താമ്പാ: ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് സെൻട്രൽ ഫ്‌ളോറിഡയുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കിഷോർ വട്ടപറമ്പിൽ (പ്രസിഡന്റ്) ട്രീസാ തെക്കനാട്ട് (ജനറൽ സെക്രട്ടറി) രാജു വെട്ടുപാറപ്പുറത്ത് (വൈസ് പ്രസിഡന്റ്) റ്റോജിമോൻ പായ്തുരുത്തേൽ (ജോയിന്റ് സെക്രട്ടറി) ഫിലിപ്പ് മാവേലിൽ (ട്രഷറാർ) എന്നിവരാണ് പുതിയ ഭരണ സമിതിയിലെ അംഗങ്ങൾ. 
ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി.സി.എൻ.എ) നാഷണൽ കൗൺസിലിലേക്ക് ജോസ് ഉപ്പൂട്ടിൽ, ബേബി മാറിക വീട്ടിൽ, പോൾസൺ ഞറളക്കാട്ട് കുന്നേൽ, ഷൈനി കിഴക്കനടിയിൽ,ജെയിംസ് പുളിക്കതൊട്ടിയിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

വാൾറിക്കോയിലുള്ള ക്‌നാനായ കാതലിക് കമ്യൂണിറ്റി സെന്ററിൽ വച്ച് നവംർ മാസം എട്ടാം തീയതി നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ജോമി ചെറുകര ഇലക്ഷൻ കമ്മീഷണറുമാരായ സജി മഠത്തിലേട്ട്, എബി പ്രാലേൽ എന്നിവർ അടങ്ങിയ ഇലക്ഷൻ കമ്മറ്റി തെരഞ്ഞെടു പ്പിന് നേതൃത്വം നല്കി. അന്നേദിവസം മുൻ പ്രസിഡന്റ് മോനച്ചൻ മഠത്തിലേട്ടിന്റെ അധ്യക്ഷ തയിൽ കൂടിയ വാർഷീക പൊതുയോഗത്തിൽ സംഘടനയും, പള്ളിയും യോജിക്കാവുന്ന മേഖലകളിൽ എല്ലാം യോജിച്ച് പ്രവർത്തിക്കുവാൻ തീരുമാനം ഉണ്ടായി. താമ്പാ ക്‌നാനായ കാതലിക് ദേവാലയത്തിന്റെ പുതിയ വികാരി ഫാ. ഡൊമിനിക് മഠത്തിൽകളത്തിലിനെ കെ.സി.സി.സി.എഫിന്റെ സ്പിരിച്ച്വൽ ഡയറക്ടറായും നിയമിച്ചു. ഈ വർഷം മുതൽ ക്രിസ്മസ്‌കരോളും,ക്രിസ്മസ് ആഘോഷപരിപാടികളും അസോസിയേഷനും, പള്ളിയും സംയുക്തമായി ഒന്നിച്ച് ആഘോഷിക്കും എന്ന് പുതിയ പ്രസിഡന്റ് കിഷോർ വട്ടപ്പറമ്പിലും പുതിയ വികാരി ഡൊമിനിക്ക് മഠത്തിൽകളത്തിലും അറിയിച്ചു.