- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വേദിയിൽ അഞ്ചു പേർ, മൊത്തത്തിൽ ഏഴു പേർ, ഒരാൾ കേൾക്കാൻ'; ബിജെപിയെ ട്രോളി ശശി തരൂർ; പരിഹാസം ആളൊഴി്ഞ്ഞ ബിജെപി യോഗത്തിന്റെ പടം പങ്കുവെച്ച്; ബിജെപി തീർന്നെന്നും ട്വീറ്റ്
ന്യൂഡൽഹി: ഒരു അവസരം കിട്ടിയാൽ നിശതമായ ഭാഷയിൽ ആക്ഷേപഹാസ്യ രൂപേണ ബിജെപി വിമർശിക്കുന്ന നേതാവാണ് ശശി തരൂർ. അത്തരത്തിൽ ശശി തരൂർ നടത്തിയ മറ്റൊരു ട്രോളിത സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. ആളൊഴിഞ്ഞ ഒരു ബിജെപി യോഗത്തിന്റെ പടം പങ്കുവച്ചാണ് ഇത്തവണ ശശി തരൂരിന്റെ പരിഹാസം. 'വേദിയിൽ അഞ്ചു പേർ, മൊത്തത്തിൽ ഏഴു പേർ, ഒരാൾ കേൾക്കാൻ..' എന്നും ആളൊഴിഞ്ഞ കസേരകൾ നോക്കി പ്രസംഗിക്കുന്ന ബിജെപി നേതാവിന്റെ ചിത്രം പങ്കുവച്ച് ശശി തരൂർ കുറിച്ചു. BJPThePartyIsOver എന്ന ഹാഷ്ടാഗോടെയാണ് തരൂർ ചിത്രം പങ്കിട്ടിരിക്കുന്നത്. ഇത് എവിടെ നടന്ന പരിപാടിയാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും കേരളത്തിൽ അല്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പ്രസംഗിക്കുന്ന നേതാവ് അടക്കം അഞ്ചുപേരെ വേദിയിൽ കാണാം. ഒരു മൈക്ക് ഓപ്പറേറ്റർ സമീപത്തുണ്ട്. പിന്നെ കുടയും ചൂടി ഒരു വ്യക്തി പ്രസംഗം കേൾക്കാൻ കസേരയിലും. ബാക്കി നിരത്തിയിട്ട എല്ലാ കസേരകളും കാലിയാണ്. ഈ ചിത്രം പങ്കുവച്ചാണ് തരൂർ ബിജെപിയെ പരിഹസിക്കുന്നത്.