- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിൽ സംഘർഷം; കുറ്റിക്കോലിൽ മുസ്ലിം ലീഗ് ഓഫിസ് തീവെച്ച് നശിപ്പിച്ചു; ഓഫീസ് തകർക്കൽ രാത്രിയിലെ മുഖം മൂടി അക്രമത്തിന് പിന്നാലെ
കണ്ണൂർ : തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. കുറ്റിക്കോൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഓഫീസാണ് തീയിട്ട് നശിപ്പിച്ചത്. ഭാരവാഹികളുടെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഓഫീസ് വാതിൽ അടിച്ചുതകർത്ത് അകത്തു കയറിയ അക്രമികൾ ഫർണീച്ചറുകളും ടി.വി അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും തീവെച്ചു നശിപ്പിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥയൊന്നും ഉണ്ടായിരുന്നില്ല. പ്രതികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
അതെ സമയം ഇന്നലെ രാത്രി മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി സെക്രട്ടറിയെയും സുഹൃത്തിനെയും കാർ തടഞ്ഞു നിർത്തി മുഖം മുടി സംഘം അക്രമിച്ചിരുന്നു, സമിതി സെക്രട്ടറി ഞാറ്റു വയലിലെ സിദ്ദിഖ് കുറിയാലി (56) മുസ്ലിം ലീഗ് വിമതവിഭാഗം പ്രവർത്തകൻ ദിൽഷാദ് പാലക്കോടൻ എന്നിവർക്കാണ് പരിക്കേറ്റത്, ഇരുവരെയും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, കപ്പാലത്തിന് സമീപം വച്ചായിരുന്നു ആക്രമണം.മുഖം മൂടിയണിഞ്ഞ ആറംഗ സംഘമാണ് രാജരാജേശ്വര ക്ഷേത്ര റോഡിൽ മുക്കോലയിൽ വെച്ച് കമ്പി പാര ഉൾപ്പടെ ഉപയോഗിച്ച് അടിച്ച് തകർത്തത്.
തളിപ്പറമ്പ് ജമാഅത്ത് കമ്മറ്റിയിൽ വഖഫ് ബോർഡ് നടത്തിയ പരിശോധനയിൽ സീതീ സാഹിബ് ഹൈസ്‌കൂളിൽ ക്രമക്കേട് നടന്നതായി ഒരു വിഭാഗം ആരോപിച്ചിരുന്നു. സംഭവത്തിൽ സംവാദത്തിന് വെല്ലുവിളിച്ച പി.കെ.സുബൈറുമായി സംവാദത്തിന് ഒരുക്കമാണെന്ന് ദിൽഷാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ദിൽഷാദിനെ അക്രമം നടന്നതായി സംശയിക്കുന്നത്. മുസ്ലിം ലീഗിൽ ആഭ്യന്തര പ്രശ്നങ്ങളും ഗ്രൂപ്പു പോരും അതിരൂക്ഷമായ തളിപ്പറമ്പ് നഗരസഭാ കമ്മിറ്റി ജില്ലാ നേതൃത്വം നേരത്തെ പിരിച്ചുവിടുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. സി.പി. എമ്മിന്റെ രഹസ്യപിൻതുണ വിമതവിഭാഗത്തിനുണ്ടെന്നാണ് സൂചന.




