- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താന്തോന്നി തുരുത്തിലെ അനധികൃത നിലം നികത്തലും ട്രഞ്ചിംഗും നിർത്തിവെക്കാൻ കലക്ടറുടെ ഉത്തരവ്; കണ്ടലുകൾ വെട്ടിനശിപ്പിച്ച കരാറുകാർക്കെതിരെ കേസെടുക്കും; മറുനാടൻ മലയാളി ഇംപാക്ട്
കൊച്ചി: കൊച്ചിയിലെ താന്തോന്നി തുരുത്തിലെ ജിഡ പദ്ധതിയുടെ മറവിൽ അനധികൃതമായി നിലം നികത്തുന്നതും കണ്ടലുകൾ വെട്ടിനശിപ്പിക്കുന്നതുമായുള്ള മറുനാടൻ മലയാളിയുടെ റിപ്പോർട്ട് കുറിക്കു കൊണ്ടു. അനധികൃത നിലംനികത്തലിനും ട്രഞ്ചിംഗിനുമെതിരായ മറുനടൻ വാർത്തയെ തുടർന്ന് ജില്ലാ ഭരണകൂടം ഉടനടി നടപടി സ്വീകരിച്ചു. വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിന
കൊച്ചി: കൊച്ചിയിലെ താന്തോന്നി തുരുത്തിലെ ജിഡ പദ്ധതിയുടെ മറവിൽ അനധികൃതമായി നിലം നികത്തുന്നതും കണ്ടലുകൾ വെട്ടിനശിപ്പിക്കുന്നതുമായുള്ള മറുനാടൻ മലയാളിയുടെ റിപ്പോർട്ട് കുറിക്കു കൊണ്ടു. അനധികൃത നിലംനികത്തലിനും ട്രഞ്ചിംഗിനുമെതിരായ മറുനടൻ വാർത്തയെ തുടർന്ന് ജില്ലാ ഭരണകൂടം ഉടനടി നടപടി സ്വീകരിച്ചു. വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിലംനികത്താൻ ഉത്തരവിട്ട ജില്ലാ കലക്ടർ കണ്ടലുകൾ വെട്ടി നശിപ്പിച്ച കരാറുകാർക്കെതിരെ കേസെടുക്കാനും നിർദേശിച്ചു. ഡിഎംഒക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.
താന്തോണി തുരുത്തിൽ നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കണ്ടലും ചെമ്മീൻകെട്ടും നികത്തുന്നത് തുടരുന്ന മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. മരുനാടൻ വാർത്തയെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയും തുടർന്ന് ജില്ലാ കലക്ടർക്കും ആർഡിഒയുക്കും നാട്ടുകാർ പരാതി നൽകുകയും ഉണ്ടായി. നാട്ടുകാർ പരാതി നൽകിയിട്ടും കണ്ടലുകൾ നശിപ്പിക്കുന്നതും ചെമ്മീൻ കെട്ട് നികത്തുന്നതും തുടരുന്ന കാര്യം ഇന്നലെ മറുനാടൻ വീണ്ടും റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് കലക്ടർ നികത്തൽ നടത്തുന്നത് തടയാൻ നിർദ്ദേശം നൽകിയത്. കായലിൽ നിന്ന് ഓരുവെള്ളം കയറുന്നത് തടയാനായി ജിഡ ആരംഭിച്ച ഏകദേശം ഒൻപത് കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ ഭാഗമായാണ് കൊച്ചിയുടെ പച്ചപ്പായ തുരുത്തിലെ വൻ ജൈവവൈവിധ്യം മുച്ചൂടും നശിപ്പിക്കുന്ന നടപടി സ്വീകരിച്ചത്.
വീടുകളിലേക്ക് ഓരുവെള്ളം കയറുന്നത് തടയാനെന്ന വ്യാജേന പ്രദേശത്തെ രാഷ്ട്രീയ നേതാക്കളുടേതുൾപ്പെടെയുള്ള ഭൂമിയാണ് നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി ഇവിടെ നികത്തുന്നത്. ഇത്തരത്തിൽ ഏതാണ്ട് 40 ഏക്കറിൽ പരം ഭൂമി നികത്തി കഴിഞ്ഞു. കണ്ടലിനും മറ്റും വ്യാപകമായ നാശനഷ്ടമുണ്ടാക്കുന്നതാണ് ഈ നികത്തെന്ന് വില്ലേജ് ഓഫീസർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് മുഖവിലയ്ക്കെടുത്താണ് ഒടുവിൽ കലക്ടർ നടപടിയെടുത്തത്. മത്സ്യ തൊഴിലാളികളായ ആളുകൾ കൂടിയാണ് തുരുത്തിലെ ഭൂരിഭാഗം പേരും. ട്രോളിങ്ങ് നിരോധന കാലമായതിനാൽ കായലിലെ തങ്ങളുടെ മത്സ്യ ബന്ധനത്തിനും ട്രഞ്ചിങ്ങ് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കാണിച്ച് ജില്ലാ പൊലീസ് മേധാവിക്കും ഇവർ പരാതി നൽകിയിരുന്നു.
എന്നാൽ ജില്ലാ ഭരണകൂടം കൂടി പങ്കാളിയായ പദ്ദതിയിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ജില്ലാ കളക്ടർ എന്തെങ്കിലും നിലപാടെടുക്കട്ടെ എന്നാണ് പൊലീസ് വിശദീകരിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് പ്രദേശത്തെ 140 ഓളം കുടുംബങ്ങളുടെ തീരാദുരിതമായ കായൽ വെള്ളം വീടുകളിലേക്ക് കയറുന്നത് തടയാനായി ജിഡ 3.5 കോടി രൂപ അനുവദിച്ച് ഉത്തരവായത്. കായലിൽ നിന്ന് മണ്ണെടുത്ത് ഓരുവെള്ളം കയറുന്ന വീടുകളുടെ ചുറ്റുപാടുള്ള കുറച്ച് സ്ഥലം മാത്രം നിയകത്തി ബണ്ട് കെട്ടി പ്രദേശത്തെ സ്ഥിരമായി വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കുകയായിരുന്നു പ്ദധതി. ഏതാണ്ട് 9 കോടി രൂപയാണ് മുഖ്യമന്ത്രി ചെയർമാനായുള്ള ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അഥോറിറ്റി ഇതിനായി നീക്കി വച്ചിട്ടുള്ളത്.
താന്തോന്നി തുരുത്തിലെ കണ്ടൽ കാടുകൾക്കും അവിടുത്തെ ജൈവസമ്പത്തിനും യാതൊരു വിധത്തിലുമുള്ള നാശനഷ്ടവും ഉണ്ടാക്കില്ലെന്നായിരുന്നു ജിഡ മത്സ്യ തൊഴിലാളികളായ പാവപ്പെട്ട പ്രദേശവാസികളെ അറിയിച്ചിരുന്നത്. എന്നാൽ പദ്ധതിയുടെ മറവിൽ സർക്കാർ സൗജന്യം പറ്റി ഭൂമി നികത്തിയെടുക്കുന്നവരിൽ ഐ എൻ ടി യു സി നേതാവ് കെ പി ഹരിദാസും ,പത്മജവേണുഗോപാലിന്റെ കുടുംബവും വരെ ഉൾപ്പെടും.
പത്മജയുടെ അമ്മായിഅമ്മ ശ്രീദേവി അമ്മയുടേയും ഡോക്ടർ വേണുഗോപാലിന്റെ സഹോദരിയുടേയും പേരിലുള്ള ഏക്കർ കണക്കിന് ഭൂമിയാണ് ജിഡയുടെ ചെലവിൽ യാതൊരു നിയമങ്ങളും പാലിക്കതെ നികത്തുന്നത്. കെ പി ഹരിദാസിന് ഒന്നര ഏക്കർ ഭൂമിയും പത്മജ വേണുഗോപാലിന്റെ കുടുംബത്തിന് ഏതാണ്ട് അത്ര തന്നെ സ്ഥലവും ഉണ്ട്. ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഒരു കമ്പനിക്കും ഇവിടെ ഭൂമി ഉള്ളതായി പറയപ്പെടുന്നു. ഇവരെ കൂടാതെ ഡോക്ടർമാർക്കും സമൂഹത്തിലെ ഉന്നത സ്ഥാനീയർക്കും താന്തോന്നി തുരുത്തിൽ ഭൂമിയുണ്ട്. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള സിനിമാ നിർമ്മാതാവിനും വസ്തുവണ്ട്.