തലയോലപ്പറമ്പ്: ആറുമാസം ഗർഭിണിയായ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി പാറക്കുളത്തിൽ തള്ളിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ജഡം തലയോലപ്പറമ്പ് പെ!ാതി റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ റബർ തോട്ടത്തിനരികിലുള്ള ഉപയോഗശൂന്യമായ പാറമടയിൽ നിന്നു കണ്ടെടുത്തു. വടയാർ കിഴക്കേക്കര പട്ടുമ്മേൽ സുകുമാരന്റെയും സരസുവിന്റെയും മകൾ സുകന്യയാണു (22) കൊല്ലപ്പെട്ടത്. പൊതി സൂര്യഭവൻ സൂരജ് (27) ആണ് അറസ്റ്റിലായത്. 13നു പുലർച്ചെ കഴുത്തിൽ കയർകൊണ്ടു മുറുക്കി കൊലപ്പെടുത്തി കല്ലുകെട്ടി പാറമടയിൽ താഴ്‌ത്തുകയായിരുന്നു.

പൊതിയിലെ സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റായിരുന്നു സുകന്യ. സൂരജ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായി നേരത്തെ ജോലി ചെയ്തിരുന്നു. 12ന് ജോലിക്ക് പോയ സുകന്യ മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. 13ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയുടെ മൊബൈൽ നമ്പർ സൈബർ സെൽ പരിശോധിച്ച് സൂരജുമായി സുകന്യക്കുണ്ടായിരുന്ന ബന്ധം മനസ്സിലാക്കി. തുടർന്ന് പൊലീസ് സൂരജിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തതിൽ നിന്നാണ് കൊലപാതകവിവരം പുറത്തറിയുന്നത്. സുകന്യ ജോലി ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാരിയും സുകന്യയുടെ അയൽവാസിയുമായ യുവതിയെ സൂരജ് പ്രണയിച്ച് എട്ടു മാസം മുമ്പ് വിവാഹം കഴിച്ചിരുന്നു. ഇതിനൊപ്പം സുകന്യയേയും പ്രണയിച്ചു.

സുകന്യയുമായി 12നു തലപ്പാറയിൽ നിന്ന് എടുത്ത റെന്റ് എ കാറിൽ സൂരജ് കോട്ടയം ഭാഗങ്ങളിൽ കറങ്ങിനടന്നതായി പൊലീസ് കണ്ടെത്തി. രാത്രിയോടെ പാറമടയിൽ എത്തിച്ചേർന്നു. സുകന്യ ഗർഭിണിയായതിനാൽ പാറക്കുളത്തിൽ ചാടി ഒരുമിച്ചു മരിക്കാമെന്നു സുകന്യയോടു സൂരജ് പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. പുലർച്ചെ മൂന്നുമണിയോടെ മയക്കത്തിലായ സുകന്യയെ കഴുത്തിൽ കുരുക്കിട്ടു മുറുക്കി കെ!ാലപ്പെടുത്തിയെന്നും ജഡം പാറമടയിൽ ഉപേക്ഷിച്ചെന്നും പൊലീസ് പറയുന്നു. ജില്ലാ പൊലീസ് മേധാവി എൻ.രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണ നടപടികൾ.

വിവാഹം ചെയ്ത ശേഷവും സൂജരും അടുപ്പത്തിലായിരുന്നു. ഇതിനിടെ സുകന്യ ഗർഭിണിയായി. ഇതോടെ സുരജിനെ സുകന്യ ഭീഷണിപ്പെടുത്താൻ തുടങ്ങി. സംഭവം പുറത്തറിയാതിരിക്കാൻ ഗർഭം അലസിപ്പിക്കാൻ പോലും ശ്രമിച്ചു. എന്നാൽ സുകന്യ വഴങ്ങിയില്ല. ഇതോടെയാണ് കൊലപ്പെടുതത്താൻ സൂരജ് തീരുമാനിച്ചത്. മൊബൈൽ ഫോൺ തെളിവായപ്പോൾ സൂരജ് കുടുങ്ങുകയായിരുന്നു. തുടക്കത്തിലേ കുറ്റം സമ്മതിച്ചു. മൃതദേഹം ഉപേക്ഷിച്ച സ്ഥലവും പറഞ്ഞു നൽകി. ഇതോടെ സുകന്യയുടെ കണാതാകൽ കേസിന് തുമ്പുണ്ടാവുകയായിരുന്നു. വീട്ടുകാർ നൽകി വിവരങ്ങളും അന്വേഷണത്തിൽ നിർണ്ണായകമായി.

സുകന്യയുടെ മൃതദേഹം ജീർണിച്ച നിലയിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതാണു കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി സന്ധ്യയോടെ മൃതദേഹം കരയ്‌ക്കെടുത്തു. വെളിച്ചക്കുറവുമൂലം ഇൻക്വസ്റ്റ് നടത്താനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.