- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു പിടിയിലായപ്പോൾ ജാമ്യം എടുത്ത് വീട്ടിൽ എത്തി ആഭരണം കവർന്ന് അമ്മയെ തല്ലിക്കൊന്നു; സ്വർണം വിറ്റ പണവുമായി മുംബൈയിലെത്തി ചൂതു കളിച്ചു; വീണ്ടും പിടിയിലായെങ്കിലും വഴി മധ്യേ ഓടി രക്ഷപ്പെട്ടു; ആരേയും വീഴ്ത്താൻ കഴിവുള്ള സുന്ദരനായ ടെക്കിയുടെ ക്രൂരതയുടെ കഥ നീളുന്നു
ചെന്നൈ: സുമുഖനും സുന്ദരനുമാണ് എസ് തഷ്വന്ത്. ആരേയും വീഴ്‌ത്തും. എവിടെ നിന്നും രക്ഷപ്പെടും. അമ്മയെ കൊന്ന് ആഭരണങ്ങൾ കവർന്ന ഐ.ടി. ജീവനക്കാരൻ എസ്. തഷ്വന്ത് മുംബൈയിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ മുംബൈ വിമാനത്താവളത്തിനടുത്തുനിന്നാണ് രക്ഷപ്പെട്ടത്. ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ഫെബ്രുവരിയിൽ അറസ്റ്റിലായ ഇയാൾ സെപ്റ്റംബറിലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് അമ്മ സരളയെ കൊന്ന് 25 പവനോളം ആഭരണങ്ങളുമായി കടന്നത്. ഈ കേസിൽ തന്ത്രപരമായിട്ടായിരുന്നു അറസ്റ്റ്. എന്നാൽ അതിലും സമർത്ഥമായി തഷ്വന്ത് രക്ഷപ്പെട്ടു. ആഭരണങ്ങൾ ചെന്നൈയിലുള്ള മണികണ്ഠൻ എന്നയാൾക്ക് വിറ്റ് അതിൽ നിന്ന് ലഭിച്ച പണവുമായി മുംബൈയിലേക്ക് കടന്ന തഷ്വന്തിനെ കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്. ചൂതു കളിയിലൂടെ പണം ഇരട്ടിപ്പിച്ച് വിദേശത്ത് കടക്കാനായിരുന്നു നീക്കം. ഇതാണ് മൊബൈൽ ഫോൺ പിന്തുടർന്ന് പൊലീസ് പൊളിക്കാൻ ശ്രമിച്ചത്. പടിയൂടിയ തഷ്വന്തിനെ ഇവിടെയുള്ള കോടതിയിൽ ഹാജരാക്
ചെന്നൈ: സുമുഖനും സുന്ദരനുമാണ് എസ് തഷ്വന്ത്. ആരേയും വീഴ്‌ത്തും. എവിടെ നിന്നും രക്ഷപ്പെടും. അമ്മയെ കൊന്ന് ആഭരണങ്ങൾ കവർന്ന ഐ.ടി. ജീവനക്കാരൻ എസ്. തഷ്വന്ത് മുംബൈയിൽ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ മുംബൈ വിമാനത്താവളത്തിനടുത്തുനിന്നാണ് രക്ഷപ്പെട്ടത്. ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ഫെബ്രുവരിയിൽ അറസ്റ്റിലായ ഇയാൾ സെപ്റ്റംബറിലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് അമ്മ സരളയെ കൊന്ന് 25 പവനോളം ആഭരണങ്ങളുമായി കടന്നത്. ഈ കേസിൽ തന്ത്രപരമായിട്ടായിരുന്നു അറസ്റ്റ്. എന്നാൽ അതിലും സമർത്ഥമായി തഷ്വന്ത് രക്ഷപ്പെട്ടു.
ആഭരണങ്ങൾ ചെന്നൈയിലുള്ള മണികണ്ഠൻ എന്നയാൾക്ക് വിറ്റ് അതിൽ നിന്ന് ലഭിച്ച പണവുമായി മുംബൈയിലേക്ക് കടന്ന തഷ്വന്തിനെ കുതിരപ്പന്തയം നടക്കുന്ന സ്ഥലത്തുനിന്നാണ് പിടികൂടിയത്. ചൂതു കളിയിലൂടെ പണം ഇരട്ടിപ്പിച്ച് വിദേശത്ത് കടക്കാനായിരുന്നു നീക്കം. ഇതാണ് മൊബൈൽ ഫോൺ പിന്തുടർന്ന് പൊലീസ് പൊളിക്കാൻ ശ്രമിച്ചത്. പടിയൂടിയ തഷ്വന്തിനെ ഇവിടെയുള്ള കോടതിയിൽ ഹാജരാക്കിയ ശേഷം വിമാനമാർഗം ചെന്നൈയിലേക്ക് കൊണ്ടുവരാനായിരുന്നു പൊലീസിന്റെ പദ്ധതി. ചെന്നൈയിൽനിന്നുള്ള അഞ്ചംഗ പൊലീസ് സംഘത്തിനൊപ്പം വിമാനത്താവളത്തിലേക്ക് വന്നുകൊണ്ടിരിക്കേ ഇയാൾ കടന്നുകളയുകയായിരുന്നെന്നാണ് വിവരം.
തൊട്ടടുത്ത ഫ്‌ലാറ്റിൽ താമസിച്ചിരുന്ന ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനാണ് ഇയാൾ നേരത്തേ അറസ്റ്റിലായത്. ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം പെൺകുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം ആവശ്യപ്പെട്ട് അമ്മ സരളയുമായി വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. വഴക്കിനിടെ ഇരുമ്പുകമ്പി ഉപയോഗിച്ച് സരളയുടെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ആഭരണങ്ങൾ വിറ്റ പണംകൊണ്ട് മുംബൈയിൽ എത്തിയ തഷ്വന്ത് അവിടെ ഒരു സ്ത്രീക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതായത് ദിവസങ്ങൾക്കുള്ളിൽ തന്നെ പുതിയൊരു കാമുകിയെ തഷ്വന്ത് എന്ന ടെക്കി കണ്ടെത്തി. അതിന് ശേഷമാണ് ചൂതുകളിച്ച് പണമുണ്ടാക്കാൻ ഇയാൾ ഇറങ്ങി പുറപ്പെട്ടതും.
ശനിയാഴ്ച വൈകീട്ടോടെയാണ് സരളയെ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ചനിലയിൽ കണ്ടത്. ആഭരണങ്ങൾ ഇയാളുടെ സുഹൃത്തിന്റെ കൈയിൽനിന്ന് പിടിച്ചെടുത്തിരുന്നു. ജയിലിൽ സഹതടവുകാരായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മയെ കൊന്ന ശേഷം മോഷ്ടിച്ച സ്വർണം ഇവർക്കാണ് കൈമാറിയത്. ഇവരെ പിടികൂടിയതാണ് കേസിലെ നിർണ്ണായക വഴിത്തിരിവ്. ജെയിംസ്, ഡേവിഡ് തുടങ്ങിയവരാണ് നേരത്തെ പിടിയിലായത്. തുടർന്ന് സുഹൃത്തുക്കളെയും മൊബൈൽഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തഷ്വന്ത് പിടിയിലായത്. തമിഴ്‌നാട് പൊലീസിന്റെ പ്രത്യേകസംഘം മുംബൈയിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സരളയെ ഫോണിൽ വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ഭർത്താവ് ശേഖർ മകനെ വിളിച്ചുവെങ്കിലും താൻ വീടിനു പുറത്താണെന്നു പറഞ്ഞ് ഫോൺ 'കട്ട്' ചെയ്തു. പിന്നീട് വിളിച്ചപ്പോൾ ഫോൺ 'ഓഫ്' ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ലഭിച്ചത്. തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിനോക്കിയപ്പോൾ സരളയെ മരിച്ചനിലയിൽ കാണുകയായിരുന്നു. ശേഖറിന്റെ പരാതിയെത്തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ സരളയുടെ ആഭരണങ്ങൾ തഷ്വന്ത്് സേലയൂരിലുള്ള മണികണ്ഠൻ എന്നയാളെ ഏൽപ്പിച്ചതായി കണ്ടെത്തി. കൊലപാതകത്തിനുശേഷമാണ് ആഭരണങ്ങൾ ഇയാളെ ഏൽപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. സരള ധരിച്ചിരുന്നതുകൂടാതെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും കാണാതായിരുന്നു.
ജാമ്യത്തിൽ പുറത്തിറങ്ങിയതിനുശേഷം പണം ആവശ്യപ്പെട്ടു സരളയുമായി ദഷ്വന്ത്് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. പണത്തിന് വേണ്ടിയായിരുന്നു ഇത്. ഈ തർക്കമാകും കൊലയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് മുഗളിവാക്കത്ത് കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ തിരച്ചിലിൽ പെൺകുട്ടിയെ സമീപത്തുള്ള കുറ്റിച്ചെടികൾക്കുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിൽ പ്രതിയും അന്ന് കൂടിയിരുന്നു. അതിനാൽ തന്നെ ആദ്യം ഇയാൾ പിടിക്കപ്പൊടാതെ രക്ഷപ്പെട്ടു. പെൺകുട്ടിയെ കാണാതായതിന് ശേഷം അയൽവാസിയായ തഷ്വന്ത് യുവാവ് ബാഗുമായി പുറത്ത് പോകുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു.
തിരിച്ചെത്തിയ യുവാവിന്റെ കൈവശം ബാഗ് ഉണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നിയ പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തു. അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. ഏഴു മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇയാൾക്ക് ജാമ്യം കിട്ടിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് അടുത്ത കൊലയിൽ ഇയാൾ പിടിക്കപ്പെടുന്നത്. ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം തഷ്വന്ത്് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി ഹാസിനിയുടെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. സരളയുടെ കൊലപാതകത്തെ തുടർന്ന് ഹാസിനിയുടെ കുടുംബത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. സോഫ്റ്റ് വേർ എൻജിനീയറാണ് തഷ്വന്ത്. പീഡനത്തിന് ശേഷം ഇയാളുടെ പേരിൽ പിന്നീട് ഗുണ്ടാനിയമം ചുമത്തിയിരുന്നു. ഗുണ്ടാനിയമപ്രകാരം അറസ്റ്റിലായാൽ ജാമ്യം ലഭിക്കില്ല. പ്രതിയുടെ അച്ഛൻ നൽകിയ ഹർജിയിൽ ഗുണ്ടാനിയമം റദ്ദാക്കി മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ വിചാരണ തുടങ്ങുന്നതിനുമുമ്പുതന്നെ പ്രതിക്ക് ജാമ്യം അനുവദിച്ച നടപടിയെ വിമർശിച്ച് അച്ഛൻ ചന്ദ്രു രംഗത്ത് വന്നിരുന്നു.
തഷ്വന്തിനെ ജാമ്യത്തിൽ പുറത്തുകൊണ്ടു വരുമെന്ന് തഷ്വന്തിന്റെ പിതാവ് വെല്ലുവിളിച്ചിരുന്നെന്നും ചന്ദ്രു പറഞ്ഞിരുന്നു. മുഗളിവാക്കത്തെ ഫ്‌ളാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന തഷ്വന്ത്, അതേ ഫ്‌ലാറ്റിൽ താമസിക്കുന്ന പെൺകുട്ടിയെ വൈകീട്ട് ഫ്‌ളാറ്റിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് തട്ടിക്കൊണ്ടുപോയി കൊന്നത്.