- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിലെ രോഗികൾക്ക് ഇനി ഉറങ്ങാൻ നേരം ചെങ്കൊടി വേണോ ത്രിവർണ പതാക വേണോ പച്ചക്കൊടി വേണോ കാവിക്കൊടി വേണോ എന്നു റിസപ്ഷനിൽ പറയണം; ആശുപത്രിയെ സഹായിക്കാനായി രാഷ്ട്രീയക്കാർ മുമ്പോട്ടു വെച്ചതുകൊടിയുടെ നിറത്തിനുള്ള അനുമതി മാത്രം; രാഷ്ട്രീയം കരളിൽ പിടിച്ച കണ്ണൂരിൽ നിന്നും ഒരു കൊടി വിവാദം
തലശ്ശേരി: എന്തിനും ഏതിനും രാഷ്ട്രീയ പറയുക കണ്ണൂരുകാരുടെ പതിവാണ്. കണ്ണൂരിലെ ഓരോ കുടുംബത്തിനും വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്ന് തന്നെ പറയേണ്ടി വരും. അത്രമേൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ട സമൂഹമാണ് കണ്ണൂരിലേത്. ഇങ്ങനെയുള്ള സമൂഹത്തിൽ നിന്നും ഒരു വിചിത്രമായ വാർത്ത കൂടി പുറത്തുവന്നു. തലശ്ശേരി ഗവൺമെന്റ് ജനറൽ ആശുപത്രി നവീകരിക്കാനുള്ള മാർഗ്ഗങ്ങൾ തേടിയപ്പോൾ ലഭിച്ച പ്രതികരണാണ് വിചിത്രമായത്. ആശുപത്രി നന്നാക്കാൻ വേണ്ടിയുള്ള ശ്രമത്തിൽ രാഷ്ട്രീയം കലർത്തുകയാണ് ആളുകൾ ചെയ്തത്. ആശുപത്രി നന്നാക്കാനുള്ള സഹായം സഹായം അഭ്യർത്ഥിച്ചപ്പോൾ രാഷ്ട്രീയക്കാർ ആവശ്യപ്പെട്ടത് തങ്ങളുടെ രാഷ്ട്രീയത്തിന്റെ കളറുള്ള പുതപ്പ് വേണമെന്നായിരുന്നു. സിപിഎമ്മുകാരായ രോഗികൾക്കു കിടക്കാൻ ചുവപ്പൻ പുതപ്പും വേണമെന്ന് സഖാക്കൾ ആവശ്യപ്പെട്ടപ്പോൾ ബിജെപിക്കാർക്ക് വേണ്ടത് കാവിയായിരുന്നു. മുസ്ലിം ലീഗുകാരായ രോഗികൾക്കു പച്ചപ്പുതപ്പും ആവശ്യപ്പെട്ടതോടെ ആശുപത്രി അധികൃതർ ശരിക്കും വെട്ടിലായി. അതുകൊണ്ട് തന്നെ തൽക്കാലം രോഗികളോട് രാഷ്ട്രീയ കാരുണ്യം വേണ്ടെന്നാണ് ആശ
തലശ്ശേരി: എന്തിനും ഏതിനും രാഷ്ട്രീയ പറയുക കണ്ണൂരുകാരുടെ പതിവാണ്. കണ്ണൂരിലെ ഓരോ കുടുംബത്തിനും വ്യക്തമായ രാഷ്ട്രീയം ഉണ്ടെന്ന് തന്നെ പറയേണ്ടി വരും. അത്രമേൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ട സമൂഹമാണ് കണ്ണൂരിലേത്. ഇങ്ങനെയുള്ള സമൂഹത്തിൽ നിന്നും ഒരു വിചിത്രമായ വാർത്ത കൂടി പുറത്തുവന്നു. തലശ്ശേരി ഗവൺമെന്റ് ജനറൽ ആശുപത്രി നവീകരിക്കാനുള്ള മാർഗ്ഗങ്ങൾ തേടിയപ്പോൾ ലഭിച്ച പ്രതികരണാണ് വിചിത്രമായത്. ആശുപത്രി നന്നാക്കാൻ വേണ്ടിയുള്ള ശ്രമത്തിൽ രാഷ്ട്രീയം കലർത്തുകയാണ് ആളുകൾ ചെയ്തത്.
ആശുപത്രി നന്നാക്കാനുള്ള സഹായം സഹായം അഭ്യർത്ഥിച്ചപ്പോൾ രാഷ്ട്രീയക്കാർ ആവശ്യപ്പെട്ടത് തങ്ങളുടെ രാഷ്ട്രീയത്തിന്റെ കളറുള്ള പുതപ്പ് വേണമെന്നായിരുന്നു. സിപിഎമ്മുകാരായ രോഗികൾക്കു കിടക്കാൻ ചുവപ്പൻ പുതപ്പും വേണമെന്ന് സഖാക്കൾ ആവശ്യപ്പെട്ടപ്പോൾ ബിജെപിക്കാർക്ക് വേണ്ടത് കാവിയായിരുന്നു. മുസ്ലിം ലീഗുകാരായ രോഗികൾക്കു പച്ചപ്പുതപ്പും ആവശ്യപ്പെട്ടതോടെ ആശുപത്രി അധികൃതർ ശരിക്കും വെട്ടിലായി. അതുകൊണ്ട് തന്നെ തൽക്കാലം രോഗികളോട് രാഷ്ട്രീയ കാരുണ്യം വേണ്ടെന്നാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
സിപിഎം രോഗികൾക്കു കാവിപ്പുതപ്പും ബിജെപിക്കാർക്കു ചുവപ്പു പുതപ്പും മറ്റും കിട്ടിയാലുണ്ടാകുന്ന പുകിലു കൂടി കണക്കിലെടുത്താണു തീരുമാനം. മലബാറിലെ, സൂപ്പർ സ്‌പെഷ്യൽറ്റി സൗകര്യമുള്ള ആദ്യ ഗവ. ജനറൽ ആശുപത്രിയായി റെക്കോർഡ് സ്ഥാപിച്ച തലശ്ശേരി ആശുപത്രിയിൽ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആശുപത്രി ജീവനക്കാരുടെയും സഹകരണത്തോടെ വൻവികസനവും വിപുലീകരണവും നടന്നുവരുന്നതിനിടയിലാണു ചിലർ രാഷ്ട്രീയലക്ഷ്യങ്ങളുമായി സഹായത്തിനെത്തിയത്.
സിസേറിയനു വിധേയരായ വനിതകൾക്കും നവജാത ശിശുക്കൾക്കുമായി, ശീതീകരിച്ച ജനറൽ വാർഡ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച മെഡിക്കൽ ഐസിയുവും പ്രവർത്തനസജ്ജമായിട്ടുണ്ട്. പുരുഷന്മാരുടെ സർജിക്കൽ വാർഡ് നവീകരണവും പൂർത്തിയായി വരുന്നു. പുതിയ വാർഡുകളിലേക്ക് പുതപ്പുകളുമായി ഡിവൈഎഫ്‌ഐയാണ് ആദ്യത്തെ രാഷ്ട്രീയ സഹായവുമായി എത്തിയത്. ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് എന്ന് ആലേഖനം ചെയ്ത 150 പുതപ്പുകൾ ഡിവൈഎഫ്‌ഐ എത്തിച്ചു. ചന്ദ്രക്കല പതിപ്പിച്ച പച്ചപ്പുതപ്പുകളുമായി തൊട്ടുപിന്നാലെ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകരെത്തി.
സംഘടനയുടെ ചിഹ്നവും പേരും പതിപ്പിച്ച പുതപ്പുകൾ ഉടൻ എത്തിക്കുമെന്നു യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രാദേശിക നേതാക്കളും സൂപ്രണ്ടിനെ അറിയിച്ചു. അതോടെ ധർമസങ്കടത്തിലായ ആശുപത്രി ഭരണ സമിതി (എച്ച്എംസി) കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേർന്നു വിഷയം ചർച്ച ചെയ്തു. ഇതിനകം വാഗ്ദാനം ചെയ്യപ്പെട്ട പുതപ്പുകൾ വാങ്ങാം, പക്ഷേ, സംഘടനകളുടെ പേരുകളും ചിഹ്നങ്ങളും മായ്ച്ച ശേഷമെ രോഗികൾക്കു നൽകൂ എന്നാണു ഭരണസമിതി തീരുമാനം.
പാർട്ടി ചിഹ്നങ്ങൾക്കു മീതെ 'തലശ്ശേരി ജനറൽ ആശുപത്രി' എന്നു പതിപ്പിച്ച ശേഷമാണ് ഉപയോഗിക്കുക. ഉറച്ച രാഷ്ട്രീയ പശ്ചാത്തലമുള്ള പ്രദേശമായതിനാൽ, വ്യക്തമായ രാഷ്ട്രീയബന്ധമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണു തലശ്ശേരി ആശുപത്രിയിലെത്തുന്ന രോഗികളിൽ വലിയൊരു പങ്കും. രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ടു ചികിത്സയ്‌ക്കെത്തുന്നവരും കുറവല്ല. ഇത്തരം സാഹചര്യത്തിൽ, പുതപ്പിലും വിരിയിലും രാഷ്ട്രീയം കലർത്തുന്നതു കൂടുതൽ സംഘർഷങ്ങൾക്കു വഴിവയ്ക്കാനിടയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പീയൂഷ് എം.നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ളവർ എച്ച്എംസി യോഗത്തിൽ ചൂണ്ടിക്കാട്ടി.