- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
{{ആള്‍മറയോ സുരക്ഷാവലയമോ ഇല്ലാത്ത കണറ്റിലേക്ക് അയല്‍ക്കാരി വീണത് അബദ്ധത്തില്‍; മൂന്നാള്‍ ഉയരത്തില്‍ വെള്ളമുള്ള കിണറില്മുങ്ങിത്താഴുന്ന പത്താംക്ലാസുകാരിയെ രക്ഷിക്കാന്‍ ഒന്നും ആലോചിക്കാതെ എടുത്തു ചാടിയത് പ്ലസ് ടു വിദ്യാര്‍ത്ഥി; മോട്ടോര്‍ പമ്പുസെറ്റിന്റെ പൈപ്പിനെ പിടിവള്ളിയാക്കി: താനൂരിലെ അഫ്ലിദയെ രക്ഷിച്ച ശ്രീജിത്ത് പകരുന്നത് സഹജീവി സ്‌നേഹത്തിന്റെ സാഹസിക കഥ}}
മലപ്പുറം: മനസുകള്‍ തമ്മില്‍ അകലുന്ന കാലത്തിതാ സഹജീവി സ്‌നേഹത്തിന്റെ സാഹസിക കഥ. കിണറ്റില്‍ വീണ അഫ് ലിദയെ മരണമുഖത്തുനിന്നു രക്ഷപ്പെടുത്തിയാണ് വിദ്യാര്‍ത്ഥിയായ ശ്രീജിത്ത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായിരിക്കുന്നത്. താനൂര്‍ മോര്യയിലാണ് സ്‌നേഹത്തിന്റെ ഒരായിരം സന്ദേശം ഉയര്‍ത്തിയ സംഭവം നടന്നത്. അബദ്ധത്തില്‍ ആഴമേറിയ കിണറ്റില്‍ വീണ് മുങ്ങിത്താഴുകയായിരുന്ന പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അയല്‍ വാസി കൂടിയായ ഈ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ അസാമാന്യ ധീരതയായിരുന്നു. താനൂര്‍ മോര്യ എരഞ്ഞോളി കോയയുടെയും നസീമയുടെയും മകളായ അഫ് ലിദയാണ് കഴിഞ്ഞദിവസം വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണത്. കിണറിന് ആള്‍മറയോ സുരക്ഷാവലയമോ ഉണ്ടായിരുന്നില്ല. അഫ്‌ലിദ കിണറ്റിലേക്ക് വീഴുന്നത് കണ്ട അയല്‍വാസിയായ പ്ലസ്ടു വിദ്യാര്‍ത്ഥി ശ്രീജിത്ത് അസാധാരണ ധീരത യോടെ ഓടിയെത്തി കിണറ്റിലേക്ക് ചാടുകയായിരുന്നു. കിണറ്റില്‍വീണ അഫ് ലിദ മുങ്ങിത്താഴുന്നതിനിടെയാണ് ജീവന്‍പോലും അപകടത്തില്‍ പെടുത്തി ശ്രീജിത്ത് കിണറ്റിലേക്
{{മലപ്പുറം: മനസുകള്‍ തമ്മില്‍ അകലുന്ന കാലത്തിതാ സഹജീവി സ്‌നേഹത്തിന്റെ സാഹസിക കഥ. കിണറ്റില്‍ വീണ അഫ് ലിദയെ മരണമുഖത്തുനിന്നു രക്ഷപ്പെടുത്തിയാണ് വിദ്യാര്‍ത്ഥിയായ ശ്രീജിത്ത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായിരിക്കുന്നത്. താനൂര്‍ മോര്യയിലാണ് സ്‌നേഹത്തിന്റെ ഒരായിരം സന്ദേശം ഉയര്‍ത്തിയ സംഭവം നടന്നത്.
അബദ്ധത്തില്‍ ആഴമേറിയ കിണറ്റില്‍ വീണ് മുങ്ങിത്താഴുകയായിരുന്ന പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അയല്‍ വാസി കൂടിയായ ഈ പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ അസാമാന്യ ധീരതയായിരുന്നു. താനൂര്‍ മോര്യ എരഞ്ഞോളി കോയയുടെയും നസീമയുടെയും മകളായ അഫ് ലിദയാണ് കഴിഞ്ഞദിവസം വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണത്. കിണറിന് ആള്‍മറയോ സുരക്ഷാവലയമോ ഉണ്ടായിരുന്നില്ല.
അഫ്‌ലിദ കിണറ്റിലേക്ക് വീഴുന്നത് കണ്ട അയല്‍വാസിയായ പ്ലസ്ടു വിദ്യാര്‍ത്ഥി ശ്രീജിത്ത് അസാധാരണ ധീരത യോടെ ഓടിയെത്തി കിണറ്റിലേക്ക് ചാടുകയായിരുന്നു. കിണറ്റില്‍വീണ അഫ് ലിദ മുങ്ങിത്താഴുന്നതിനിടെയാണ് ജീവന്‍പോലും അപകടത്തില്‍ പെടുത്തി ശ്രീജിത്ത് കിണറ്റിലേക്ക് ചാടിയത് . ഈ സമയം കിണറ്റില്‍ മൂന്നാള്‍ ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. അഫ് ലിദയെ പൊക്കിയെടുത്ത ശ്രീജിത്ത് മോട്ടോര്‍ പമ്പ് സെറ്റിന്റെ പൈപ്പുമായി കൂട്ടിച്ചേര്‍ത്തു പിടിച്ചു.
അപ്പോഴേക്കും വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. ശ്രീജിത്തിന്റെ അസാമാന്യ ധീരതയാണ് അഫ്‌ലി ദയുടെ ജീവന്‍ രക്ഷപ്പെടുത്തിയത് . താനൂര്‍ മോര്യ പുളിക്കല്‍ രാമചന്ദ്രന്റെയും സുജാതയുടെ മകനാണ് ശ്രീജിത്ത് . അഫ് ലിദ തെയ്യാലിങ്ങല്‍ സീതി സാഹിബ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ശ്രീജിത്ത് പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്‌ളസ്ടു വിദ്യാര്‍ഥിയുമാണ് .
ശ്രീജിത്ത് ഇപ്പോള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അഭിമാനമായിരിക്കുകയാണ്. സ്വീകരണങ്ങളും അഭിനന്ദന പ്രവാഹവും ശ്രീജിത്തിനെ തേടിയെത്തുന്നുണ്ട്. മനസുകള്‍ തമ്മില്‍ അകലുന്ന കാലത്താണ് സഹജീവി സ്‌നേഹത്തിന്റെ പ്രതീകമായി ശ്രീജിത്ത് മാറിയിരിക്കുന്നത്. അഫ് ലിദയെ രക്ഷപ്പെടുത്തി ശ്രീജിത്ത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു നാടിനു സമ്മാനിച്ചത്.
ശ്രീജിത്തിന്റെ അസാമാന്യ ധീരത യില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് നാട്ടുകാരും ബന്ധുക്കളും. ജന്മനാടായ താനൂര്‍ മോര്യ നിവാസികള്‍ ശ്രീജിത്തിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ്.}}