന്റെ ഭാര്യാ സഹോദരൻ അബ്ദുൾ ജലീൽ പ്രതിയായതും നസീർ കാരണമാണെന്ന് അവർ പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് പൊലീസ് അതിന്റെ അർത്ഥത്തിൽ എടുത്തിരുന്നെങ്കിൽ കേരളം ഇന്നത്തെ തീവ്രവാദ ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചേരില്ലായിരുന്നുവെന്നാണ് ചില മതനേതാക്കൾ തന്നെ പറയുന്നത്. മാസങ്ങൾക്കു ശേഷം യാദൃശ്ചികമായി പന്നേംപാറയിലെ ഒരു വീട്ടിൽ നിന്നും നസീറിനെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. അപ്പോഴേക്കും കണ്ണൂരിൽ തീവ്രവാദത്തിന്റെ വിത്തിട്ടു കഴിഞ്ഞിരുന്നു. ത്വരീഖത്ത് ക്ലാസെടുക്കാൻ അബ്ദുൾ നാസർ മദനി കണ്ണൂർ സിറ്റിയിൽ വരാറുണ്ടായിരുന്നു. മദനിയുടെ ക്ലാസിന് ശേഷം അദ്ദേഹം പോയാൽ നസീറിന്റെ ക്ലാസുണ്ടാകും . അതിലാണ് തീവ്രവാദ ആശങ്ങൾ കുത്തി വെക്കുന്നത്. ഒരു ഡസനോളം ചെറുപ്പക്കാർ നസീറിന്റെ ക്ലാസിൽ ആകർഷിക്കപ്പെട്ടു.
ഇതിനിടെയാണ് ഒരു കള്ളനോട്ട ്കേസിൽ ഇസ്മയിൽ എന്ന യുവാവ് പൊലീസ് പിടിയിലാവുന്നത്. കുടുതൽ ചോദ്യം ചെയ്തപ്പോൾ നായനാർ വധ ഗൂഢാലോചന നടത്തിയ പ്രതികളാണിവരെന്നും കണ്ണൂർ സിഐ യായിരുന്ന ഉണ്ണികൃഷ്ണന് മനസ്സിലായി. അതിലെ പ്രധാന പ്രതി നസീറും താജുദ്ദീനും ഹമീദ് മാസ്റ്റർ എന്ന അമീർ അലിയുമാണ്. ഉന്നത പൊലീസുകാർ അന്നും ഇക്കാര്യം ഗൗരവത്തിലെടുത്തിരുന്നില്ല. മുഖ്യമന്ത്രി നായരാണെങ്കിൽ തമാശ രൂപേണയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചതു പോലും. എന്നാൽ സി.െഎ ഉണ്ണികൃഷ്ണനും ക്രൈംബ്രാഞ്ച് എസ്‌പി. സുഭാഷ് ബാബുവും ഗൗരവത്തോടെയാണ് ഇതിനെ നിരീക്ഷിച്ചത്.
മുഖ്യമന്ത്രി ഇ.കെ. നായനാരോട് പ്രതികൾക്ക് പക വളരാനുള്ള കാരണവും അവർ തേടി. കോയമ്പത്തൂർ ബോംബു സ്ഫോടനത്തിന്റെ ആസൂത്രകനെന്ന പേരിൽ മദനിക്കെതിരെ അവിടെ കേസുണ്ടായിരുന്നു. ഈ കേസിൽ പി.ഡി.പി. നേതാവായിരുന്ന മദനിയെ കേരളാ പൊലീസ് കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസിന് കൈമാറിയിരുന്നു. ഇ.കെ. നായനാർ ഇക്കാര്യം പൊതു വേദികളിൽ ആത്മാഭിമാനത്തോടെ പറയുകയും ചെയ്തു. ഞാനാണ് മദനിയെ പിടിച്ചു കൊടുത്തതെന്നാണ് നായനാരുടെ പ്രഖ്യാപനങ്ങൾ.
ഇത് മദനിയുടെ അനുയായികളായ നസീറിനും കൂട്ടാളികൾക്കും പക വളർത്തി. അതാണ്ഇസ്ലാമിക് സ്റ്റേറ്റിസിലേക്കുള്ള തീവ്രവാദികളുടെ വളർച്ചക്ക് കാരണമായി ഭവിച്ചിരിക്കയാണ്. മുളയിലേ ഈ തീവ്രവാദ ആശയക്കാരെ കണ്ടെത്തി ഒതുക്കിയിരുന്നുവെങ്കിൽ കേരളത്തിനും രാജ്യത്തിനും ദോഷകരമായ ഇന്നത്തെ അവസ്ഥ ഉണ്ടാകില്ലായിരുന്നു. താലിബാൻ ഹംസ മുതലാക്കിയതും ഈ വീഴ്ചയാണ്. കഴിഞ്ഞ ദിവസം പിടിയിലായ താലബാൻ ഹംസയെന്ന ബിരിയാണി പാചകക്കാരന് വളരാൻ അവസരം ഒരുങ്ങിയതും പൊലീസിന്റെ വീഴ്ചകളായിരുന്നു. കണ്ണൂരിൽ ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ്) കേസിൽ അറസ്റ്റിലായ യു.കെ ഹംസ എന്ന താലിബാൻ ഹംസ മലയാളി യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത് ബഹ്റൈനിലെ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സലഫി സെന്റർ കേന്ദ്രീകരിച്ചായിരുന്നു.
ബഹ്റൈൻ ഇന്ത്യൻ ഇസ്ലാഹി സെന്റർ എന്നറിയപ്പെടുന്ന അൽ അൻസാർ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതായും ഇവിടെ നിന്നും ഐ.എസിലേക്ക് പോയ യുവാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും ഹംസ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മുമ്പും ഐ.എസ് കേസുമായി ബന്ധപ്പെട്ട് ബഹ്റൈനിലെ അൽ അൻസാർ സെന്ററിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. കേരളത്തിലെ ഔദ്യോഗിക മുജാഹിദ് വിഭാഗ (കെ.എൻ.എം)ത്തിൽ നിന്ന് വിഘടിച്ച് പ്രവർത്തിക്കുന്ന വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷന്റെ നേതൃത്വത്തിലാണ് ബഹ്റൈനിലെ ഇസ്ലാഹി സെന്റർ പ്രവർത്തിക്കുന്നത്.
ബഹ്റൈൻ കേന്ദ്രീകരിച്ച് ഐ.എസിൽ ചേർന്ന അഞ്ച് മലയാളി യുവാക്കൾ കൊല്ലപ്പെട്ടതായി നാലു മാസം മുമ്പ് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് ബഹ്റൈനിലെ സലഫികളുടെ കേന്ദ്രമായ അൽ അൻസാർ സെന്റർ അന്വേഷണ പരിതിയിൽ വരുന്നത്.