- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിയാരാ പുള്ളി..! ഉറപ്പായും തോൽക്കുന്ന സീറ്റ് വിറ്റ് കാശു കീശയിലാക്കിയെന്ന് ആരോപണം; തളിപ്പറമ്പിൽ സിപിഐ(എം) സ്ഥാനാർത്ഥികൾക്ക് വീട്ടിൽ നിന്നിറങ്ങിയില്ലെങ്കിലും ജയിക്കുമെന്ന സ്ഥിതി
കണ്ണൂർ: സിപിഎമ്മിന്റെ ഉരുക്കു കോട്ടയാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലം. മണ്ഡല രൂപീകരണത്തിനുശേഷം 1970 ലെ തിരഞ്ഞെടുപ്പ് ഒഴിച്ച് എന്നും സിപിഎമ്മിനെ തുണച്ച ചരിത്രമേ തളിപ്പറമ്പിനുള്ളൂ. പണ്ഡിതന്മാർക്കും കലകളിലെ കുലപതിമാർക്കും പട്ടും വളയും കൊടുത്ത് ആദരിക്കുന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും തൃച്ചബരം ശ്രീകൃഷ്ണക്ഷേത്രവും നിലനിൽക്കുന്ന ഇടം. ദശാബ്ദങ്ങൾക്കു മുമ്പ് എത്തിയ മുസ്ലീമുകൾക്ക് ആരാധനാലയം നിർമ്മിക്കാൻ സഹായം നൽകിയ മത സൗഹാർദ്ദത്തിന്റെ മാതൃക. തെക്കൻ കേരളത്തിൽ നിന്നും നാല് പതിറ്റാണ്ട് മണ്ണിനെ മാറ്റി മറിച്ച് കൃഷിയിടമാക്കാൻ എത്തിയവർക്ക് സ്വാഗതമോതിയ നഗരം. അങ്ങനെ പോകുന്നു തളിപ്പറമ്പിന്റെ സവിശേഷതകൾ. സിപിഎമ്മിന്റെ മോസ്‌കോ എന്ന് വിശേഷിപ്പിക്കുന്ന ആന്തൂർ മുനിസിപ്പാലിറ്റിയും മലപ്പട്ടം പഞ്ചായത്തും അടങ്ങിയതാണ് തളിപ്പറമ്പ് മണ്ഡലം. ഈ രണ്ട് സ്ഥലങ്ങളിലും ഉപ്പിനുകൂട്ടാൻ പോലും പ്രതിപക്ഷമില്ലാതായിട്ട് കാലമേറെയായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആന്തൂർ വലിയ ചർച്ചാ വിഷയമായിരുന്നു. മത്സരിക്കാൻ യു.ഡി.എഫ് തയ്യാറാവാത്ത നഗ
കണ്ണൂർ: സിപിഎമ്മിന്റെ ഉരുക്കു കോട്ടയാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലം. മണ്ഡല രൂപീകരണത്തിനുശേഷം 1970 ലെ തിരഞ്ഞെടുപ്പ് ഒഴിച്ച് എന്നും സിപിഎമ്മിനെ തുണച്ച ചരിത്രമേ തളിപ്പറമ്പിനുള്ളൂ.
പണ്ഡിതന്മാർക്കും കലകളിലെ കുലപതിമാർക്കും പട്ടും വളയും കൊടുത്ത് ആദരിക്കുന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും തൃച്ചബരം ശ്രീകൃഷ്ണക്ഷേത്രവും നിലനിൽക്കുന്ന ഇടം. ദശാബ്ദങ്ങൾക്കു മുമ്പ് എത്തിയ മുസ്ലീമുകൾക്ക് ആരാധനാലയം നിർമ്മിക്കാൻ സഹായം നൽകിയ മത സൗഹാർദ്ദത്തിന്റെ മാതൃക. തെക്കൻ കേരളത്തിൽ നിന്നും നാല് പതിറ്റാണ്ട് മണ്ണിനെ മാറ്റി മറിച്ച് കൃഷിയിടമാക്കാൻ എത്തിയവർക്ക് സ്വാഗതമോതിയ നഗരം. അങ്ങനെ പോകുന്നു തളിപ്പറമ്പിന്റെ സവിശേഷതകൾ.
സിപിഎമ്മിന്റെ മോസ്‌കോ എന്ന് വിശേഷിപ്പിക്കുന്ന ആന്തൂർ മുനിസിപ്പാലിറ്റിയും മലപ്പട്ടം പഞ്ചായത്തും അടങ്ങിയതാണ് തളിപ്പറമ്പ് മണ്ഡലം. ഈ രണ്ട് സ്ഥലങ്ങളിലും ഉപ്പിനുകൂട്ടാൻ പോലും പ്രതിപക്ഷമില്ലാതായിട്ട് കാലമേറെയായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആന്തൂർ വലിയ ചർച്ചാ വിഷയമായിരുന്നു. മത്സരിക്കാൻ യു.ഡി.എഫ് തയ്യാറാവാത്ത നഗര സഭാ പ്രദേശത്തെക്കുറിച്ച് ഒട്ടേറെ വിവാദങ്ങളും ഉയർന്നു വന്നു. ഒടുവിൽ മാനം കാക്കാൻ കോൺഗ്രസ്സുകാർ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തുകയായിരുന്നു.
1977 ൽ എം വിരാഘവനെ ഉപയോഗിച്ച് തളിപ്പറമ്പ് പിടിച്ചെടുത്തതോടെ സിപിഎമ്മിന്റെ ചെങ്കോട്ടയായി ഈ മണ്ഡലം മാറി. 2006 ൽ സി.കെ.പി. പത്മനാഭൻ 29,538 വോട്ട് നേടി റെക്കോഡ് വിജയം കരസ്ഥമാക്കി. പാർട്ടി നടപടിക്കു വിധേയനായതോടെ സി.കെ.പി.യെ മാറ്റി സിപിഎമ്മിന്റെ യുവ തുർക്കി എന്ന് വിശേഷിപ്പിക്കുന്ന ജയിംസ് മാത്യുവിനെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു സഭയിലെത്തിച്ചു.
ജയിംസ് മാത്യു വീണ്ടും അങ്കം കുറിക്കുമ്പോൾ എടുത്തു പറയാൻ വികസനപ്രവർത്തനങ്ങൾ ഏറെയാണ്. വടക്കേ മലബാറിലെ ഏറ്റവും മികച്ച ഗതാഗതസംവിധാനം രൂപപ്പെടുത്തിയ മണ്ഡലമാണ് തളിപ്പറമ്പ്. രാപ്പകൽ ചർച്ച ചെയ്തും പഠിച്ചും ഉദ്യോഗസ്ഥരെ കൂട്ടിയിണക്കിയും ജയിംസ് മാത്യു ഒരുക്കിയ വികസനപാത ഒട്ടേറെ പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു. രാഷ്ട്രീയ ഭേദമെന്യേ അദ്ദേഹത്തിന് പിന്തുണയും ലഭിച്ചിരുന്നു. മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടർമാരേയും നേരിട്ടറിയാവുന്ന വ്യക്തികൂടിയാണ് ജയിംസ് മാത്യു. അതു കൊണ്ടു തന്നെ അവർക്ക് വിജയപ്രതീക്ഷയുമുണ്ട്.
കേരളാ കോൺഗ്രസ്സ് മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായി മണ്ഡലത്തിലെത്തിയത് നമ്പ്യാർ മഹാസഭാ നേതാവ് രാജേഷ് നമ്പ്യാരാണ്. രാജേഷിന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. പെയ്ഡ് സ്ഥാനാർത്ഥി എന്ന ആരോപണം യു.ഡി.എഫിലെ യൂത്ത് കോൺഗ്രസ്സും മുസ്ലിം യുത്ത് ലീഗും ഉന്നയിച്ചു. ഈ ആരോപണങ്ങൾ
സ്ഥാനാർത്ഥിയെ സംബന്ധിച്ച് അങ്കലാപ്പുണ്ടാക്കി. ഒടുവിൽ യു.ഡി.എഫ് നേതൃത്വം ശക്തമായി ഇടപെട്ടതോടെയാണ് മുറുമറുപ്പുകൾ അവസാനിച്ചത്.
അല്പം വൈകിയെങ്കിലും മത്സരം കടുപ്പിക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. ഒരു മണ്ഡലത്തിൽ വികസനം കൊണ്ടു വരാൻ അഞ്ചു വർഷത്തെ കാത്തിരിപ്പ് ആവശ്യമില്ല. ആദ്യത്തെ മൂന്ന് വർഷം കൊണ്ടു തന്നെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാൻ ആകുമെന്നാണ് രാജേഷ് നമ്പ്യാർ പറയുന്നത്. തന്നെ ജയിപ്പിച്ചാൽ അത് കാണിച്ചു തരാമെന്നും രാജേഷ് വോട്ടർമാർക്ക്
ഉറപ്പു നൽകുന്നു.
ബിജെപി.യുടെ സ്ഥാനാർത്ഥി പാരലൽ കോളേജ് അദ്ധ്യാപകനായ പി.ബാലകൃഷ്ണനാണ് രംഗത്ത്. മണ്ഡലത്തിലുള്ളവർക്ക് സുപരിചിതനായ ബാലകൃഷ്ണൻ ഏറെ വോട്ടുകൾ നേടുമെന്ന വിശ്വാസത്തിലാണ് പ്രവർത്തനത്തിനിറങ്ങിയിട്ടുള്ളത് . മുന്നണി സ്ഥാനാർത്ഥികൾക്കു പുറമേ എസ്.ഡി.പി.ഐ. യും ഇവിടെ മത്സരിക്കുന്നു.
2011ൽ എൽ.ഡി. എഫിന് ലഭിച്ച 27,861 ന്റെ ഭൂരിപക്ഷം 30,000 കടത്താനാണ് അവരുടെ ശ്രമം. എന്നാൽ ഇത്തവണ 1970 ആവർത്തിക്കുമെന്ന് യു.ഡി.എഫ് പറയുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം ഈ മണ്ഡലത്തിൽ 14,519 ആയി കുറഞ്ഞതിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ഈ വോട്ടിൽ വിള്ളലുണ്ടാക്കിയാൽ വിജയം ഉറപ്പെന്ന് അവരും കരുതുന്നു.