- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഡി തേടി പൊലീസ് കോയമ്പത്തൂരിൽ പോയപ്പോൾ തമ്പാനൂർ രവിക്ക് വെപ്രാളം; തെളിവുകൾ അടങ്ങിയ രേഖകൾ വേഗം മാറ്റാൻ ഉപദേശം; എല്ലാം മാറ്റിക്കഴിഞ്ഞെന്ന് സരിതയുടെ മറുപടി: തമ്പാനൂർ രവിയും സരിതയും തമ്മിലുള്ള സംഭാഷണങ്ങൾ പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രിയും സരിതയുമൊത്തുള്ള സിഡി അന്വേഷിച്ച് ബിജു രാധാകൃഷ്ണനും സോളാർ കമ്മീഷനും കോയമ്പത്തൂർ യാത്ര നടന്ന ദിവസം തെളിവുകൾ മാറ്റാൻ തമ്പാനൂർ രവി സരിതയോട് ആവശ്യപ്പെട്ടു. ടെലിഫോൺ സംഭാഷണത്തിലാണ് തെളിവുകൾ സരിതയുടെ വീട്ടിൽ നിന്ന് മാറ്റാൻ രവി ആവശ്യപ്പെട്ടത്. ഇതിന്റെ ശബ്ദരേഖ കൈരളി പീപ്പിൾ ടിവി പുറത്തുവിട്ട. ചിലപ്പോൾ പൊ
തിരുവനന്തപുരം: മുഖ്യമന്ത്രിയും സരിതയുമൊത്തുള്ള സിഡി അന്വേഷിച്ച് ബിജു രാധാകൃഷ്ണനും സോളാർ കമ്മീഷനും കോയമ്പത്തൂർ യാത്ര നടന്ന ദിവസം തെളിവുകൾ മാറ്റാൻ തമ്പാനൂർ രവി സരിതയോട് ആവശ്യപ്പെട്ടു. ടെലിഫോൺ സംഭാഷണത്തിലാണ് തെളിവുകൾ സരിതയുടെ വീട്ടിൽ നിന്ന് മാറ്റാൻ രവി ആവശ്യപ്പെട്ടത്. ഇതിന്റെ ശബ്ദരേഖ കൈരളി പീപ്പിൾ ടിവി പുറത്തുവിട്ട. ചിലപ്പോൾ പൊലീസ് അവിടേക്കും എത്തുമെന്നും എല്ലാം എടുത്തു മാറ്റണമെന്നുമാണ് രവി സരിതയോട് ആവശ്യപ്പെടുന്നത്.
സരിതയുടെ പക്കൽ എന്തൊക്കെയോ തെളിവുകൾ ഉണ്ടെന്നും അത് എടുത്തു മാറ്റണമെന്നുമാണ് തമ്പാനൂർ രവി സരിതയോട് ആവശ്യപ്പെടുന്നത്. സരിതയുമായുള്ള സംഭാഷണത്തിന്റെ പേരിൽ തമ്പാനൂർ രവിക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന നിയമോപദേശത്തെ തുടർന്ന് വി എസ് സമർപ്പിച്ച പരാതി തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ ശബ്ദരേഖ പുറത്തുവന്നത്. ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖ കോൺഗ്രസ് എ ഗ്രൂപ്പിനെയും ഉമ്മൻ ചാണ്ടിയെയും കൂടുതൽ പ്രതിരോധത്തിൽ ആക്കുന്നതാണ്. സംഭാഷണത്തിന്റെ പൂർണരൂപം താഴെ വായിക്കാം.
ഫോൺ റിങ് ചെയ്യുന്നു..
രവി: ഹലോ..
സരിത: ഹലോ
രവി: അടുത്താരും ഇല്ലല്ലോ?
സരിത: ഇല്ല ഞാൻ അവിടെ നിന്നും മാറി
രവി:നാടകങ്ങൾ എല്ലാം കണ്ടല്ലോ?
സരിത:എല്ലാം കണ്ടു കൊണ്ടിരിക്കുകയാ സാറേ.. എനിക്കു തോന്നുന്നത്.., ഏതെങ്കിലും ഒരു ബാക്ക് ഗ്രൗണ്ട് വർക്ക് ഇതിനകത്തുണ്ടാകും. ഇല്ലാതെ ഇത് ഇത്രയും ഇതായിട്ട്.
രവി: അതിന്റെ ഭാഗമായിട്ട് ചിലപ്പോൾ തന്റെ അവിടേം നോക്കാൻ വന്നേക്കാം.
സരിത: അതാണു ഞങ്ങൾ ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരുന്നത്. അതാണ് ഇപ്പോ പെട്ടെന്നു നിന്നടത്തു നിന്നു മാറിയത്. ശരിക്കും പറഞ്ഞാൽ…
രവി: തന്റെ അവിടേം നോക്കാൻ വന്നേക്കാം. ക്ലിയർ ചെയ്യുമല്ലോ?
സരിത: അത് ഞാൻ ചെയ്‌തോളാം സാറേ. ഓൾറെഡി ക്ലിയേർഡ് ആണ്. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ പോലും ഞാൻ ഉടൻ ക്ലിയർ ചെയ്‌തോളാം.
രവി: വരാൻ സാധ്യതയുള്ള സ്ഥലം അറിയാമല്ലോ
സരിത: അറിയാം. അറിയാം
രവി: ഞാൻ പറയുന്നത് ഞാൻ ഒരു ഊഹത്തിൽ നിന്ന് എടുത്തതാണ്.
സരിത: എനിക്കും ഊഹം അതാണ് തോന്നിയത്.
രവി: വരാൻ സാധ്യതയുള്ള സ്ഥലം അവിടെയാണല്ലോ.
സരിത: കാര്യം അവൻ പറഞ്ഞിട്ടുണ്ടല്ലോ കത്ത് കണ്ടെടുത്തില്ലാന്നു.
രവി: എന്താ?
സരിത: രാവിലെ ഒരു ടോക് വന്നു. സരിതയ്ക്കും എനിക്കും രണ്ടു നീതി. സരിതയുടെ കത്തു കണ്ടെടുത്തില്ല. ഞാൻ കമ്മീഷനിൽ പറഞ്ഞോ എനിക്ക് കത്തുണ്ട് അങ്ങനുണ്ട് ഇങ്ങനുണ്ടെന്ന്.
രവി: അതൊന്നും ഒന്നും വരാനില്ല. അവിടെ വരുമ്പോ ഒന്നും കാണരുതേ.
സരിത: ഇല്ല സാർ. ഇപ്പോൾ തന്നെ ചെയ്‌തോളാം.
രവി: ഉടനടി, ഉടനടി.
സരിത: ഓകെ സാറേ..
നേരത്തെ തമ്പാനൂർ രവിയും ബെന്നി ബെഹനാനുമായി സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. സോളാർ തട്ടിപ്പു കേസിലെ സെറ്റൽമെന്റുകളെ ശരിവച്ച് കൊണ്ട് സരിത സോളാർ കമ്മീഷൻ മുമ്പാകെ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദരേഖാ വീഡിയോ പുറത്തുവന്നത്. ഇത്രയും കാലം സരിതയുടെ സംരക്ഷകർ ആയതും കേസൊതുക്കാൻ പണം നല്കിയിരുന്നതും ബെന്നി ബെഹനാനും രവിയും ആണെന്ന വാദങ്ങളെ ശരിവെക്കുന്ന വിധത്തിലായിരുന്നു ശബ്ദരേഖ പുറത്തുവന്നത്. ഇതോടെ സോളാർ വിഷയത്തിൽ കോൺഗ്രസ് എ ഗ്രൂപ്പിന്റെ പ്രതിരോധങ്ങൾ ഒന്നൊന്നായി തകരുന്ന അവസ്സ്ഥയാണ് ഉണ്ടായത്. സോളാർ കമ്മീഷനിൽ മൊഴി നൽകാൻ പോകുന്നതിന് മുമ്പായിട്ടായിരുന്നു ഈ സംഭാഷണം നടന്നത്. സോളാർ അന്വേഷണ കമ്മീഷൻ മുമ്പാകെ എങ്ങനെ മൊഴി നൽകണമെന്ന് ഉപദേശിച്ച് തമ്പാനൂർ രവി സരിതയുമായി സംസാരിക്കുന്ന ശബ്ദരേഖയാണ് നേരത്തെ പുറത്തുവന്നത്. ഇതിന് പിന്നാലെ രവിയുടെ ശബ്ദരേഖകളും പുറത്തുവന്നതോടെ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിൽ ആയിട്ടുണ്ട്.
മുഖ്യമന്ത്രിക്ക് മൂന്നര കോടി നൽകിയെന്ന് ബിജു
കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മൂന്നര കോടി രൂപ നൽകിയെന്ന് ബിജു രാധാകൃഷ്ണൻ. പുതുപ്പള്ളിയിലെ വീട്ടിൽ വച്ചും തൃശൂർ രാമനിലയത്തും വച്ചാണ് പണം കൈമാറിയത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ വച്ച് മാദ്ധ്യമങ്ങളോടാണ് ബിജു ഇക്കാര്യം പറഞ്ഞത്.
അതേസമയം, പൊലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി അജിത്ത് തന്നെ കണ്ടിരുന്നുവെന്ന് സരിത എസ് നായർ പറഞ്ഞു. പ്രമേയം പാസാക്കാമെന്ന് അജിത്ത് ഉറപ്പ് നൽകിയിരുന്നു. അജിത്ത് അല്ലാതെ അസോസിയേഷൻ ഭാരവാഹികൾ ആരും വന്നിട്ടില്ലെന്നും സരിത മാദ്ധ്യമങ്ങളോട് പറഞ്ഞു.