- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിന്റെ അറസ്റ്റും നടിയെ ആക്രമിച്ചതും നിശബ്ദസാന്നിധ്യമായി; മുകേഷിന് കേൾക്കേണ്ടി വന്നത് സദസിന്റെ കൂവൽ; താരരാജാക്കന്മാർ വിട്ടു നിന്നപ്പോൾ സൂപ്പർതാരമായി കാരായി രാജനും: കറുത്തമ്മയേയും കൊച്ചുമുതലാളിയേയും മിസ് ചെയ്തത് അവശതകൾ മറന്നെത്തിയവർക്ക്: തലശ്ശേരി അവാർഡ് നിശയിലെ കാണാക്കാഴ്ചകൾ
തലശ്ശേരി : കറുത്തമ്മയേയും കൊച്ചുമുതലാളിയേയും കാണാൻ തീരദേശങ്ങളായ തലശ്ശേരിയിലേയും മാഹിയിലേയും മധ്യവയസ്‌ക്കർ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങിനെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തലശ്ശേരി സ്റ്റേഡിയത്തിലെ ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങിൽ വിശിഷ്ടാതിഥികളായി 'ചെമ്മീനിലെ ' നായികാ നായകന്മാരായ ഷീലയും മധുവും എത്തുന്നുവെന്ന വിവരമറിഞ്ഞാണ് ശാരീരിക അവശതകൾ മറന്ന് സുകുമാരനും ഭാര്യക്കും ഒപ്പം ഒരു കൂട്ടം പേർ മാഹിയിൽ നിന്നും എത്തിയത്. എന്നാൽ ഇവരാരും വേദിയിലില്ലെന്നറിഞ്ഞതോടെ അവർ നിരാശരായി. എങ്കിലും ചടങ്ങിനെത്തിയതല്ലേ. അല്പസമയം കണ്ടു പോകാമെന്ന് കരുതിയപ്പോഴാണ് വേദിയിലേക്ക് വിനായകന്റെ രംഗപ്രവേശം. മികച്ച നടനുള്ള പുരസ്‌ക്കാരം വാങ്ങാൻ വിനായകൻ വേദിയിൽ കയറിയപ്പോൾ സ്റ്റേഡിയം കൂട്ട പൊരിച്ചലിലായിരുന്നു. സദസ്സ് മുഴുവൻ ഇളകി മറിഞ്ഞു. വിനായകൻ അവാർഡ് വാങ്ങി ജനങ്ങളുടെ കയ്യടിക്ക് പാത്രമായതോടെ വേദിയിൽ നിന്ന് ഇറങ്ങി ബഹുമതി സദസ്സിലിരുന്ന അമ്മയെ ഏൽപ്പിച്ചു. അവരുടെ കവിളിൽ തലോടിയാണ് സീറ്റിലിരുന്നത്. കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടനെ അ
തലശ്ശേരി : കറുത്തമ്മയേയും കൊച്ചുമുതലാളിയേയും കാണാൻ തീരദേശങ്ങളായ തലശ്ശേരിയിലേയും മാഹിയിലേയും മധ്യവയസ്‌ക്കർ ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങിനെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. തലശ്ശേരി സ്റ്റേഡിയത്തിലെ ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങിൽ വിശിഷ്ടാതിഥികളായി 'ചെമ്മീനിലെ ' നായികാ നായകന്മാരായ ഷീലയും മധുവും എത്തുന്നുവെന്ന വിവരമറിഞ്ഞാണ് ശാരീരിക അവശതകൾ മറന്ന് സുകുമാരനും ഭാര്യക്കും ഒപ്പം ഒരു കൂട്ടം പേർ മാഹിയിൽ നിന്നും എത്തിയത്.
എന്നാൽ ഇവരാരും വേദിയിലില്ലെന്നറിഞ്ഞതോടെ അവർ നിരാശരായി. എങ്കിലും ചടങ്ങിനെത്തിയതല്ലേ. അല്പസമയം കണ്ടു പോകാമെന്ന് കരുതിയപ്പോഴാണ് വേദിയിലേക്ക് വിനായകന്റെ രംഗപ്രവേശം. മികച്ച നടനുള്ള പുരസ്‌ക്കാരം വാങ്ങാൻ വിനായകൻ വേദിയിൽ കയറിയപ്പോൾ സ്റ്റേഡിയം കൂട്ട പൊരിച്ചലിലായിരുന്നു. സദസ്സ് മുഴുവൻ ഇളകി മറിഞ്ഞു. വിനായകൻ അവാർഡ് വാങ്ങി ജനങ്ങളുടെ കയ്യടിക്ക് പാത്രമായതോടെ വേദിയിൽ നിന്ന് ഇറങ്ങി ബഹുമതി സദസ്സിലിരുന്ന അമ്മയെ ഏൽപ്പിച്ചു. അവരുടെ കവിളിൽ തലോടിയാണ് സീറ്റിലിരുന്നത്.
കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടനെ അവതരിപ്പിച്ച മണികണ്ഠനെ ആലിംഗനം ചെയ്ത് ചുംബിച്ച ശേഷമാണ് വിനായകൻ അവാർഡ് വാങ്ങാൻ വേദിയിൽ കയറിയത്. സഹനടനായ മണികണ്ഠൻ തന്റെ റോൾ ഭംഗിയായി അവതരിപ്പിച്ചു. ഇരുകൈകളും ഉയർത്തി അടിക്കടാ എന്ന് വെല്ലു വിളിച്ച് കാണികളെ പുളകമണിയിച്ചു. ഈ സമയം സ്റ്റേഡിയം ഒന്നാകെ ഇളകി മറിഞ്ഞു. കയ്യടികൊണ്ട് ജനങ്ങളുടെ താരമായി അവരെ എതിരേറ്റു. ചോക്ലേറ്റ് താരങ്ങൾക്ക് ലഭിക്കുന്ന പിൻതുണയുടെ പതിൻ മടങ്ങാണ് തലശ്ശേരിയിൽ ഇവർക്ക് ലഭിച്ചത്. കറുത്തമ്മയേയും കൊച്ചു മുതലാളിയേയും നേരിട്ട് കാണാനുള്ള ആഗ്രഹം സഫലീകരിച്ചില്ലെങ്കിലും തീരദേശത്തു നിന്ന് എത്തിയവർ ഈ പുരസ്‌ക്കാര ചടങ്ങ് ആവോളം ആസ്വദിച്ചു.
മുകേഷിനെ വേദിയിൽ കണ്ടപ്പോൾ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് വശത്തു നിന്നും കൂക്കു വിളിയുയർന്നു. താരനിശയിലെ ജനശ്രദ്ധയാകർഷിച്ച രാഷ്ട്രീയ താരം കാരായി രാജനായിരുന്നു. രാജനെങ്ങിനെ ഈ ചടങ്ങിനെത്തിയെന്നാണ് ജനങ്ങളുടെ സംശയം. ഫസൽ വധക്കേസിലെ പ്രതിയായതിനാൽ കാരായി രാജന് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. എന്നിട്ടും സദസ്സിലെ പ്രമുഖരുടെ നിരയിൽ തന്നെ രാജന് ഇരിപ്പിടം നൽകി. ഇതാണ് ചർച്ചയായത്.
ജില്ലാ പഞ്ചായത്ത് അംഗമായ കാരായി രാജന് യോഗത്തിൽ പങ്കെടുക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. അതിനിടെ വന്ന ചടങ്ങിൽ അദ്ദേഹം സംബന്ധിക്കുകയായിരുന്നു. അതോടെ ഈ വിവാദത്തിനും അല്പായുസ്സായിരുന്നു. സ്വന്തക്കാർക്കും ബന്ധുക്കൾക്കുമാണ് പ്രവേശന പാസ് ഭൂരിഭാഗവും നൽകിയതെന്ന ആരോപണവും വ്യാപകമായി ഉയർന്നിട്ടുണ്ട്. സദസ്സിന്റെ മുൻ നിരയിൽ ഇരിക്കുന്നവർ തന്നെ അതിന് സാക്ഷ്യമാണ്.
അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കാത്ത ചലച്ചിത്ര പ്രവർത്തകരെ ചടങ്ങ് ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. സിനിമക്ക് പ്രോത്സാഹനം നൽകാനാണ് ഇത്തരം പരിപാടികൾ നടത്തുന്നത്. അവാർഡ് വിതരണം ശരിയായ രീതിയിൽ കാണാനും പ്രോത്സാഹിപ്പിക്കാനും അവർ തയ്യാറാവേണ്ടതായിരുന്നു. അവാർഡ് ലഭിക്കുന്നവർ മാത്രം ഇത്തരം ചടങ്ങുകൾക്ക് എത്തുന്നത് ശരിയായ രീതിയല്ല. സിനിമക്കാരെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല. എത്തേണ്ടത് അവരുടെ ബാധ്യതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദിലീപിന്റെ അറസ്റ്റും നടിയെ ആക്രമിച്ചതും ആരും വേദിയിൽ ഉയർത്തിയില്ല. വേദിക്ക് പുറത്ത് നടിക്കായി പ്രചരണവും നടന്നു. പക്ഷേ മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഒളിഞ്ഞിരുന്നത് പ്രതിഷേധമായിരുന്നു. ഈ കേസ് കാരണമാകും ജനപ്രിയ താരങ്ങൾ വിട്ടു നിന്നതെന്ന സൂചനയായിരുന്നു അത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.