ഫിലഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ്‌ ഗ്രേറ്റർ ഫിലഡൽഫിയയുടെ (മാപ്പ്‌) ഈവർഷത്തെ താങ്ക്‌സ്‌ ഗിവിങ്‌ ഡിന്നർ വിപുലമായ പരിപാടികളോടുകൂടി  27-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണിക്ക്‌ മാപ്പ്‌ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിൽ വച്ച്‌ നടത്തപ്പെടുന്നു.

റവ.ഫാ.ഡോ. ജോൺസൺ സി ജോൺ (വികാരി സെന്റ്‌ തോമസ്‌ ഓർത്തഡോക്‌സ്‌ ചർച്ച്‌ മേരിലാന്റ്‌) ആണ്‌ മുഖ്യാതിഥി.  അച്ചനെ കൂടാതെ ഫിലഡൽഫിയയിലെ കലാ-സാംസ്‌കാരിക രംഗത്തുള്ളവരും പങ്കെടുക്കും.

പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ്‌ സാബു സ്‌കറിയ, വൈസ്‌ പ്രസിഡന്റ്‌ ഡേവിഡ്‌ പി. തോമസ്‌, ജനറൽ സെക്രട്ടറി സിജു ജോൺ, സെക്രട്ടറി ചെറിയാൻ കോശി, ട്രഷറർ ജോൺസൺ മാത്യു, ആർട്‌സ്‌ ചെയർമാൻ അനൂപ്‌ ജോസഫ്‌ എന്നിവരെ കൂടാതെ വിവിധ കമ്മിറ്റികൾ രൂപീകരിച്ചതായി സാബു സ്‌കറിയ അറിയിച്ചു.

മാപ്പിന്റെ എല്ലാ മെമ്പർമാരേയും കുടുംബ സമേതം ഈവർഷത്തെ താങ്ക്‌സ്‌ ഗിവിങ്‌ ഡിന്നറിലേക്ക്‌ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌: സാബു സ്‌കറിയ (പ്രസിഡന്റ്‌) 267 980 7923 FREE, സിജു ജോൺ (ജനറൽ സെക്രട്ടറി) 267 496 2080 FREE, ജോൺസൺ മാത്യു (ട്രഷറർ) 215 740 9486 FREE. യോഹന്നാൻ ശങ്കരത്തിൽ അറിയിച്ചതാണിത്‌.