- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടേക്കാട് കിളിക്കൂട് റിസോർട്ടിൽ വനംവകുപ്പ് അധികൃതരുടെ ഒത്താശയോടെ നിശാപാർട്ടികളും പെണ്ണുകച്ചവടവും; യുവാവിന്റെ ദുരൂഹമരണത്തെ തുടർന്ന് പൂട്ടിച്ചത് മയക്കുമരുന്നു മാഫിയയുടെ വിഹാരകേന്ദ്രം
കോതമംഗലം: യുവാവിന്റെ ദുരൂഹ മരണത്തേത്തുടർന്ന് പൊലീസ് പൂട്ടിട്ടിച്ച തട്ടേക്കാട് കിളിക്കൂട് റിസോർട്ടിൽ വനം വകുപ്പ് അധികൃതരുടെ ഒത്താശയോടെ മയക്കുമരുന്നു മാഫിയയുടെ നേതൃത്വത്തിൽ നിശാപാർട്ടികളും പെണ്ണുകച്ചവടവും നടന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം അജ്ഞാത സംഘം വനമേഖലയിൽ അതിക്രമിച്ചു കയറിയതായുള്ള വനംവകുപ്പ് ജീവനക്കാരുടെ മൊഴിയുടെ അ
കോതമംഗലം: യുവാവിന്റെ ദുരൂഹ മരണത്തേത്തുടർന്ന് പൊലീസ് പൂട്ടിട്ടിച്ച തട്ടേക്കാട് കിളിക്കൂട് റിസോർട്ടിൽ വനം വകുപ്പ് അധികൃതരുടെ ഒത്താശയോടെ മയക്കുമരുന്നു മാഫിയയുടെ നേതൃത്വത്തിൽ നിശാപാർട്ടികളും പെണ്ണുകച്ചവടവും നടന്നതായി റിപ്പോർട്ട്. കഴിഞ്ഞദിവസം അജ്ഞാത സംഘം വനമേഖലയിൽ അതിക്രമിച്ചു കയറിയതായുള്ള വനംവകുപ്പ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കോതമംഗലം പൊലീസ് കേസെടുത്തിരുന്നു.
ഇതുസംബന്ധിച്ച് നടന്ന പ്രാഥമിക തെളിവെടുപ്പിലാണ് റിസോർട്ടിൽ നടന്നുവന്ന ന്യൂജനറേഷൻ കൂത്താട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്നുലോബിയുടെ കണ്ണികളിൽ പലരും ഈ റിസോർട്ടിലെ സ്ഥിരം സന്ദർശകരായിരുന്നു.
ഇവിടം കേന്ദ്രീകരിച്ച് ഇക്കൂട്ടർ വ്യാപാരം മെച്ചപ്പെടുത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള വെളിപ്പെടുത്തലുകൾക്ക് പൊലീസ് തയ്യാറായിട്ടില്ല. വനം വകുപ്പിന് നാണക്കേടുണ്ടാക്കുന്ന വിവരങ്ങൽ പുറത്തുവിടേണ്ടെന്നുള്ള ഉന്നതതല നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്കൽ പൊലീസ് ഇക്കാര്യത്തിൽ മൃദുസമീപനം സ്വീകരിച്ചിട്ടുള്ളതെന്നാണ് സൂചന.
വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലി ജീപ്പിലെത്തി ഇടിച്ച് തകർത്താണ് അജ്ഞാതർ വനത്തിനുള്ളിലൂടെ റിസോർട്ടിൽ എത്തിയെന്നണാണ് ഇതുസംബന്ധിച്ച് പുന്നേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരുടെ മൊഴി. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഓഫിസിലെത്തിയ രണ്ടംഗസംഘത്തിലെ ഒരാൾ റഷീദാണ് താനെന്നും റിസോർട്ട് തന്റെതാണെന്നും അങ്ങോട്ടേക്ക് പോകാൻ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നെന്നുമാണ് തട്ടേക്കാട് ഫോറസ്റ്റ് സ്റ്റേഷനിലെ ഗാർഡുമാരായ സന്തോഷും ജോയിയും കോതമംഗലം പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.
ഇരുമ്പ് ഗേറ്റിന്റെ താക്കോൽ വേണമെന്നായിരുന്നു ഇയാളുടെ ആവശ്യമെന്നും ഇത് നൽകില്ലെന്ന് തറപ്പിച്ച് പറഞ്ഞപ്പോൾ ഗേറ്റ് വാഹനം കൊണ്ട് ഇടിച്ചുപൊളിക്കുമെന്ന് ഭീഷണി മുഴക്കി ഇയാൾ സ്ഥലം വിടുകയായിരുന്നുമെന്നും ജീവനക്കാർ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അജ്ഞാതർ എത്തിയ വാഹനത്തിന്റെ നമ്പറും ജീവനക്കാർ പൊലീസിന് കൈമാറിയിട്ടുണ്ട്.
വാഹനത്തിലെത്തിയവരെ മുൻപരിചയമില്ലന്നും എന്തായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അറയില്ലെന്നുമാണ് വനംവകുപ്പ് ജീവനക്കാരിൽ നിന്നും ലഭീക്കുന്ന വിവരം. എന്നാൽ ഇക്കാര്യത്തിൽ വനംവകുപ്പ് ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് അനുമാനം. അജ്ഞാതർ ഭീഷണിമുഴക്കിയതും ഗേറ്റ് പൊളിച്ചതും സംബന്ധിച്ചുള്ള വിവരങ്ങൾ യഥാസമയം പൊലീസിനെ അറിച്ചിരുന്നില്ല. പ്രാഥമിക അന്വഷണത്തിൽ നിന്നു പൊലീസിന് ഇക്കാര്യം വ്യക്തമായിരുന്നു.
റിസോർട്ട് നടത്തിപ്പുകാരും വനംവകുപ്പ് ജീവനക്കാരും പ്രശ്‌നം മൂടിവയ്ക്കാനാണ് ശ്രമിച്ചത്. എന്നാൽ മറ്റ് വഴിക്ക് വിവരങ്ങൾ പുറത്താകുമെന്നഘട്ടത്തിൽ പിടിച്ചുനിൽക്കാൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നെന്നാണ് സൂചന.
ഏതാനും വർഷം മുൻപ് റിസോർട്ടിൽ റഷ്യൻ സുന്ദരികൾക്കൊപ്പമെത്തിയ കൊച്ചി സ്വദേശിയായ യുവാവ് മരിച്ചിരുന്നു. റിസോർട്ടിലെ വള്ളത്തിൽ റഷ്യൻ സുന്ദരിക ളെയുംകയറ്റി പെരിയാറിൽ കറങ്ങാൻ പോയ പന്ത്രണ്ടംഗസംഘത്തിലെ യുവാവ് വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെടുകയായിരുന്നെന്നാണ് യുവാവിനൊപ്പം വള്ളത്തിലുണ്ടായിരുന്ന റഷ്യൻയുവതികൾ കോതമംഗലം പൊലീസിലറിയിച്ചത്.
എന്നാൽ റഷ്യൻ യുവതികളുടെ മൊഴി യുവാവിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിശ്വസിക്കാനായില്ല. വ്യാപകമായുണ്ടായ പരാതികളുടെ അടിസ്ഥാനത്തിൽ ഇതേക്കുറിച്ച് പൊലീസ് അന്വേഷണം നടന്നെങ്കിലും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് ഫയൽ ക്ലോസ് ചെയ്തു. ദിവസങ്ങൾക്കുള്ളിൽ ഒരുപോറൽ പോലുമേൽക്കാതെ റഷ്യൻ യുവതികളെ ബന്ധപ്പെട്ടവർ നാട്ടിലേക്ക് അയക്കുകയും ചെയ്തു.
സംഭവസമയം സ്ഥത്തുണ്ടായിരുന്ന കോതമംഗലം മുൻ സി ഐ എൻ ജി സാബുവിനെതിരെ വകുപ്പുതല നടപടിയും ഉണ്ടായി. സുഹൃത്തുക്കൾക്കൊപ്പം ഉല്ലസിക്കാനെത്തിയ സി ഐ കൃത്യവിലോപം നടത്തിയെന്നായിരുന്നു അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ. മദ്യവും മയക്കുമരുന്നും വേണ്ടുവോളം വിതരണം നടത്തി ഇവിടെ നടന്നിരുന്ന ഡിജെ പാർട്ടികളുടെ സംഘാടകൻ കൊച്ചിയിലെ സിനിമാപ്രവർത്തകരിലെ പ്രമുഖനായിരുന്നെന്നും ആരോപണമുയർന്നിരുന്നു.
പിന്നീടുനടന്ന വിശദമായ അന്വഷണത്തിൽ റിസോർട്ടിൽ അടിക്കടി ഡിജെ പാർട്ടികൾ നടന്നിരുന്നെന്നും മയക്കുമരുന്നു മാഫിയ സംഘങ്ങളുടെ ഇടപെടൽ രൂക്ഷമായിരുന്നെന്നും പൊലീസിന് വ്യക്തമായി. റിസോർട്ടിലെത്തുന്ന വിദേശികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പൊലീസിന് നൽകുന്ന കാര്യത്തിലും റിസോർട്ട് നടത്തിപ്പുകാർ വീഴ്ചവരുത്തിയിരുന്നു. പാലമറ്റം സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനും ബന്ധുവുമാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ.