- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാമത്തെ കുട്ടിയെ മൂന്നുമാസം ഗർഭിണിയായിരുന്ന സമയത്ത് അതിക്രൂരം മർദ്ദനം കോടതി വരെ എത്തി; കഴുത്തിൽ വയർ ചുറ്റി എങ്ങനെ ആത്മഹത്യ ചെയ്യും? ഏത് സാഹചര്യം ഉണ്ടായാലും മരിക്കില്ലെന്ന് പറഞ്ഞ തനൂജയെ വകവരുത്തിയത് സിപിഎം നേതാവായോ ഭർത്താവോ? മാങ്കോട് സ്‌കൂൾ ജീവനക്കാരിയുടെ മരണത്തിൽ സർവ്വത്ര ദുരൂഹത; പോസ്റ്റ്മോർട്ട റിപ്പോർട്ടിന് കാത്ത് പൊലീസും; സത്യം പുറത്തുകൊണ്ടു വരാൻ തനൂജ ഫോർ ജസ്റ്റിസും
പത്തനാപുരം : മാങ്കോട് ഗവ. സ്‌കൂൾ ജീവനക്കാരിയെ വീടിനുള്ളിൽ കഴുത്തിൽ ഇലക്ട്രിക് വയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം തുടങ്ങി. യുവതിയുടെ മരണത്തെ തുടർന്ന് ശാസ്ത്രീയ പരിശോധനാ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണം. കോന്നി എംഎൽഎ അടൂർ പ്രകാശ് നിയമസഭയിൽ വച്ച സബ്മിഷന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി അന്വേഷണം നടത്താൻ നിർദ്ദേശിച്ചത്. മാങ്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ജീവനക്കാരിയായ തനൂജ കഴിഞ്ഞ ബുധനാഴചയാണ് മരിച്ചത്. ഭർതൃപീഡനത്തെ തുടർന്നാണ് മരണമെന്ന് യുവതിയുടെ മാതാവ് ഇന്ദിര പരാതി നൽകിയിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ ഫോറൻസിക് സംഘം യുവതിയുടെ മൃതദേഹം കണ്ട മുറിയിലെ വിരലടയാളങ്ങൾ പരിശോധിച്ചു. തുടർന്ന് അടൂർ പ്രകാശ് എംഎൽഎ തനൂജയുടെ വീട്ടിലെത്തി മാതാവുമായും ബന്ധുക്കളുമായും സംസാരിച്ചു. അടൂർ ഡി വൈ എസ് പിക്കാണ് അന്വേഷണം ചുമതല. നിരവധി നാളുകളായി യുവതിയെ ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവത്രെ. ഇതെ തുടർന്ന് നാട്ടുകാരുടെ നേത
പത്തനാപുരം : മാങ്കോട് ഗവ. സ്‌കൂൾ ജീവനക്കാരിയെ വീടിനുള്ളിൽ കഴുത്തിൽ ഇലക്ട്രിക് വയർ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം തുടങ്ങി. യുവതിയുടെ മരണത്തെ തുടർന്ന് ശാസ്ത്രീയ പരിശോധനാ സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു അന്വേഷണം. കോന്നി എംഎൽഎ അടൂർ പ്രകാശ് നിയമസഭയിൽ വച്ച സബ്മിഷന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി അന്വേഷണം നടത്താൻ നിർദ്ദേശിച്ചത്. മാങ്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ജീവനക്കാരിയായ തനൂജ കഴിഞ്ഞ ബുധനാഴചയാണ് മരിച്ചത്. ഭർതൃപീഡനത്തെ തുടർന്നാണ് മരണമെന്ന് യുവതിയുടെ മാതാവ് ഇന്ദിര പരാതി നൽകിയിട്ടുണ്ട്.
സംഭവസ്ഥലത്തെത്തിയ ഫോറൻസിക് സംഘം യുവതിയുടെ മൃതദേഹം കണ്ട മുറിയിലെ വിരലടയാളങ്ങൾ പരിശോധിച്ചു. തുടർന്ന് അടൂർ പ്രകാശ് എംഎൽഎ തനൂജയുടെ വീട്ടിലെത്തി മാതാവുമായും ബന്ധുക്കളുമായും സംസാരിച്ചു. അടൂർ ഡി വൈ എസ് പിക്കാണ് അന്വേഷണം ചുമതല.
നിരവധി നാളുകളായി യുവതിയെ ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവത്രെ. ഇതെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരപരിപാടികൾ ആരംഭിച്ചിരുന്നു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും അടൂർ പ്രകാശ് എംഎൽഎയ്ക്കും ബന്ധുക്കൾ പരാതി നൽകി. അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തുണ്ട്. തനൂജയുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികളുടെ നേതൃത്വത്തിൽ 'തനൂജ ഫോർ ജസ്റ്റിസ്' എന്ന പേരിൽ ആക്ഷൻ കൗൺസിലും രൂപീകരിച്ചിട്ടുണ്ട്.
പാടം ലക്ഷംവീട്ടിൽ പാലനിൽക്കുന്നതിൽ വീട്ടിൽ (ഉഴത്തിൽ) ദിലീപ് കുമാറിന്റെ ഭാര്യ തനൂജയെരാവിലെയാണു മരിച്ച നിലയിൽ കാണുന്നത്. തനൂജയുടെ വിവാഹശേഷം ഭർത്താവ് ക്രൂര പീഡനത്തിനിരയാക്കിയിരുന്നുവെന്നു അമ്മയുടെ പരാതിയിൽ പറയുന്നു. അയൽവാസികളടക്കം പലപ്പോഴും മർദനത്തിനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്. ഏതു സാഹചര്യം ഉണ്ടായാലും ആത്മഹത്യ ചെയ്യില്ലെന്നു തനൂജ പറഞ്ഞിട്ടുണ്ട്. മൃതദേഹത്തിന്റെ കഴുത്തിൽ വയറു ചുറ്റിയിട്ടുണ്ടായിരുന്നെങ്കിലും ആത്മഹത്യ ചെയ്യുന്നതിനുള്ള സാഹചര്യം മൃതദേഹം കണ്ടെത്തിയ മുറിയിൽ ഇല്ലാത്തതാണു ദുരൂഹതയ്ക്കു കാരണം. തൂങ്ങി മരിച്ചുവെന്നായിരുന്നു ആദ്യ പ്രചാരണം. എന്നാൽ പിന്നീടു വൈദ്യുതാഘാതമേറ്റു മരിച്ചുവെന്നായി പ്രചാരണം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടു ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം.
തനൂജയും ഭർത്താവ് ദിലീപും താമസിച്ചിരുന്ന പാടത്തെ വീട്ടിലാണ് തനൂജയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, സംഭവം തൊട്ടടുത്ത് താമസിക്കുന്ന തനൂജയുടെ ബന്ധുക്കളെ അറിയിക്കാതെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതായും ഏറെ നേരത്തിന് ശേഷം തനൂജ ആത്മഹത്യ ചെയ്തുവെന്ന് അകന്ന ബന്ധുക്കളെ ദിലീപ് വിവരം അറിയിക്കുകയുമായിരുന്നു. ആദ്യം തൂങ്ങി മരിച്ചതാണെന്നും പിന്നീട് ഷോക്കേറ്റ് മരിച്ചെന്നുമാണ് ബന്ധുക്കളെ അറിയിച്ചത്.
രണ്ടാമത്തെ കുട്ടിയെ മൂന്നുമാസം ഗർഭിണിയായിരുന്ന സമയത്ത് അതിക്രൂരമായി മർദിച്ചതിന് ദിലീപിനെതിരെ പരാതിയുമായി ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിപിഎം പാടം ബ്രാഞ്ച് സെക്രട്ടറിയായ ദിലീപ് സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നു.