ന്യൂഡൽഹി: പാർലമെന്റിന്റെ ഐടി സ്ഥിരംസമിതി അധ്യക്ഷനായി കോൺഗ്രസ് എംപി ശശി തരൂർ വീണ്ടും നിയമിതനായി.അധ്യക്ഷ സ്ഥാനത്തു നിന്നും തരൂരിനെ നീക്കം ചെയ്യണമെന്ന ബിജെപി എംപിമാരുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു നടപടി.കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയ പെഗസ്സസ് ചാരസോഫ്‌റ്റ്‌വെയർ വിഷയത്തിൽ ബിജെപി അംഗങ്ങളുമായി നേരിട്ട് ഏറ്റുമുട്ടിയ തരൂരിനെതിരെ ഈ ഘട്ടത്തിൽ തന്നെ സമിതിക്കുള്ളിൽ നിന്ന് എതിർപ്പ് ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി തരൂർ കമ്മിറ്റിയിൽ വെച്ച് തന്നെ അപമാനിച്ചു എന്നടക്കം ആരോപണങ്ങളുന്നയിച്ച് സമിതി അംഗവും ബിജെപി നേതാവുമായ നിഷികാന്ത് ദുബെ തരൂരു നീക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർക്ക് കത്തു നൽകിയിരുന്നു.