- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സുഖമായി ഇരുന്ന് കുറ്റക്കാരന്റെ കണ്ണിൽ മുളക് തേയ്ക്കുന്നതിനു പകരം തെളിവിനായി പുറത്തിറങ്ങി അന്വേഷണം നടത്തുകയാണു വേണ്ടത്'; പാനായിക്കുളത്തിന് ശേഷം കോഴിക്കോട്ടെ ഇരട്ട സ്ഫോടനത്തിലും തിരിച്ചടി; സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ എൻ ഐഎ; തിടിയന്റവിടെ നസീർ കുറ്റക്കാരൻ അല്ലാതാകുമ്പോൾ
കൊച്ചി: 'സുഖമായി ഇരുന്ന് കുറ്റക്കാരന്റെ കണ്ണിൽ മുളക് തേയ്ക്കുന്നതിനു പകരം തെളിവിനായി പുറത്തിറങ്ങി അന്വേഷണം നടത്തുകയാണു വേണ്ടത്' സർ ജയിംസ് സ്റ്റീഫന്റെ ഹിസ്റ്ററി ഓഫ് ക്രിമിനൽ ലോ എന്ന പുസ്തകത്തിലെ വരികൾ ആമുഖമായി ഉദ്ധരിച്ചാണു കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ ഹൈക്കോടതി വിധി ന്യായം തുടങ്ങിയത്. എൻഐഎ അന്വേഷണത്തെ നിശിതമായാണ് കോടതി വിമർശിച്ചത്. ഈ വിധിക്കെതിരെ എൻ ഐ എ അപ്പീൽ നൽകും.
പാനായിക്കുളം സിമി ക്യാംപ് കേസിൽ എൻഐഎ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. എൻഐഎ കേരളത്തിൽ അന്വേഷിച്ച ആദ്യ കേസ് എന്ന നിലയിൽ ശ്രദ്ധേയമായ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിലും ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടു. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേർക്കെതിരേ എൻഐഎ നൽകിയ അപ്പീൽ തള്ളിയാണ് പാനായിക്കുളം കേസിൽ പതിമൂന്ന് പേരെ 2019 ഏപ്രിലിൽ ഹൈക്കോടതി വെറുതെ വിട്ടത്.
ഞ്ഞത്.
''മുസ്ലിംകളെ രക്ഷിക്കാൻ വെള്ളിയാഴ്ച ജുമുഅ സമയം തിരഞ്ഞെടുത്തു, മാറാട് കേസിൽ പ്രതിഷേധിച്ച് സ്ഫോടനം'' തുടങ്ങിയ എൻഐഎ വാദങ്ങളാണ് കോഴിക്കോട് സ്‌ഫോടനക്കേസിലും ഹൈക്കോടതിയിൽ കടങ്കഥയായത്. 11 വർഷം മുമ്പ് എൻഐഎയും പ്രത്യേക കോടതിയും 'കണ്ടെത്തിയ' ഗുരുതരമായ ആരോപണങ്ങളും കുറ്റങ്ങളുമാണ് ഇന്നത്തെ ഹൈക്കോടതി വിധിയോടെ വെറും കെട്ടു കഥയായത്. 2011ൽ കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് കേസിൽ ഗുരുതര നിരീക്ഷണങ്ങൾ നടത്തി ശിക്ഷ വിധിച്ചത്. മാറാട് കേസിലെ പ്രതികൾക്ക് ജാമ്യം നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു സ്ഫോടനമെന്നാണ് കോടതി അന്ന് വിലയിരുത്തിയത്. ഇതോടൊപ്പം മതസ്പർധ വളർത്തുക എന്ന ലക്ഷ്യം പ്രതികൾക്കുണ്ടായിരുന്നുവെന്നും സ്ഫോടനത്തിൽനിന്ന് മുസ്ലിംകളെ രക്ഷിക്കാനാണ് വെള്ളിയാഴ്ച ദിവസം ജുമുഅ സമയം ആക്രമണത്തിനായി തിരഞ്ഞെടുത്തതെന്നും മറ്റുമായിയുന്നു വിധി.
2009 വരെ കേസ് ക്രൈംബ്രാഞ്ചാണ് കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ് അന്വേഷിച്ചത്. പിന്നീട് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവനുസരിച്ച് 2010ലാണ് എൻഐഎ അന്വേഷണച്ചുമതല ഏറ്റെടുത്തത്. തുടർന്ന് ഒരു വർഷമെടുത്ത് അന്വേഷിച്ചാണ് എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. രാജ്യസുരക്ഷ മുൻനിർത്തി രഹസ്യവിചാരണയാണ് കോടതിയിൽ നടന്നത്. ഇരട്ട സ്ഫോടനം ആസൂത്രണം ചെയ്തത് തീവ്രവാദി ആക്രമണമായിട്ടുമാത്രമേ കാണാൻ കഴിയൂവെന്നായിരുന്നു വിധിപറയവെ ജസ്റ്റിസ് എസ് വിജയകുമാർ നിരീക്ഷിച്ചത്. അതുകൊണ്ട് തന്നെ ഇതിനെ രാജ്യദ്രോഹമായി നിയമപ്രകാരം കണക്കാക്കാമെന്ന നിഗമനത്തിലുമെത്തി കോടതി. ഏഴാം പ്രതി കേസിൽ മാപ്പുസാക്ഷിയായി. ഈ സാക്ഷിയെ ആധാരമാക്കിയാണ് വിചാരണക്കോടതിയിൽ എൻഐഎ വാദം ഉയർത്തിയത്.
ഈ വാദമാണ് ഹൈക്കോടതിയിൽ പൊളിയുന്നത്. പതികൾ നൽകിയ മൊഴികളെക്കുറിച്ച് സ്വതന്ത്രമായ തെളിവുകൾ കണ്ടെത്താൻ കൂടിയാലോചിച്ചുള്ള ശ്രമം അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയില്ലെന്നായിരുന്നു കോടതിയുടെ പ്രധാന വിമർശനം. വെളിപ്പെടുത്തൽ നടത്താനായി 'ചുവന്ന മുളക്' പ്രയോഗം നടത്തിയെന്നു പറയുന്നില്ല. എന്നാൽ കേസ് തീർക്കാനുള്ള വ്യഗ്രതയിൽ തെളിവ് നിയമപ്രകാരം സ്വീകാര്യമല്ലാത്ത, പ്രതികളുടെ കുറ്റസമ്മതംപോലും എൻഐഎ രേഖപ്പെടുത്തി. എൻഐഎ ഉദ്യോഗസ്ഥർ നിയമത്തിന്റെ കാര്യത്തിൽ അജ്ഞരാണെന്നു കരുതുന്നില്ല. തെളിവ് നിയമത്തിന്റെ ലംഘനമാണ് ഇവിടെ നടത്തിയത്.
തെളിവ് നിയമത്തിലെ 25,26 വകുപ്പ് പ്രകാരമല്ല കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത്. ജില്ലാ മജിസ്‌ട്രേട്ടിന്റെ അനുമതിയില്ലാതെ സ്‌ഫോടക വസ്തു നിയമപ്രകാരം പ്രോസിക്യൂഷന് അനുമതി നൽകിയതും തെറ്റാണ്. ജില്ലാ മജിസ്‌ട്രേട്ടിന്റെ അനുമതി ആവശ്യമില്ലെന്ന എൻഐഎ വാദം കോടതി തള്ളി. സംഭവ സ്ഥലത്തുനിന്നു ലഭിച്ച അവശിഷ്്ടങ്ങളിൽനിന്നു സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ കറുത്ത പ്ലാസ്റ്റിക് കവറിലാണ് ബോംബ് വച്ചതെന്നാണ് കാഴ്ചക്കാർ പറഞ്ഞത്. എന്നാൽ ഇത് മാപ്പ് സാക്ഷിയുടെ മൊഴിയെ ബലപ്പെടുത്തുന്നതല്ല.
മാർകസ് മസ്ജിദിൽ 2 കറുത്ത കവറുകൾ കണ്ടു എന്നാണ് മൊഴി. കസ്റ്റഡിയിലുള്ള ഈ പ്രതിയോടു കറുത്ത കവറിലാണ് ബോംബ് എന്ന വിവരം പൊലീസിനു പറയാൻ കഴിയും. ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാനായില്ല. 2 ബൂത്തുകളിൽ നിന്ന് ബോംബു ഭീഷണി വന്നെന്ന് പറയുന്നുണ്ട്. ബോംബു വയ്ക്കാൻ പ്ലാസ്റ്റിക് കുടം വാങ്ങിയെന്ന് നസീർ പറയുന്ന കണ്ണൂർ പ്ലാസ്റ്റിക് ഹൗസിൽ നിന്നും തെളിവില്ല. കെ.എൽ.ആർക്കേഡിൽ രണ്ടാം പ്രതിയുടെ മുറിയിലാണ് ബോംബ് സൂക്ഷിച്ചിരുന്നതെന്ന വാദവും തെളിയിക്കാനായില്ല.
മറുനാടന് മലയാളി ബ്യൂറോ