തലശ്ശേരി: കോൺഗ്രസ്സ് പ്രവർത്തകർ ബസ്സ് കാത്തിരിപ്പ് യാത്രക്കാർ വേണ്ടി നിർമ്മിച്ച ബസ്സ് ഷെൽട്ടർ അഞ്ചാം തവണയും തകർത്തു. രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധരാണെന്ന് ആരോപണം. സിപിഎം ശക്തി കേന്ദ്രമായ കുട്ടി മാക്കൂൽ മഠം ബസ്സ് സ്റ്റോപ്പിൽ കോൺഗ്രസ്സ് പ്രവർത്തകർ നിർമ്മിച്ച കയ്യാല ശശീന്ദ്രൻ സ്മാരക ബസ് ഷെൽട്ടറാണ്വീണ്ടും തകർത്തത്. തൊട്ടു മുൻപിലത്തെ കടയിൽ സി. സി ടി.വിക്യാമറ സ്ഥിതി ചെയ്യുന്നുണ്ട്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം നടന്ന ദിവസം രാത്രിയാണ് ആദ്യം ഈ ബസ് ഷെൽട്ടർ തകർത്തത്.ഇതിനു ശേഷം നിർമ്മിച്ച ബസ് ഷെൽട്ടറാണ്.

ഇടവേളക്കുശേഷം വീണ്ടും തകർത്തത്. നിരവധി തവണ ഈ ഷെൽട്ടറിനു നേരെ അക്രമം നടന്നിട്ടുണ്ട്. ഡിഡിസി സെക്രട്ടറി അഡ്വ. സി. ടി. സജിത്ത്, മണ്ഡലം പ്രസിഡണ്ട് ഇ വിജയ കൃഷ്ണൻ തുടങ്ങിയവർ സംഭവത്തിൽ പ്രഷേധിച്ചു. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ. പി സാജു സ്ഥലം സന്ദർശിച്ചു. സി.സി.ടി.വി.ദൃശ്യം പരിശോധിച്ച് കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും അല്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി.ജനറൽ സിക്രട്ടറി കെ.പി.സാജു ആവശ്യപ്പെട്ടു. കാലതാമസം കൂടാതെ: ബസ്സ് ഷെൽട്ടർ പുനർനിർമ്മിക്കുമെന്നും സാജു അറിയിച്ചു.ഇത് സംബന്ധിച്ച് മണ്ഡലം പ്രസിഡണ്ട് വിജയകൃഷ്ണൻ ന്യൂ മാഹി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.