- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരണത്തിന് തലേദിവസം സുനന്ദ പോയത് ആരെ കാണാൻ? രാത്രിയിലെ ദുരൂഹ കാർ യാത്രയിലേക്ക് അന്വേഷണം; ചെരുപ്പും തുണിയും മാറ്റിയതാരെന്നും കണ്ടെത്തും; ലാപ്ടോപ്പിലും മൊബൈൽ ഫോണുകളിലും ഫോറൻസിക് പരിശോധന
ന്യൂഡൽഹി: മരണത്തിന് തൊട്ടു തലേ ദിവസം രാത്രിയിലെ സുനന്ദാ പുഷ്‌കറിന്റെ യാത്ര സംബന്ധിച്ച് ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകക്കേസ് അന്വേഷണത്തിൽ ഇത് ഏറ്റവും നിർണ്ണായകമാകുമെന്നാണ് വിവരം. 213 ജനവരി 16ന് രാത്രി ലീലാ ഹോട്ടലിൽ നിന്ന് കാറിലായിരുന്നു യാത്ര. ആർക്കൊപ്പമാണ് പോയതെന്നത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡൽഹിയിലെ വിവിഐപ
ന്യൂഡൽഹി: മരണത്തിന് തൊട്ടു തലേ ദിവസം രാത്രിയിലെ സുനന്ദാ പുഷ്‌കറിന്റെ യാത്ര സംബന്ധിച്ച് ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി. കൊലപാതകക്കേസ് അന്വേഷണത്തിൽ ഇത് ഏറ്റവും നിർണ്ണായകമാകുമെന്നാണ് വിവരം. 213 ജനവരി 16ന് രാത്രി ലീലാ ഹോട്ടലിൽ നിന്ന് കാറിലായിരുന്നു യാത്ര. ആർക്കൊപ്പമാണ് പോയതെന്നത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡൽഹിയിലെ വിവിഐപി ഏര്യയായ ലുധിയൻസിലാണ് സുനന്ദ പോയതെന്ന് വ്യക്തമായിട്ടുണ്ട്. ഇത് സാധൂകരിക്കാനുള്ള സിസിടിവി ദൃശ്യങ്ങൾ ഡൽഹി പൊലീസിന് കിട്ടിക്കഴിഞ്ഞു. അതിനിടെ ചോദ്യം ചെയ്യലിൽ പാക്കിസ്ഥാൻ മാദ്ധ്യമ പ്രവർത്തക മെഹർ തരാറുമായി ഒരു അടുപ്പവും തനിക്കില്ലെന്ന് ശശി തരൂർ വ്യക്തമാക്കിയതായാണ് സൂചന.
സുനന്ദയുടെ കൊലപാതകത്തിൽ ദുരൂഹത ഏറെയുണ്ടെന്നാണ് ഡൽഹി പൊലീസിന്റെ വിലയിരുത്തൽ. മരണത്തിന് ശേഷം സുനന്ദയുടെ തുണി മാറ്റിയതിൽ ദുരൂഹതയുണ്ട്. ചെരുപ്പും മുറിയിലുണ്ടായിരുന്നില്ല. എന്തോ മറയ്ക്കാനുള്ള ഗൂഡാലോചനയായി ഇതിനെ അന്വേഷണ സംഘം കാണുന്നു. മരണം സ്വാഭാവികമോ ആത്മഹത്യയോ ആയിരുന്നെങ്കിൽ ചെരുപ്പും തുണിയും മാറ്റില്ലായിരുന്നു എന്ന വിലയിരുത്തലാണ് അന്വേഷണ സംഘത്തിനുള്ളത്. സുനന്ദയുടെ മരണ വിവരം പുറം ലോകമറിയുന്നതിന് മുമ്പ് തന്നെ ഒന്നിലേറെ പേർ ഹോട്ടൽ മുറിയിൽ എത്തിയിട്ടുണ്ട്. മുറിയിൽ നിന്ന കണ്ടെത്തിയ പൊട്ടിയ ഗ്ലാസും ദുരൂഹമാണ്. ഒന്നുകിൽ അടിപിടി നടന്നു. അല്ലെങ്കിൽ തെളിവ് നശീകരിക്കാനുള്ള വെപ്രാളത്തിനിടെയിൽ അബദ്ധത്തിൽ പൊട്ടിയതാകാമെന്നും പൊലീസ് വിലയിരുത്തുന്നു.
ഐപിഎൽ തന്നെയാണ് മരണകാരണമെന്ന് പൊലീസ് ഉറച്ചു വിശ്വസിക്കുന്നു. ഐപിഎല്ലുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പുറത്തുവിടുമെന്ന് മരണത്തിന് ദിവസങ്ങൾക്ക് മുമ്പ് സുനന്ദ പറഞ്ഞിരുന്നു. ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടുമെല്ലാം ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച ചോദ്യങ്ങളോട് ഒന്നാം ഘട്ട മൊഴിയെടുക്കലിൽ തരൂർ കൃത്യമായി പ്രതികിരിച്ചിട്ടില്ല. സുനന്ദ വെളിപ്പെടുത്തുമെന്ന് പറഞ്ഞത് ആരെ കുറിച്ചായിരുന്നു എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം. എന്നാൽ എന്താണ് സുനന്ദ വെളിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നത് എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു തരൂരിന്റെ മറുപടി.
ഇവിടെയാണ് പൊലീസിന് സംശയം. ട്വിറ്ററിലൂടേയും സുനന്ദ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഇതിന്റെ സൂചന പോലും തനിക്കില്ലായിരുന്നുവെന്ന തരൂരിന്റെ മൊഴിയിൽ പൊലീസിന് സംശയമുണ്ട്. മരണത്തിന് തലേ ദിവസത്തെ കാർ യാത്ര നിർണ്ണായകമാകുന്നതും ഈ സാഹചര്യത്തിലാണ്. ആരോഗ്യ പ്രശ്‌നമുണ്ടായിട്ടും സുനന്ദ അന്ന് എന്തിന് പുറത്തു പോയി എന്നതാണ് ഉയരുന്ന ചോദ്യം. ഡൽഹിയിലെ വിവിഐപി നഗറിൽ ആരുമായാണ് സുനന്ദ ചർച്ച ചെയ്തതെന്നതും നിർണ്ണായകമാണ്. ഈ യാത്രയാകും കൊലപാതകത്തിന്റെ മൂലകാരണമെന്ന വിലയിരുത്തലിലാണ് പൊലീസ്. ചോദ്യം ചെയ്യലുമായി സഹകരിച്ചെങ്കിലും തരൂർ എന്തൊക്കെയോ മറച്ചുവയ്ക്കുന്ന എന്ന നിഗമനത്തിൽ തന്നെയാണ് ഡൽഹി പൊലീസ്.
അതിനിടെ സുനന്ദാ പുഷ്‌കറിന്റെ ലാപ്‌ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് പരിശോധനയ്ക്ക് ഡൽഹി പൊലീസ് കൈമാറിക്കഴിഞ്ഞു. ഗാന്ധിനഗറിലെ ഫോറൻസിക് ഡയറക്ടറേറ്റാണ് ഇവ പരിശോധിക്കുന്നത്. ലാപ് ടോപ്പും നാല് മൊബൈൽ ഫോണുമാണ് പരിശോധിക്കുന്നത്. ആരൊക്കെയായാണ് അവസാനമായി സുനന്ദ സംസാരിച്ചതെന്നും സന്ദേശങ്ങൾ പരസ്പരം കൈമാറിയതെന്നും മനസ്സിലാക്കാനാണ് മൊബൈൽ ഫോൺ വിശദ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. കേസ് അന്വേഷണത്തിലെ നിർണ്ണായക വിവരങ്ങൾ ഇതിൽ നിന്ന് ലഭിക്കുമെന്നാണ് സൂചന. എത്രയും വേഗത്തിൽ റിപ്പോർട്ട് നൽകണമെന്നാണ് ഫോറൻസിക് വിഭാഗത്തോട് നിർദ്ദേശിച്ചിരിക്കുന്നത് എന്നാണ് സൂചന.
മൊഴിയിൽ അവ്യക്ത ഉള്ളതിനാൽ തരൂരിനെ ഉടൻ ചോദ്യം ചെയ്യും. കൊലപാതക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിൽ സിബിഐ അന്വേഷണമാകാമെന്ന നിലപാട് കേന്ദ്ര സർക്കാർ എടുക്കുമെന്നും സൂചനയുണ്ട്. എന്നാൽ അന്വേഷണം ഏറെ പുരോഗമിച്ചു കഴിഞ്ഞെന്നും അവസാന നിമിഷത്തിൽ സിബിഐയെ ഏൽപ്പിക്കേണ്ടെന്നുമാണ് ഡൽഹി പൊലീസിന്റെ വാദം. ഇത് കേന്ദ്ര സർക്കാർ അംഗീകരിക്കാനും സാധ്യതയുണ്ട്. സിബിഐ അന്വേഷണ ഹർജി കോടതിയുടെ പരിഗണനയിലായതിനാൽ അതിവേഗത്തിൽ കൊലപാതകക്കേസിൽ അന്തിമ നിലപാടിലെത്താനാണ് ഡൽഹി പൊലീസിന്റെ തീരുമാനം.
അതുകൊണ്ട് തന്നെ തരൂരിനെ ഉടൻ പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. എന്നാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്താൽ മതിയെന്ന വാദവുമുണ്ട്.