ജിദ്ദ: ഒത്തൊരുമയുടെയും ഒത്തുകൂടലിന്റെയും ഒത്തിണങ്ങിയ ഒരു മങ്ങലക്കാഴ്ചയായിരിന്നു തലശ്ശേരിക്കാരുടെ കൂട്ടായ്!മ ആയ ടി.എം.ഡബ്ലു. എ മുപ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ചു ജിദ്ദയിൽ സംഘടിപ്പിച്ച 'ഡബിൾ ഹോർസ് മങ്ങലം' പരിപാടി.

തലശ്ശേരിക്കാരുടെ രുചിക്കൂട്ട് ചേർത്ത തട്ടുകടയിൽ സിറാജിന്റെ നേതൃത്വത്തിൽ വിളമ്പിയ ഡബിൾ ഹോർസ് പുട്ടും ചായ സൽക്കാരവും യുനുസ് വി.പി യുടെ തോർത്ത് കുഴുത്തിൽ ചുറ്റിയുള്ള സർബത്ത് വിതരണവും തലശ്ശേരി കല്യാണത്തിന്റെ മധുര സ്മരണകൾ ഉണർത്തി. ജിനോസ്, അനീസ് നേത്രുതം കൊടുത്ത വെൽകം മാറ്റ് എന്ന പരിപാടി രെജിസ്‌റ്റ്രെഷൻ കൗണ്ടറിൽ ആളുകളെ സ്വീകരിച്ചും കുസൃതി ചോദ്യങ്ങൾ ചോദിച്ചും വരവേറ്റി.

യഥാർത്ഥ മങ്ങല അനുഭവം തുടങ്ങുന്നത് പരിപാടിയിൽ പങ്കെടുക്കാൻ വന്നവരെ അതിഥി റൂമിൽ നിന്ന് മങ്ങല പന്തലിലേക്ക് ആനയിക്കപെടുംപ്പോയായിരിന്നു. കുരുന്നുകൾ പനനീർ തെളിയിച്ചും, വാതിൽക്കൽ അതിഥികളെ സ്വീകരിക്കാൻ മുതിർന്നവരും, പന്തലിൽ കൈമുട്ടി പാട്ടും ദഫുമുട്ടുമായി ചെറുപ്പക്കാരും അണിനിരന്നപ്പോൾ യഥാർത്ഥ തലശ്ശേരി കല്യാണത്തിന്റെ അനുഭവമായിരിന്നു.

സ്റ്റേജിൽ ഒരു പുതുമയുള്ള അവതരണവുമായി അവതാരകൻ സംഷീൻ പരിപാടിയുടനീളം തലശ്ശേരിയിലെ കല്യാണത്തിന്റെ ഓരോ സംഭവങ്ങളും കോർത്തിണക്കി പരിപാടികൾ അവതരിപ്പിച്ചു. സമീർ കോയക്കുട്ടിയുടെ ഉസ്താത്, അബ്ദുള്ള കോയയുടെ അറബി വേഷം എന്നിവ വേറിട്ടതായി. കൊച്ചു കുരുന്നുകളുടെ ഗ്രൂപ്പ് ഡാൻസ്, ഒപ്പന, ഖവാലി, നിർവാഹക സമിതി അംഗങ്ങൾ അവതരിപ്പിച്ച ജെന്റ്‌സ് ഒപ്പന, യുവാക്കളുടെ ഒപ്പന എന്നിവ പരിപാടികൾ കണ്ണിനും മനസ്സിനും മാറ്റ് കൂട്ടി. ടി.എം.ഡബ്ലു.എ റിയാദ്, ദമാം കമ്മിറ്റികളുടെ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവർ റാറ അവിസ് ഒരുക്കിയ തലശ്ശേരി ബിരിയാണിയും രുചിയും നുകർന്നു. ഹിഷാം മാഹി, സഫീൽ ബക്കർ, റമീസ് എൻ.വി, ആഷിഖ് പി.കെ, നസീർ അവൽ എന്നിവർ ഗാനം ആലപിച്ചു. പരിപാടിയിലെ ബംബർ സമ്മാനമായ എൽ.ജി 43 ഇഞ്ച് ടി.വി സമ്മാനത്തിന് സമീർ എൻ.വി ക്ക് എൽ.ജി ജനറൽ മാനേജർ പ്ലാനിങ് അബ്ദുൽ ലത്തീഫ് നടുക്കണ്ടി സമ്മാനിച്ചു.

മൊഇസ് അൻവറിന്റെ ഖിരാത്തോടെ തുടങ്ങിയ പരിപാടി സൈനുൽ ആബിടന്റെ നേതൃത്തത്തിൽ നിയന്ത്രിച്ചു. പ്രസിഡന്റ് സലിം വി.പി സ്വാഗതവും ഇവെന്റ്‌റ് കോര്ടിനെറ്റർ അബ്ദുൽ കാദർ മോചെരി നന്ദിയും പറഞ്ഞു.