- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ക്യാംപെയിൻ, നന്ദി പി.എം. മോദി; യൂണിവേഴ്സിറ്റികളിൽ മോദിക്ക് നന്ദിയറിയിച്ച് ബാനർ തൂക്കണമെന്ന് യുജിസി
ന്യൂഡൽഹി: സുപ്രീംകോടതി ഇടപെടൽ ഉറപ്പായതോടെ സൗജന്യ വാക്സിനേഷൻ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നരേന്ദ്ര മോദിയെ പോസ്റ്റർ ബോയി ആക്കി പ്രചരണം ശക്തമാക്കുന്നു. എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകാനുള്ള കേന്ദ്രതീരുമാനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ബാനർ വെക്കാൻ നിർദേശിച്ച് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി).
സർക്കാർ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്സിറ്റികൾ, കോളേജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഞായറാഴ്ചയാണ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച യുജിസിയുടെ കത്ത് ലഭിച്ചത്. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിച്ചാണ് ഇതെന്നാണ് കത്തിൽ പറയുന്നത്.
ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പോസ്റ്ററിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയ്ക്കൊപ്പം 'എല്ലാവർക്കും സൗജന്യമായി വാക്സിൻ, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ ക്യാംപെയിൻ, നന്ദി പി.എം. മോദി' ('Vaccines for all, free for all, world's largest free vaccination campaign, Thank you, PM Modi) എന്നാണ് എഴുതേണ്ടതെന്ന് നിർദേശമുണ്ട്. ഡൽഹി യൂണിവേഴ്സിറ്റി യുജിസി. നിർദ്ദേശം പാലിച്ച് നോർത്ത്, സൗത്ത് ക്യാംപസുകളിൽ ബോർഡ് സ്ഥാപിക്കുമെന്നാണ് വൈസ് ചാൻസിലർ പി.സി. ജോഷി അറിയിച്ചത്.
ഡൽഹിയിലെ ജാമിഅ മിലിയ യൂണിവേഴ്സിറ്റിയും ഇത്തരം ഒരു സന്ദേശം ലഭിച്ചതായി സ്ഥിരീകരിച്ചു. ജൂൺ 21 മുതലാണ് രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ എന്നത് നടപ്പിലാക്കിയത്. നേരത്തെ രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് പ്രഖ്യാപിച്ചിരുന്നു.