- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപറമ്പ് മണിചെയിൻ തട്ടിപ്പ്: നൂറുകോടിയുമായി മുങ്ങിയ യുവാവിന്റെ പാർട്ണറെയും കാണാനില്ല; ഈ മാസം 23 മുതൽ ടി.പി.സുഹൈറിനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി; പണം നഷ്ടപ്പെട്ടവർ തട്ടിക്കൊണ്ടുപോയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
കണ്ണൂർ: തളിപ്പറമ്പ് മണി ചെയിൻ തട്ടിപ്പു കേസിൽ യുവാവിനെ കാണാതായ സംഭവത്തിൽ നാടകീയ വഴിത്തിരിവ്. നൂറുകോടിയിലധികം രൂപ തട്ടിപ്പു നടത്തി മുങ്ങിയ യുവാവിന്റെ പാർട്ണറായി പ്രവർത്തിച്ചയാളെ കാണാനില്ലെന്ന മാതാവിന്റെ പരാതിയിൽ തളിപറമ്പ് പൊലിസ് കേസെടുത്തു. മഴൂരിലെ കുന്നുംപുറത്ത് പുതിയ പുരയിൽ ടി.പി സുഹൈറിനെയാ(26)ണ് കഴിഞ്ഞ ജൂലായ് 23 മുതൽ കാണാനില്ലെന്ന് ഉമ്മ തറച്ചാണ്ടിലകത്ത് വീട്ടിൽ ആത്തിക്ക പരാതി നൽകിയത്.
23ന് രാവിലെ വീട്ടിൽ നിന്നും പോയ സുഹൈർ 24ന് ഫോൺ വിളിച്ച് തളിപറമ്പിലുണ്ടെന്നും വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞുവെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നു പരാതിയിൽ പറയുന്നു. സുഹൈർ പണം തട്ടിയെടുത്ത് മുങ്ങിയ യുവാവിന്റെ മത്സ്യ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനും നിക്ഷേപങ്ങൾ സ്വീകരിക്കാൻ കലക്ഷൻ ഏജന്റായി പ്രവർത്തിച്ചയാളുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. സുഹൈറിനെ പണം നഷ്ടപ്പെട്ടതിൽ പ്രകോപിതരായ ആരെങ്കിലും തട്ടിക്കൊണ്ടു പോവാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു സൈബർ സെൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
ഇതിനിടെ തളിപറമ്പിൽ നിന്നും ഓൺലൈൻ തട്ടിപ്പുനടത്തിയ യുവാവ് നിക്ഷേപകരിൽ നിന്നും നൂറുകോടിയോളം തട്ടി വിദേശത്തേക്ക് മുങ്ങിയ സംഭവം വൻവിവാദമായിട്ടുണ്ട്. തളിപറമ്പ് സ്വദേശിയായ യുവാവിനെതിരെയാണ് വ്യാപകമായ തട്ടിപ്പ് ആരോപണമുയർന്നത്. ക്രിപ്‌റ്റോകറൻസി, ഓൺലൈൻ മണി ചെയിൻ തുടങ്ങി നിക്ഷേപകർക്ക് പത്തിരട്ടി ലാഭവിഹിതം വാഗ്ദാനം ചെയ്താണ് ഇയാൾ തളിപറമ്പിൽ നിന്നുമാത്രം നൂറുകോടിയോളം സമാഹരിച്ചതായ വിവരം പുറത്തു വന്നിരിക്കുന്നത്.
തളിപറമ്പ് ടൗൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഫോർ എക്സ് കറൻസി ബിസിനസ് നടത്തുന്ന യുവാവിനെയാണ് നിക്ഷേപകരുടെ പണവുമായി കാണാതായത്. തളിപറമ്പിലെ നിരവധി പ്രവാസി സമ്പന്നരുടെ പണമാണ് യുവാവ് മണിചെയിൻ ഇടപാടിലൂടെ വൻലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് വ്യാജരേഖകൾ നൽകി വാങ്ങിയത്.
ഇതിൽ അഞ്ചുകോടിമുതൽ പത്തുലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ടെന്നാണ് പറയുന്നത്. ഇത്തരത്തിൽ നൂറുകണക്കിനാളുകൾക്കാണ് പണം നഷ്ടപെട്ടതാണെന്നാണ് ഇപോൾ പുറത്തുവരുന്ന വിവരം. എന്നാൽ കണ്ണൂർ ജില്ലയ്ക്കുു പുറമേ കാസർകോട്, മലപുറം, കോഴിക്കോട് എന്നീ ജില്ലകളിലുള്ളവരും നിരവധി പ്രവാസികളും ഇയാളുടെ വലയിൽ വീണിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
അമിത ലാഭം മോഹിച്ചു വീട്ടമ്മമാർ വരെ ഇത്തരത്തിൽ പണം നിക്ഷേപിച്ചതായി പറയുന്നു. മതിയായ രേഖകളില്ലാത്ത കള്ളപണം പലരും മണിചെയിൻ ഇടപാടിൽ നിക്ഷേപിച്ചിട്ടുണ്ട്. രേഖകളില്ലാത്ത പണമായതിനാൽ പരാതി നൽകാൻ നിക്ഷേപകർ തയ്യാറാവുന്നില്ലെന്നാണ് തളിപറമ്പ് പൊലിസ് പറയുന്നത്. ഇയാളുടെ ഫോൺ നമ്പറിലേക്ക് വിളിച്ചപോൾ സ്വിച്ച്ഓഫാണെന്ന മറുപടിയാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ മലേഷ്യ, തായ്ലൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളുമായി ബിസനസ് ബന്ധമുള്ള യുവാവ് വിദേശത്തേക്ക് കടന്നതായാണ് പൊലിസ് സംശയിക്കുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്