- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിന്റെ വീട്ടിൽ പഠിക്കാൻ എത്തിയപ്പോൾ നാലുപേർക്കൊപ്പം തോണിയാത്ര; കുറുമാത്തൂർ പുഴയിൽ തോണി മറിഞ്ഞപ്പോൾ നീന്തൽ അറിയാത്ത ഇർഫാദ് പെട്ടത് ചുഴിയിലും; തളിപ്പറമ്പിലെ അപകടത്തിൽ മറ്റുമൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി
തളിപ്പറമ്പ്: തൃശുർ സ്വദേശിയായ ഇർഫാദ് തോണിയപകടത്തിൽപ്പെട്ട് മരിച്ചത് സുഹൃത്തിന്റെ വീട്ടിൽ ഒന്നിച്ച് പഠിക്കാനെത്തിയപ്പോൾ. കുറുമാത്തൂർ പുഴയിലാണ് തോണി മറിഞ്ഞ്. തൃശൂർ വടക്കേക്കാട് കുന്ദംകുളം സ്വദേശി അറക്കേക്കാട്ടിൽ നൗഷാദിന്റെ മകൻ ഇർഫാദ് (21) ആണ് ദാരുണമായി മരിച്ചത്.
മംഗലാപുരം യേനപ്പോയ മെഡിക്കൽ കോളജിലെ രണ്ടാംവർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിയാണ് ഇർഫാദ്. തളിപ്പറമ്പ് പൊക്കുണ്ടിലെ സഹപാഠിയുടെ വീട്ടിൽ വന്നതാണ് ഇർഫാദ് കുറുമാത്തൂർ യു.പി സ്‌കൂളിന് സമീപത്തെ പുഴയിൽ വൈകുന്നേരം 5.30ഓടെ സുഹൃത്തുക്കളായ നാലുപേരോടൊപ്പം തോണിയിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം
മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട മറ്റു മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. നീന്തൽ അറിയാത്ത ഇർഫാദ് ചുഴിയിൽപ്പെടുകയായിരുന്നു. ഏറെ നേരത്തെ തെരച്ചിലിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്