- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നും അവർ തമ്മിൽ വഴക്കായിരുന്നു; തരൂരിന്റെ കാൽ സുനന്ദ അടിച്ചു പൊട്ടിച്ചിട്ടുണ്ട്; മരണദിവസം സുനന്ദയുടെ വിവരം അന്വേഷിച്ചു തരൂർ വിളിച്ചു: വേലക്കാരന്റെ മൊഴി നേതാവിനു കുരുക്കാകുമോ?
ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരായ വേലക്കാരന്റെ മൊഴി തിരുവനന്തപുരം എംപിക്കു കുരുക്കാകുമോ? ആ സാധ്യതയിലേക്കാണ് കഴിഞ്ഞ ദിവസത്തെ ചില ചോദ്യംചെയ്യലുകൾ വിരൽ ചൂണ്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് ഇവരുടെ വേലക്കാരൻ നാരായണനെ ചോദ്യം ചെയ്തതിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചതെന്നാണ
ന്യൂഡൽഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരായ വേലക്കാരന്റെ മൊഴി തിരുവനന്തപുരം എംപിക്കു കുരുക്കാകുമോ? ആ സാധ്യതയിലേക്കാണ് കഴിഞ്ഞ ദിവസത്തെ ചില ചോദ്യംചെയ്യലുകൾ വിരൽ ചൂണ്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് ഇവരുടെ വേലക്കാരൻ നാരായണനെ ചോദ്യം ചെയ്തതിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ ലഭിച്ചതെന്നാണ് സൂചന. ശശി തരൂരും സുനന്ദ പുഷ്‌കറും തമ്മിൽ സ്ഥിരമായി വഴക്കുകൂടാറുണ്ടായിരുന്നുവെന്നാണ് നാരായണൻ നൽകിയ മൊഴി.
2010 ഒക്ടോബർ 22 മുതലാണ് നാരായണൻ തരൂരിന്റെയും സുനന്ദയുടെയും വീട്ടിൽ ജോലിക്കെത്തുന്നത്. ഇരുവർക്കുമായി ഭക്ഷണം തയ്യാറാക്കുന്നതുൾപ്പെടെയുള്ള ജോലികൾ ചെയ്തിരുന്നത് നാരായണനാണ്. സുനന്ദയുടെ മരണം നടക്കുന്നതിനു മുമ്പുള്ള ഒരു വർഷം ശശി തരൂരും സുനന്ദയും തമ്മിൽ എന്നും വഴക്കായിരുന്നുവെന്ന് നാരായണൻ അന്വേഷണ സംഘത്തിനു മൊഴി നൽകി.
2013 ഡിസംബറിൽ ദുബായിലേക്കു ശശി തരൂരും സുനന്ദയും പോയപ്പോഴും നാരായണൻ കൂടെയുണ്ടായിരുന്നു. അവിടെ വച്ചാണ് ഇരുവരും തമ്മിലുള്ള വലിയ വഴക്കുകളുടെ തുടക്കമെന്നും നാരായണൻ പറഞ്ഞു. എന്നാൽ അതിന്റെ കാരണം എന്താണെന്നു തനിക്കറിയില്ല. വഴക്കിനൊടുവിൽ തരൂരിന്റെ കാൽ സുനന്ദ അടിച്ചുപൊട്ടിച്ചുവെന്നും നാരായണൻ മൊഴി നൽകിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ടു ചെയ്തു. തന്റെ കാര്യങ്ങളിലൊന്നും തരൂർ ശ്രദ്ധ ചെലുത്തുന്നില്ലെന്നും തനിക്കു വയ്യാതായപ്പോഴും മുഴുവൻ സമയവും ഫോണിലായിരുന്നു തരൂരെന്നും സുനന്ദ പറഞ്ഞതായും നാരായണൻ മൊഴി നൽകി.
സുനന്ദ മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് കഴിഞ്ഞ ജനുവരി 15നും ഇവർ തമ്മിൽ വഴക്കുണ്ടായതായി നാരായണൻ പറയുന്നു. സുനന്ദയുടെ മരണത്തിന് രണ്ടുദിവസം മുമ്പ് ശശി തരൂരും സുനന്ദയും താമസിച്ചിരുന്ന ഡൽഹിയിലെ ഹോട്ടൽ ലീലാ പാലസിൽ സുനന്ദയെ കാണാൻ സുനിൽ സാഹിബ് എന്നൊരാൾ എത്തിയിരുന്നെന്നാണ് നാരായണന്റെ മൊഴി. സുനിൽ സാഹിബിനൊപ്പം 307ാം നമ്പർ ഹോട്ടൽ മുറിയിലേക്കു പോയ സുനന്ദ അയാളുടെ ഫോണിൽനിന്നും ട്വീറ്റ് ചെയ്യുകയും ചില മെസെജുകൾ പകർത്തുകയും ചെയ്‌തെന്ന് നാരായണൻ പറയുന്നു. 307ാം നമ്പർ ഹോട്ടൽ മുറിയിലാണ് സുനന്ദ താമസിച്ചിരുന്നത്.
പിന്നെയുള്ള ഒരു ദിവസവും സുനന്ദയുടെ രണ്ടു സുഹൃത്തുകളും സുനിൽസാഹിബും സുനന്ദയെ കാണാൻ മുറിയിൽ എത്തിയിരുന്നു എന്നാണ് സുനിലിന്റെ മൊഴി. ഇതിനു പിന്നാലെ നാരായണന് സുഖമില്ലാത്തതിനെതുടർന്ന് ഇയാൾ നേരത്തെ വീട്ടിൽ പോയി. പിന്നെ തിരികെ എത്തിയപ്പോൾ 345ാം നമ്പർ മുറിയിലേക്ക് സുനന്ദ റൂം മാറിയിരുന്നെന്നും നാരായണന്റെ മൊഴിയിലുണ്ട്.
രാത്രി നാരായണൻ എത്തിയപ്പോൾ സുനന്ദ തരൂരിനെ വിളിക്കാൻ നാരായണനോട് ആവശ്യപ്പെട്ടു. എന്നാൽ തരൂർ ഫോൺ എടുക്കാത്തതിനെതുടർന്ന് തരൂർ താമസിച്ചിരുന്ന ലോധി എസ്‌റ്റേറ്റിലെ വീട്ടിലേക്ക് മറ്റൊരു വേലക്കാരനെ അയച്ചു. തുടർന്ന് സുനന്ദ വീണ്ടും തരൂരിനെ ഫോൺ ചെയ്തു. ഇക്കുറി ഫോൺ എടുത്ത തരൂർ ഹോട്ടലിലേക്ക് വരാമെന്ന് പറയുകയും രാത്രി 12.30തോടെ ഹോട്ടലിൽ എത്തുകയും ചെയ്തു. എന്നാൽ ഹോട്ടലിലെത്തിയ ശേഷം തരൂരും സുനന്ദയും പുലർച്ചെ നാലരവരെ വഴക്കിട്ടതായാണ് നാരായണന്റെ മൊഴി. നാലരയ്ക്കും അഞ്ചിനുമിടയിൽ സുനന്ദ ഒരാളോട് ഫോണിൽ സംസാരിച്ചെന്നും തുടർന്ന് ആറരയ്ക്ക് വഴക്കിട്ടതായും തുടർന്ന് തരൂർ മറ്റൊരു മുറിയിലേക്കു മാറിയതായും നാരായണൻ മൊഴി നൽകി.
സുനന്ദ മരിച്ച ദിവസം വൈകിട്ട് നാലരയോടെ തരൂർ തന്നെ വിളിച്ച് സുനന്ദയുടെ ആരോഗ്യത്തെ കുറിച്ച് അന്വേഷിച്ചെന്നും എന്നാൽ സുനന്ദയ്ക്ക് വയ്യെന്നും ആഹാരം കഴിക്കുന്നില്ലെന്നും തരൂരിനോട് താൻ പറഞ്ഞെന്നും നാരായണൻ പറയുന്നു. സുനന്ദയെ എണീപ്പിക്കാൻ തരൂർ ആവശ്യപ്പെട്ടുവെന്നു താൻ സുനന്ദയെ എണീപ്പിക്കാൻ നോക്കിയെങ്കിലും സുനന്ദ പ്രതികരിച്ചില്ലെന്നും നാരായണൻ കൂട്ടിച്ചേർത്തു. തുടർന്ന് തരൂർ എത്തി ഹോട്ടൻ മാനേജരോട് ഡോക്ടറെ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തരൂരിന്റെ പേർസണൽ അസിസ്റ്റന്റ് പൊലീസിനെ വിളിച്ചശേഷമാണ് സുനന്ദ മരിച്ചതെന്നാണ് ഡോക്ടർ അറിയിച്ചത്. പൊലീസ് അര മണിക്കൂറിന് ശേഷമാണ് സ്ഥലത്തെത്തിയതെന്നും നാരായണന്റെ മൊഴിയിലുണ്ട്.