- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനും നുംലുളി രൂപതയുടെ സ്ഥാനികമെത്രാനുമായി മാർ ജോസഫ് പാംബ്ലാനി അഭിഷിക്തനായി; ലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും നല്കി; തിരുകർമങ്ങൾക്ക് സാക്ഷികളായി അഭിഷിക്തന്റെ കുടുംബാംഗങ്ങളുമുൾപ്പെടെ ആയിരങ്ങൾ
തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനും നുംലുളി രൂപതയുടെ സ്ഥാനികമെത്രാനുമായി മാർ ജോസഫ് പാംബ്ലാനി അഭിഷിക്തനായി. സെന്റ് ജോസഫ്സ് കത്തീഡ്രൽ അങ്കണത്തിൽ നടന്ന അഭിഷേകച്ചടങ്ങിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും നല്കി. ചടങ്ങിൽ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായി. മെത്രാഭിഷേകകർമങ്ങൾ തുടങ്ങിയത് രാവിലെ ഒൻപതുമണിക്ക് സാൻജോസ് മെട്രോപ്പൊളിറ്റൻ സ്‌കൂളിൽനിന്ന് പ്രദക്ഷിണത്തോടെയാണ്. പ്രദക്ഷിണമായി തിരുവസ്ത്രങ്ങളണിഞ്ഞ ഡീക്കന്മാരും വൈദികരും മെത്രാന്മാരും മെത്രാപ്പൊലീത്തമാരും കത്തീഡ്രൽ അങ്കണത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തി. തിരുകർമങ്ങളിൽ പങ്കെടുക്കാനെത്തിയവരെ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് സ്വാഗതംചെയ്തു. മാർ ജോസഫ് പാംബ്ലാനിയെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കല്പന അതിരൂപതാ ചാൻസലർ റവ. ഡോ. തോമസ് തെങ്ങുംപള്ളി വായി
തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ സഹായമെത്രാനും നുംലുളി രൂപതയുടെ സ്ഥാനികമെത്രാനുമായി മാർ ജോസഫ് പാംബ്ലാനി അഭിഷിക്തനായി. സെന്റ് ജോസഫ്സ് കത്തീഡ്രൽ അങ്കണത്തിൽ നടന്ന അഭിഷേകച്ചടങ്ങിൽ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും നല്കി. ചടങ്ങിൽ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായി.
മെത്രാഭിഷേകകർമങ്ങൾ തുടങ്ങിയത് രാവിലെ ഒൻപതുമണിക്ക് സാൻജോസ് മെട്രോപ്പൊളിറ്റൻ സ്‌കൂളിൽനിന്ന് പ്രദക്ഷിണത്തോടെയാണ്. പ്രദക്ഷിണമായി തിരുവസ്ത്രങ്ങളണിഞ്ഞ ഡീക്കന്മാരും വൈദികരും മെത്രാന്മാരും മെത്രാപ്പൊലീത്തമാരും കത്തീഡ്രൽ അങ്കണത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തി.
തിരുകർമങ്ങളിൽ പങ്കെടുക്കാനെത്തിയവരെ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് സ്വാഗതംചെയ്തു. മാർ ജോസഫ് പാംബ്ലാനിയെ സഹായമെത്രാനായി നിയമിച്ചുകൊണ്ടുള്ള സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കല്പന അതിരൂപതാ ചാൻസലർ റവ. ഡോ. തോമസ് തെങ്ങുംപള്ളി വായിച്ചു.
മെത്രാഭിഷേകകർമങ്ങൾക്കു ശേഷം മാർ ജോസഫ് പാംബ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാന നടന്നു. ആർച്ച് ബിഷപ്പുമാരായ മാർ ജോർജ് ഞരളക്കാട്ട്, മാർ ജോർജ് വലിയമറ്റം, മാർ ജോസഫ് പെരുന്തോട്ടം, മാർ ആൻഡ്രൂസ് താഴത്ത്, ഡോ. എം.സൂസപാക്യം എന്നിവർ സഹകാർമികരായി. സിറോ മലങ്കരസഭയുടെ മേജർ ആർച്ച് ബിഷപ്പും സി.ബി.സിഐ പ്രസിഡന്റുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നൽകി.
തിരുകർമങ്ങൾക്ക് സാക്ഷികളായി സഭാമേലധ്യക്ഷരും വൈദികരും സന്ന്യസ്തരും വിശ്വാസിസമൂഹവും അഭിഷിക്തന്റെ കുടുംബാംഗങ്ങളുമുൾപ്പെടെ ആയിരങ്ങളെത്തി. ഇതിൽ കേൾവിശക്തിയില്ലാത്തവർക്ക് മെത്രാഭിഷേകച്ചടങ്ങിന്റെ വിവരങ്ങൾ തത്സമയം ആംഗ്യഭാഷയിൽ പകർന്നുനൽകി. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നായി കേൾവിശക്തിയില്ലാത്ത സ്ത്രീകളും കുട്ടികളുമടക്കം 40പേരാണെത്തിയത്. ഇവർക്കായി ഫാ. ജോർജ് കളരിമുറിയിലും ഫാ. ബിജുവും ചടങ്ങുകളുടെ വിവരണം ആംഗ്യഭാഷയിൽ നൽകിയത്.
ചടങ്ങിൽ തൃശ്ശൂരിൽനിന്നുള്ള ഫാ. ജോഷി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ സ്വാഗന ഗാനമോതി. 25 ഗായകരും അഞ്ച് സംഗീതോപകരണ വിദഗ്ധരുമായിരുന്നു ഗായകസംഘം ചടങ്ങിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ഗാനങ്ങളാണ് പാടിയത്. ഗാനങ്ങൾ രചിച്ചതും ഫാ. ജോഷി കണ്ണൂക്കാടനായിരുന്നു. ഗാനങ്ങൾക്ക് സംഗീതം പകർന്നത് തലശ്ശേരി സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസിലെ അദ്ധ്യാപകനായ ബൈജു മാത്യുവായിരുന്നു . ഒരുമാസത്തെ ഒരുക്കവുമായാണ് സംഘം ബുധനാഴ്ച ചടങ്ങിനെത്തിയത്.ഇവരിൽ ഏഴ് അച്ചന്മാരും ഏഴ് സിസ്റ്റർമാരും ഗായകരായി ഉണ്ടായിരുന്നു.