- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ചെത്തിയ അച്ഛനെ നേർവഴിക്ക് കൊണ്ടുവരാൻ ശ്രമിച്ചു; ചർച്ച വക്കേറ്റമായപ്പോൾ കത്തിയെടുത്ത് മകനെ നെഞ്ചിൽ കുത്തി പ്രതികാരം; തകഴിയിൽ കുത്തേറ്റ് മരിച്ച അജിത്ത് എഞ്ചിനീയറിങ് ബിരുദധാരി
ആലപ്പുഴ:മദ്യലഹരിയിൽ വീട്ടിലെത്തിയ പിതാവുമായുണ്ടായ വാക്കുതർക്കത്തിൽ മകൻ കുത്തേറ്റ് മരിച്ചു.തകഴി തെന്നടി മണക്കുംതറ വീട്ടിൽ അജിത്ത് മോഹൻ (മഹേഷ് 24) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അജിത്തിന്റെ പിതാവ് മോഹനനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെപ്പറ്റി പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ മദ്യപിച്ചെത്തിയ മോഹനൻ വീട്ടിൽ ബഹളം വച്ചത് അജിത്ത് ചോദ്യം ചെയ്തു. തുടർന്ന് രണ്ടുപേരും തമ്മിൽ വാക്കേറ്റം ഉണ്ടായി. മകന്റെ ചോദ്യംചെയ്യലിൽ പ്രകോപിതനായ മോഹനൻ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് അജിത്തിനെ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ അജിത്തിനെ ആശുപത്രിയിലെത്തിച്ചങ്കെിലും മരണം സംഭവിച്ചിരുന്നു. നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക്‌സിൽ എഞ്ചിനീയറിങ് ബിരുദധാരിയാണ് മരിച്ച അജിത്ത്. മാതാവ്. ലതികാ കുമാരി. സഹോദരി. മനീഷാ. അമ്പലപ്പുഴ സിഐ എം. വിശ്വംഭരന്റെയും നെടുമുടി എസ്.ഐ. രാജീവ് കുമാറിന്റേയും നേതൃത്വത്തിൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.
ആലപ്പുഴ:മദ്യലഹരിയിൽ വീട്ടിലെത്തിയ പിതാവുമായുണ്ടായ വാക്കുതർക്കത്തിൽ മകൻ കുത്തേറ്റ് മരിച്ചു.തകഴി തെന്നടി മണക്കുംതറ വീട്ടിൽ അജിത്ത് മോഹൻ (മഹേഷ് 24) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അജിത്തിന്റെ പിതാവ് മോഹനനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെപ്പറ്റി പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ മദ്യപിച്ചെത്തിയ മോഹനൻ വീട്ടിൽ ബഹളം വച്ചത് അജിത്ത് ചോദ്യം ചെയ്തു. തുടർന്ന് രണ്ടുപേരും തമ്മിൽ വാക്കേറ്റം ഉണ്ടായി. മകന്റെ ചോദ്യംചെയ്യലിൽ പ്രകോപിതനായ മോഹനൻ വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് അജിത്തിനെ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ അജിത്തിനെ ആശുപത്രിയിലെത്തിച്ചങ്കെിലും മരണം സംഭവിച്ചിരുന്നു.
നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രോണിക്‌സിൽ എഞ്ചിനീയറിങ് ബിരുദധാരിയാണ് മരിച്ച അജിത്ത്. മാതാവ്. ലതികാ കുമാരി. സഹോദരി. മനീഷാ. അമ്പലപ്പുഴ സിഐ എം. വിശ്വംഭരന്റെയും നെടുമുടി എസ്.ഐ. രാജീവ് കുമാറിന്റേയും നേതൃത്വത്തിൽ പൊലീസ് മേൽനടപടി സ്വീകരിച്ചു.