- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വിറ്ററിൽ വീണ്ടും പുതിയ വാക്കുമായി ശശി തരൂർ; 'അൽഗോസ്പീക്ക്' ന്റെ അർത്ഥം തേടി നെറ്റിസൺസും; ഒടുവിൽ പുതിയ വാക്കിന്റെ അർത്ഥം വിശദീകരിച്ച് തരൂർ; അൽഗോസ്പീക്കിന്റെ അർത്ഥം ഇങ്ങനെ
മുംബൈ: ഇംഗ്ലീഷ് പദസമ്പത്തിന്റെ കാര്യത്തിൽ എന്നും വിസ്മയിപ്പിച്ചിട്ടുള്ളയാളാണ് ശശി തരൂർ.അദ്ദേഹം പറയുന്ന ഓരോ വാക്കുകളുടെയും അർത്ഥം മനസിലാക്കുന്നതിന് നിഘണ്ടു പരിശോധിക്കുന്നവരാണ് പലരും. ഇങ്ങനെ നിരവധി പുതിയ വാക്കുകളും ശശി തരൂർ പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ കോൺഗ്രസ് നേതാവായ തരൂർ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുതിയ ഒരു വാക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. 'മഹഴീുെലമസ' (ആൽഗോസ്പീക്ക്) എന്നതാണ് തരൂർ പങ്കുവെച്ച പുതിയ വാക്ക്.
സമൂഹ മാധ്യമങ്ങളിൽ അനുയോജ്യമല്ലാത്തതോ അനുചിതമോ ആയി അൽഗോരിതങ്ങൾ കണക്കാക്കുന്ന വാക്കുകൾക്ക് പകരം മറ്റൊരു വാക്ക് ഉപയോഗിക്കുന്നതിനെയാണ് 'അൽഗോസ്പീക്ക്' എന്ന് പറയുന്നത്. ഇതാണ് പുതിയ വാക്കിന്റെ അർത്ഥമായി തരൂർ വിശദീകരിച്ചത്. ഉദാഹരണമായി മരിച്ച (ഡെഡ്) എന്ന പദത്തിന് പകരം ജീവനില്ലാത്ത (അൺഅലൈവ്) എന്ന പദം ഉപയോഗിക്കുന്നത് അൽഗോസ്പീക്കിന്റെ ഉദാഹരണമാണെന്നും തരൂർ വിശദീകരിക്കുന്നുണ്ട്.
ഇത്തരം വാക്കുകൾ തന്റെ ഫോളോവേഴ്‌സിനായി ശശി തരൂർ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ പുതിയ വാക്കുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ അടുത്തിടെ പ്രഖ്യാപിച്ച അൺപാർലമെന്ററി പദങ്ങളെക്കുറിച്ചുംസോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്.
'ആളുകൾ'dead'പോലെയുള്ള വാക്കുകൾ എഴുതുന്നതിന് പകരം unalive' എന്ന വാക്ക് ഉപയോഗിക്കുന്നത് രസകരമായിരിക്കുമെന്ന് തരൂരിന്റെ പോസ്റ്റിനോട് പ്രതികരിച്ച് ഒരാൾ കുറിച്ചു.
മുമ്പും തരൂർ ഇത്തരത്തിൽ അധികമാരും കേൾക്കാത്ത ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച് ശ്രദ്ധേയനായിട്ടുണ്ട്. നേരത്തെ ഡൂം-സ്‌ക്രോളിങ് എന്ന വാക്കിന്റെ അർത്ഥം പങ്കുവെക്കുകയും വാക്കുമായി ബന്ധപ്പെട്ട അടിസ്ഥാന വസ്തുതകൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തിരുന്നു.
'നെഗറ്റീവ് വാർത്തകളുടെ വർദ്ധിച്ച ഉപഭോഗം' ആണ് ഡൂം-സ്‌ക്രോളിങ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്
കഴിഞ്ഞ ഏപ്രിലിൽ Quockerwodger- ന്റെ അർഥം വ്യക്തമാക്കി ശശി തരൂർ ഒരു ട്വീറ്റ് പങ്കുവെച്ചിരുന്നു. രാഷ്ട്രീയ പദാവലിക്ക് പുതിയ സംഭാവനയായിരിക്കും ഈ പദമെന്ന് പറഞ്ഞു കൊണ്ടാണ് തരൂർ അർഥം വിശദീകരിച്ചത്. മരപ്പാവ എന്നാണ് ഈ വാക്കിന്റെ അർഥം. സ്വന്തമായി തീരുമാനങ്ങളൊന്നും എടുക്കാതെ മൂന്നാമതൊരാളുടെ നിർദ്ദേശത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയാണ് ഈ പദം കൊണ്ട് അർഥമാക്കുന്നത്.
അവനവന്റെ ഉത്തരവാദിത്വങ്ങളോ അവകാശങ്ങളോ ഒന്നും അറിയാത്ത ഒരു രാഷ്ട്രീയക്കാരനെ കുറിക്കാൻ ഇത് ഉപയോഗിക്കാമെന്നും തരൂർ കൂട്ടിച്ചേർത്തു. ഈ വാക്കിനെ രാഷ്ട്രീയനിഘണ്ടുവിലേക്ക് ചേർത്തുവെച്ചോളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ