ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ സ്‌നേഹ സന്ദേശം. കോൺഗ്രസ് ഗുജറാത്ത് വിരുദ്ധമാണെന്നും, ഗുജറാത്തികൾ ആ പാർട്ടിക്ക് കണ്ണിലെ കരടാണെന്നുമുള്ള മോദിയുടെ പ്രസ്താവനയ്ക്കാണ് തരൂർ സ്‌റ്റൈലിലുള്ള മറുപടി.

' നരേന്ദ്ര മോദിജി ..എന്റെ മകൻ കഴിഞ്ഞ ദിവസമാണ് ഒരു ഗുജറാത്തിയെ വിവാഹം ചെയ്തത്. താങ്കളുടെ സംസ്ഥാനത്തോടും,ജനതയോടും ഞങ്ങൾക്ക് സ്‌നേഹം മാത്രം'|.

തിങ്കളാഴ്ച ഗുജറാത്തിൽ നടന്ന റാലിയിലാണ് മോദി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. വാഷിങ്ടൺ പോസ്റ്റിൽ വിദേശകാര്യ ലേഖകനായ തരൂരിന്റെ മകൻ ഇഷാൻ സഹപ്രവർത്തകയായ ഭൂമിക ദാവെയെ കഴിഞ്ഞ ദിവസമാണ് മിന്നുകെട്ടിയത്.