- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി -മാഹി ബൈപാസിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നുവീണ സംഭവത്തിൽ റിപ്പോർട്ട് തേടി മന്ത്രി സുധാകരൻ; സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർമ്മാണ പങ്കാളിത്തമില്ലെങ്കിലും മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തേടുകയാണെന്നും മന്ത്രി; പാലനിർമ്മാണ ചുമതല ദേശീയ പാത അഥോറിറ്റിക്കെന്നും മന്ത്രി
തലശ്ശേരി: ദേശീയപാതയിൽ തലശേരി -മാഹി ബൈപാസിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ തകർന്നുവീണ സംഭവത്തിൽ റിപ്പോർട്ട് തേടി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർമ്മാണ പങ്കാളിത്തമില്ല എങ്കിലും കേന്ദ്ര സർക്കാർ സ്ഥാപനമായ ദേശീയപാത അഥോറിറ്റിയുടെ പൂർണ്ണമായ നേതൃത്വത്തിലാണ് നിർമ്മാണം എന്നിരിക്കിലും മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അന്വേഷണത്തിന് നിർദ്ദേശിക്കുകയായിരുന്നെന്ന് മന്ത്രി സുധാകരൻ പറയുന്നു.
ബാലത്ത് നിർമ്മിക്കുന്ന പാലത്തിന്റെ ബീമുകളാണ് തകർന്നത്. നാല് ബീമുകളാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് ബീമുകൾ തകർന്നുവീണത്. ബീമുകൾ തകർന്നു വീണതിന്റെ കാരണം വ്യക്തമായിട്ടില്ല.പെരുമ്പാവൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇകെകെ കൺസ്ട്രക്ഷൻസിനാണ് പാലത്തിന്റെ നിർമ്മാണ ചുമതല. 2018 ഒക്ടോബർ 30നാണ് ബൈപാസിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തിയത്.
മുഴുപ്പിലങ്ങാട് മുതൽ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൂരത്തിലാണ് ബൈപാസ് നിർമ്മിക്കുന്നത്. 883 കോടി രൂപയാണ് നിർമ്മാണ ചെലവ്. 30 മാസത്തെ നിർമ്മാണ കാലാവധിയാണ് ഉള്ളത്. 45 മീറ്റർ വീതിയിൽ നാലുവരി പാതയാണ് ബൈപാസ് നിർമ്മിക്കുന്നത്.അതേസമയം നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-
നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ നിർമ്മിക്കുന്ന തലശ്ശേരി-മാഹി ബൈപ്പാസിൽ നിട്ടൂരിന് സമീപം നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീം തകർന്നത് സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് തേടി.
കോഴിക്കോട് അഴിയൂർ മുതൽ കണ്ണൂർ മുഴുപ്പിലങ്ങാട് വരെ ചഒ 66 ൽ 18.5 കി.മീ ദൂരത്തിൽ 1181 കോടി ചെലവിൽ ബൈപ്പാസിന്റെ നിർമ്മാണം പൂർത്തിയായി വരുമ്പോഴാണ് ഇപ്പോഴത്തെ അപകടം. 4 പാലങ്ങളും ഒരു റെയിൽവേ ഓവർ ബ്രിഡ്ജും 19 കലിങ്കുകളും ഈ ബൈപ്പാസിലുണ്ട്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നിർമ്മാണ പങ്കാളിത്തമില്ല എങ്കിലും കേന്ദ്ര സർക്കാർ സ്ഥാപനമായ NHAl യുടെ പൂർണ്ണമായ നേതൃത്വത്തിലാണ് നിർമ്മാണം എന്നിരിക്കിലും മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ബീമുകൾ തകർന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരിന് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കുവാൻ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ റീജ്യണൽ ഡയറക്ടർക്ക് നിർദ്ദേശം നൽകി.
മറുനാടന് ഡെസ്ക്