തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ കെട്ടിവലിച്ച് കോൺ​ഗ്രസ് നേതാവ് ശശി തരൂർ എംപി. തിരുവനന്തപുരത്ത് ഐഎൻടിയുസി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ശശി തരൂരും പങ്കെടുത്തത്.

ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയതായി ശശി തരൂർ ആരോപിച്ചു. ഇന്ത്യക്കാർ 260 ശതമാനം നികുതി കൊടുക്കുമ്പോൾ അമേരിക്കയിൽ ഇത് കേവലം 20 ശതമാനം മാത്രമാണ്. അമിത നികുതി കുറയ്ക്കുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരാജയത്തിനെതിരെയാണ് പ്രതിഷേധമെന്ന് ശശി തരൂർ പറഞ്ഞു. നൂറ് കണക്കിന് ഓട്ടോറിക്ഷകളാണ് സമരത്തിൽ പങ്കെടുത്തത്.