- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമി ശരണം...അയ്യപ്പൻ അനുഗ്രഹിച്ചു; ഇതിലും വലിയ പ്രതിസന്ധി ശബരിമലയുടെ ചരിത്രത്തിൽ നേരിട്ടിട്ടില്ല; കോടതി വിധി വന്നത് എല്ലാവരുടേയും പ്രാർത്ഥനയുടെ ഫലം; ശബരിമലയിൽ സമാധാനവും സന്തോഷവും പുനഃസ്ഥാപിക്കും; കൂടുതൽ പ്രതികരണം വിശദമായി പഠിച്ച ശേഷമെന്നും തന്ത്രി; സുപ്രീം കോടതി വിധി എന്തായാലും നടപ്പിലാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സ്വാമി ശരണം..അയ്യപ്പൻ അനുഗ്രഹിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചുവെന്ന വിവരം പുറത്ത് വന്നപ്പോൾ തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. വലിയ സന്തോഷം തന്നെയായിരുന്നു വിധി പുനപരിശോധിക്കാൻ തീരുമാനിച്ചതിന് പിന്നാലെ തന്ത്രി രേഖപ്പെടുത്തിയത്. ഒരുപാടു പേരുടെ പ്രാർത്ഥനയാണ് ഇതിന് പിന്നിലുള്ളത് ഭക്ത ജനങ്ങളുടെ വലിയ പിന്തുണയുമുണ്ടായിരുന്നു. മണ്ഡലകാലം ആരംഭിക്കാനിരിക്കെയാണ് വിധി വന്നത്. പ്രളയം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കുമ്പോൾ വലിയ വെല്ലുവിളി നിറഞ്ഞതാണ് ഈ സാഹചര്യം. എല്ലാം തിരിച്ചടിയായിരുന്നു. അപ്പോഴാണ് ഈ കാര്യം പരിഗണിക്കുന്നത്. ഇതിലും പ്രതിസന്ധി ഇതിന് മുൻപ് ഉണ്ടായിട്ടില്ല. ഇപ്രകാരമായിരുന്നു തന്ത്രിയുടെ പ്രതികരണം. ഇങ്ങനെയൊരു വിധി വന്ന സാഹചര്യത്തിൽ വലിയ സന്തോഷമുണ്ട്. 22ന് കോടതി പരിഗണിക്കുമ്പോൾ എല്ലാം നല്ലതായി നടക്കും എന്ന് പ്രതീക്ഷിക്കു്‌നനു. എല്ലാം അയ്യപ
തിരുവനന്തപുരം: സ്വാമി ശരണം..അയ്യപ്പൻ അനുഗ്രഹിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ. യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചുവെന്ന വിവരം പുറത്ത് വന്നപ്പോൾ തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. വലിയ സന്തോഷം തന്നെയായിരുന്നു വിധി പുനപരിശോധിക്കാൻ തീരുമാനിച്ചതിന് പിന്നാലെ തന്ത്രി രേഖപ്പെടുത്തിയത്. ഒരുപാടു പേരുടെ പ്രാർത്ഥനയാണ് ഇതിന് പിന്നിലുള്ളത് ഭക്ത ജനങ്ങളുടെ വലിയ പിന്തുണയുമുണ്ടായിരുന്നു.
മണ്ഡലകാലം ആരംഭിക്കാനിരിക്കെയാണ് വിധി വന്നത്. പ്രളയം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കുമ്പോൾ വലിയ വെല്ലുവിളി നിറഞ്ഞതാണ് ഈ സാഹചര്യം. എല്ലാം തിരിച്ചടിയായിരുന്നു. അപ്പോഴാണ് ഈ കാര്യം പരിഗണിക്കുന്നത്. ഇതിലും പ്രതിസന്ധി ഇതിന് മുൻപ് ഉണ്ടായിട്ടില്ല. ഇപ്രകാരമായിരുന്നു തന്ത്രിയുടെ പ്രതികരണം.
ഇങ്ങനെയൊരു വിധി വന്ന സാഹചര്യത്തിൽ വലിയ സന്തോഷമുണ്ട്. 22ന് കോടതി പരിഗണിക്കുമ്പോൾ എല്ലാം നല്ലതായി നടക്കും എന്ന് പ്രതീക്ഷിക്കു്‌നനു. എല്ലാം അയ്യപ്പന്റെ അനുഗ്രഹം തന്നെയാണ് എന്ന് വിശ്വസിക്കുന്നു. ആ വലിയ ശക്തി എല്ലാം നോക്കും. എല്ലാം നന്നായി അവസാനിക്കും എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ഇത്ര പ്രതിസന്ധി ശബരിമലയിൽ ഉണ്ടായിട്ടില്ല. ഇതിൽ നിന്നെല്ലാം അയ്യപ്പൻ ഞങ്ങളെ രക്ഷിച്ചിരിക്കയാണ്. വലിയ വിജയമാണിത്. 22 ന് പരിഗണിക്കും എന്നാണ് അറിഞ്ഞത്. എല്ലാം ഭംഗിയായി വരും. സമാധാനവും സന്തോഷവും ശബരിമലയിൽ പുനഃസ്ഥാപിക്കപ്പെടുമെന്നും കണ്ഠരര് രാജീവര് വ്യക്തമാക്കി.
സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധി പുനഃപരിശോധിക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചത്. ജനുവരി 22-ന് തുറന്ന കോടതിയിൽ വാദം കേൾക്കും. അതേസമയം, സ്ത്രീ പ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ല.
'തുറന്ന കോടതിയിൽ വാദം കേൾക്കും' എന്ന, ഒരു പേജിൽ ഒതുങ്ങുന്ന ഉത്തരവാണ് ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ റോഹിൻടൺ നരിമാൻ, ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കർ, ഇന്ദുമൽഹോത്ര എന്നിവരാണ് ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന മറ്റ് ജഡ്ജിമാർ.
ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി പുനഃപരിശോധിക്കുമെന്ന ഭരണഘടനാ ബഞ്ചിന്റെ ഉത്തരവിൽ സന്തോഷമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. തുറന്ന കോടതിയിൽ ജനുവരി 22ന് പുനപരിശോധനാ ഹർജികൾ കേൾക്കുമെന്ന ഉത്തരവിൽ സന്തോഷമുണ്ട്. തുറന്നകോടതിയിലും വിജയം പ്രതീക്ഷിക്കുന്നു. സമാധാനവും സന്തോഷവും ശബരിമലയിൽ പുനഃസ്ഥാപിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഇത് അയ്യപ്പന്റെ വിജയമാണ്. അയ്യപ്പൻ അനുഗ്രഹിച്ചെന്നും ഭക്തജനങ്ങളുടെ പ്രാർത്ഥനാണ് ഇതിന് പിന്നലെന്നും തന്ത്രി പറഞ്ഞു.