- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേശ്യാലയങ്ങൾ അടച്ചുപൂട്ടി; നൈറ്റ് ക്ലബ്ബുകൾക്ക് താഴുവീണു; ഫുൾമൂൺ പാർട്ടികൾ റദ്ദുചെയ്തു; പരസ്യങ്ങൾ പോലും നിരോധിച്ചു; രാജാവിന്റെ മരണത്തോടെ ഒരുമാസം തായ്‌ലൻഡിലെ ജീവിതം പൂർണമായും നിലയ്ക്കും
തായ്‌ലൻഡിൽ അവധി ആഘോഷിക്കാനെത്തിയവർ രാജാവിന്റെ അപ്രതീക്ഷിത മരണത്തോടെ നിസ്സഹായാവസ്ഥയിലാണ്. ഭൂമിബോൽ അതുല്യതേജ് രാജാവ് മരിച്ചതോടെ തായ്‌ലൻഡ് ഒരുമാസത്തെ ഔദ്യോഗിക ദുഃഖാചരണത്തിലാണ്. നിശാജീവിതത്തിന് പേരുകേട്ട് തായ്‌ലൻഡ് ഒരുമാസം സമ്പൂർണ ദുഃഖാചരണം ആചരിക്കുന്നതോടെ, ഈ മാസം വരാനിരുന്ന 30 ലക്ഷത്തോളം വിനോദ സഞ്ചാരികളുടെ തയ്യാറെടുപ്പുകൾ വെറുതെയായി. നിശാജീവിതത്തിന്റെ കേന്ദ്രമാണ് തായ്‌ലൻഡ്. റെഡ് ലൈറ്റ് സ്ട്രീറ്റുകളിൽ ആഘോഷിക്കാനായാണ് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളിൽ അധികവും ശ്രമിക്കുന്നത്. എന്നാൽ, രാജാവിന്റെ മരണത്തോടെ സർവ ആഘോഷങ്ങൾക്കും താഴുവീണിരിക്കുകയാണ്. തായ് വിനോദസഞ്ചാരത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്ന വേശ്യാലയങ്ങൾ അടച്ചുപൂട്ടി. ബീച്ചുകളിൽ ബിക്കിനി ധരിക്കുന്നതിനുപോലും വിലക്കുണ്ട്. മാസം തോറും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഫുൾമൂൺ പാർട്ടികളടക്കം നരോധിച്ചിട്ടുണ്ട്. ഫേസ്‌ബുക്ക് ചരിത്രത്തിലാദ്യമായി ഒരു രാജ്യത്ത് പരസ്യങ്ങൾ ഉപേക്ഷിച്ചത് ആദ്യമായാണ്. തായ് രാജാവിന്റെ മരണത്തിലുള് ദുഃഖാചരണം തീരുന്നതുവരെ പരസ്യങ്
തായ്‌ലൻഡിൽ അവധി ആഘോഷിക്കാനെത്തിയവർ രാജാവിന്റെ അപ്രതീക്ഷിത മരണത്തോടെ നിസ്സഹായാവസ്ഥയിലാണ്. ഭൂമിബോൽ അതുല്യതേജ് രാജാവ് മരിച്ചതോടെ തായ്‌ലൻഡ് ഒരുമാസത്തെ ഔദ്യോഗിക ദുഃഖാചരണത്തിലാണ്. നിശാജീവിതത്തിന് പേരുകേട്ട് തായ്‌ലൻഡ് ഒരുമാസം സമ്പൂർണ ദുഃഖാചരണം ആചരിക്കുന്നതോടെ, ഈ മാസം വരാനിരുന്ന 30 ലക്ഷത്തോളം വിനോദ സഞ്ചാരികളുടെ തയ്യാറെടുപ്പുകൾ വെറുതെയായി.
നിശാജീവിതത്തിന്റെ കേന്ദ്രമാണ് തായ്‌ലൻഡ്. റെഡ് ലൈറ്റ് സ്ട്രീറ്റുകളിൽ ആഘോഷിക്കാനായാണ് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളിൽ അധികവും ശ്രമിക്കുന്നത്. എന്നാൽ, രാജാവിന്റെ മരണത്തോടെ സർവ ആഘോഷങ്ങൾക്കും താഴുവീണിരിക്കുകയാണ്. തായ് വിനോദസഞ്ചാരത്തിന്റെ പ്രധാന ആകർഷണങ്ങളായിരുന്ന വേശ്യാലയങ്ങൾ അടച്ചുപൂട്ടി. ബീച്ചുകളിൽ ബിക്കിനി ധരിക്കുന്നതിനുപോലും വിലക്കുണ്ട്. മാസം തോറും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഫുൾമൂൺ പാർട്ടികളടക്കം നരോധിച്ചിട്ടുണ്ട്.
ഫേസ്‌ബുക്ക് ചരിത്രത്തിലാദ്യമായി ഒരു രാജ്യത്ത് പരസ്യങ്ങൾ ഉപേക്ഷിച്ചത് ആദ്യമായാണ്. തായ് രാജാവിന്റെ മരണത്തിലുള് ദുഃഖാചരണം തീരുന്നതുവരെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് ഫേസ്‌ബുക്ക് നിരോധിച്ചു. തായ്‌ലൻഡിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നില്ല്െന്ന് ഫേസ്‌ബുക്ക് പ്രഖ്യാപിക്കുകയും ചെയ്തു.
നാട്ടുകാരുടെ സങ്കടം മാനിക്കണമെന്ന് വിനോദ സഞ്ചാരികൾക്ക് നിർദ്ദേശമുണ്ട്. വേശ്യാലയങ്ങൾ അനിശ്ചിത കാലത്തേയ്ക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. മദ്യവിൽപനയ്ക്ക് 30 ദിവസത്തെയെങ്കിലും വിലക്കുണ്ട്. ടി.വി.സംപ്രേഷണത്തിനും നിയന്ത്രണമേർപ്പെടുത്തി. പരസ്യങ്ങളോ മറ്റ് ആഘോഷ പരിപാടികളോ പാടില്ലെന്ന് നിർദ്ദേശമുണ്ട്. ബിബിസി അടക്കമുള്ള മാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് വിലക്കുണ്ട്.
ബുദ്ധമതത്തിന്റെ ആചാരമനുസരിച്ചുള്ള ശവസംസ്‌കാരച്ചടങ്ങുകൾ വെള്ളിയാഴ്ച തുടങ്ങി. അതിന് മുമ്പ് ജനങ്ങൾക്ക് വേണ്ടി പൊതുപ്രദർശനവും ഉണ്ടായിരുന്നു. ബാങ്കോക്കിലെ ഗ്രാൻഡ് പാലാസ് കോംപ്ലക്‌സിലാണ് പൊതുപ്രദർശനം. കിരീടാവകാശിയായ മഹാ വാരിരലോങ്കോൺ ചടങ്ങുകളിലെല്ലാം സജീവമായി പങ്കെടുക്കുന്നുണ്ട്.
70 വർഷത്തോളം രാജ്യം ഭരിച്ച ഭൂമിബോൽ അതുല്യതേജിനെ തായ്‌ലൻഡിലെ ഭൂരിപക്ഷം പേരും ദൈവത്തെപ്പോലെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ വിയോഗം അവരുടെ ജീവിതത്തിന്റെ താളം പോലും തെറ്റിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ മരണം പക്ഷേ വലച്ചത് തായ്‌ലൻഡിലെത്തിയ വിനോദ സഞ്ചാരികളെയാണ്.