- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ സ്വാതന്ത്ര്യം നേടും മുമ്പ് രാജാവായി അധികാരമേറ്റു; 70 വർഷം തായ്ലണ്ടിനെ ദൈവതുല്യനായി ഭരിച്ചു; 30 പ്രധാനമന്ത്രിമാരെ നയിച്ചു; രാജാവിന്റെ മരണത്തിൽ വേദനിച്ച് തായ് ജനത നിർത്താതെ ഏങ്ങലടിച്ച് കരയുന്നു
ബാങ്കോക്ക്: ലോകത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന രാജാവ് എന്ന പദവിയുമായി ഭൂമിബോൽ അതുല്യതേജ് (88) നാടുനീങ്ങി. എഴുപതു വർഷം നീണ്ട ഭരണത്തിനൊടുവിലാണ് തായ്‌ലണ്ടിലെ കരുത്തനായ ഭരണാധികാരി വിടവാങ്ങുന്നത്. ദീർഘകാലമായി രോഗാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ വൈകിട്ട് സിരിരാജ് ആശുപത്രിയിലായിരുന്നു. 64 വയസുകാരനായ മകൻ മഹാവജ്ര ലോങ്‌കോൺ അടുത്ത രാജാവായി ചുമതലയേൽക്കും. സിരികിത് കിതിയകാര ആണു ഭാര്യ. പെൺമക്കളായ മഹാചാക്രി സിരിതോൺ, ഉബോൽരത്‌ന രാജകന്യ, ചുലബോൺ വലൈലക് എന്നിവരും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. രാജ്യത്ത് ഒരു വർഷത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജാവിന്റെ മരണം അഖണ്ഡത നിലനിർത്തുന്നതിൽ ഭരണകൂടത്തിന് വെല്ലുവിളിയാവുമെന്നാണ് വിലയിരുത്തൽ. തായ്‌ലൻഡിലെ ഛാക്രി രാജവംശത്തിലെ ഒൻപതാമത്തെ രാജാവായിരുന്നു ഭൂമിബോൽ അതുല്യതേജ്. ദൈവതുല്യനായിട്ടാണു തായ് ജനത രാജാവിനെ കണക്കാക്കിയിരുന്നത്. 1946ൽ സഹോദരന്റെ മരണത്തെ തുടർന്നാണ് അദ്ദേഹം രാജാവായി അധികാരമേറ്റത്. ഇദ്ദേഹത്തിന്റെ ഭരണകാലയളവിൽ തായ്‌ലൻഡിൽ 30 പ്രധാനമന്ത്രിമാർ അ
ബാങ്കോക്ക്: ലോകത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന രാജാവ് എന്ന പദവിയുമായി ഭൂമിബോൽ അതുല്യതേജ് (88) നാടുനീങ്ങി. എഴുപതു വർഷം നീണ്ട ഭരണത്തിനൊടുവിലാണ് തായ്‌ലണ്ടിലെ കരുത്തനായ ഭരണാധികാരി വിടവാങ്ങുന്നത്. ദീർഘകാലമായി രോഗാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ വൈകിട്ട് സിരിരാജ് ആശുപത്രിയിലായിരുന്നു. 64 വയസുകാരനായ മകൻ മഹാവജ്ര ലോങ്‌കോൺ അടുത്ത രാജാവായി ചുമതലയേൽക്കും. സിരികിത് കിതിയകാര ആണു ഭാര്യ. പെൺമക്കളായ മഹാചാക്രി സിരിതോൺ, ഉബോൽരത്‌ന രാജകന്യ, ചുലബോൺ വലൈലക് എന്നിവരും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.
രാജ്യത്ത് ഒരു വർഷത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജാവിന്റെ മരണം അഖണ്ഡത നിലനിർത്തുന്നതിൽ ഭരണകൂടത്തിന് വെല്ലുവിളിയാവുമെന്നാണ് വിലയിരുത്തൽ. തായ്‌ലൻഡിലെ ഛാക്രി രാജവംശത്തിലെ ഒൻപതാമത്തെ രാജാവായിരുന്നു ഭൂമിബോൽ അതുല്യതേജ്. ദൈവതുല്യനായിട്ടാണു തായ് ജനത രാജാവിനെ കണക്കാക്കിയിരുന്നത്. 1946ൽ സഹോദരന്റെ മരണത്തെ തുടർന്നാണ് അദ്ദേഹം രാജാവായി അധികാരമേറ്റത്. ഇദ്ദേഹത്തിന്റെ ഭരണകാലയളവിൽ തായ്‌ലൻഡിൽ 30 പ്രധാനമന്ത്രിമാർ അധികാരത്തിൽ വന്നുപോയി. മുൻഗാമികളെ അപേക്ഷിച്ച് ജനക്ഷേമ കാര്യങ്ങളിൽ സദാ ശ്രദ്ധ പുലർത്തിയിരുന്ന അദ്ദേഹം 1972ൽ മകനെ പിൻഗാമിയായി പ്രഖ്യാപിച്ചിരുന്നു.
1927ൽ ജനിച്ച അദ്ദേഹം പട്ടാള അട്ടിമറികളും രാഷ്ട്രീയ അസ്ഥിരതയും മൂലം വിഘടിച്ചുനിന്ന രാജ്യത്ത് ഐക്യത്തിന്റെ പ്രതീകമായിരുന്നു കിങ് രാമ ഒമ്പതാമൻ എന്ന അതുല്യതേജ്. ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന തായ്‌ലൻഡിനെ മേഖലയിലെ പ്രധാന സാമ്പത്തിക ശക്തിയാക്കി മാറ്റിയതിൽ അതുല്യതേജിന്റെ നയങ്ങൾ സുപ്രധാന പങ്കുവഹിച്ചു. രാഷ്ട്രീയമായി ചിതറിക്കിടന്ന രാജ്യത്തെ ഒന്നിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ച ഭരണാധികാരിയായാണ് അദുല്യദജ് വിലയിരുത്തപ്പെടുന്നത്. ദീർഘകാലമായി അസുഖബാധിതനായിരുന്ന ഇദ്ദേഹം ആശുപത്രിയിലാണ് മരിച്ചതെന്ന് കൊട്ടാരവൃത്തങ്ങൾ പറഞ്ഞു. മക്കളടക്കമുള്ള കുടുംബാംഗങ്ങളെല്ലാം അന്ത്യസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു
വർഷങ്ങളായി ആരോഗ്യപരമായ പ്രശ്‌നങ്ങൾ നേരിട്ടുകൊണ്ടിരുന്ന അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുക്കുന്നതു കുറവായിരുന്നു. 2014 പട്ടാള അട്ടിമറിയെത്തുടർന്ന് രാജ്യം നിലവിൽ പട്ടാളഭരണത്തിലാണ്. രാജാവിന്റെ ആരോഗ്യനില ആശങ്കാജനകമാണെന്ന് ഞായറാഴ്ച കൊട്ടാരം അറിയിച്ചിരുന്നു. രോഗതുരനായ രാജാവിന് ആരോഗ്യം വീണ്ടുകിട്ടുന്നതിനായി റോസ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ജനം തെരുവിലിറങ്ങിയിരുന്നു. രാജാവിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നൂറുകണക്കിന് ആളുകളാണ് അദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിക്കു വെളിയിൽ തടിച്ചുകൂടിയത്.
രാജാവിന്റെ നിര്യാണത്തെത്തുടർന്ന് പാർലന്റെിന്റെ പ്രത്യേക സമ്മേളനം കൂടി. അടുത്ത രാജാവകാശിയായ വജിറലോങ്‌കോണി(63)ന് ഭൂമിബോലിന്റേതുപോലെ ജനപ്രിയത ഇല്ലാത്തത് രാജഭരണം അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. നിലവിലെ കലുഷിതമായ രാഷ്ട്രീയ പരിതസ്ഥിതിയിൽ രാജ്യഭരണത്തുടർച്ച സർക്കാരിന് തലവേദനയാണെന്ന് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു.