- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടിയന്റവിട നസീറിന്റെ ദൂതൻ ഷഹനാസിന്റെ ഭാര്യവീട്ടിൽ നിന്ന് മതസ്പർധ വളർത്തുന്ന സാമഗ്രികൾ പിടിച്ചു; കണ്ടെടുത്തവയിൽ ജിഹാദിന് ആഹ്വാനം ചെയ്യുന്ന ലേഖനങ്ങൾ; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കണ്ണൂർ സ്വദേശി തസ്ലിമും കസ്റ്റഡിയിൽ
കൊച്ചി: ലഷ്‌കർ ഭീകരൻ തടിയന്റവിട നസീറിന്റെ ദൂതൻ ഷഹനാസിന്റെ ഭാര്യവീട്ടിൽനിന്ന് മതസ്പർധ വളർത്തുന്ന പുസ്തകങ്ങളും ജിഹാദിന് ആഹ്വാനംചെയ്യുന്ന ലേഖനങ്ങളും പൊലീസ് സംഘം പിടിച്ചെടുത്തു. തീവ്രവാദത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലുള്ള ലഘുലേഖകളും മറ്റുമാണ് പിടിച്ചെടുത്തത്. മലപ്പുറം പെരിന്തൽമണ്ണയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നാണ് തീ
കൊച്ചി: ലഷ്‌കർ ഭീകരൻ തടിയന്റവിട നസീറിന്റെ ദൂതൻ ഷഹനാസിന്റെ ഭാര്യവീട്ടിൽനിന്ന് മതസ്പർധ വളർത്തുന്ന പുസ്തകങ്ങളും ജിഹാദിന് ആഹ്വാനംചെയ്യുന്ന ലേഖനങ്ങളും പൊലീസ് സംഘം പിടിച്ചെടുത്തു. തീവ്രവാദത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തിലുള്ള ലഘുലേഖകളും മറ്റുമാണ് പിടിച്ചെടുത്തത്. മലപ്പുറം പെരിന്തൽമണ്ണയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നാണ് തീവ്രവാദത്തിന് ആഹ്വാനം ചെയ്യുന്ന ലേഖനങ്ങളും മറ്റും പിടിച്ചെടുത്തത്. ഷഹനാസും ഭാര്യയും ഉപയോഗിക്കുന്ന മുറിയിൽനിന്നാണ് മലയാളത്തിലുള്ള പ്രസിദ്ധീകരണങ്ങൾ കൊച്ചി സിറ്റി പൊലീസ് കണ്ടെത്തിയത്.
തീവ്രവാദ കേസുകളിൽ നേരത്തേ അറസ്റ്റിലായ പ്രതികളിൽനിന്ന് പിടിച്ചെടുത്തതിനു സമാനമായവയാണ് ഇവയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നസീറിന്റെ നിർദ്ദേശപ്രകാരം സ്‌ഫോടനക്കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കണ്ണൂർ സ്വദേശി തസ്ലിമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് വ്യാഴാഴ്ച രേഖപ്പെടുത്തും. ഷഹനാസും തസ്ലിമും ചേർന്ന് സ്വാധീനിക്കാൻ ശ്രമിച്ച കണ്ണൂർ സ്വദേശികളായ സാക്ഷികളിൽനിന്ന് പൊലീസ് മൊഴിയെടുത്തു.
സ്‌ഫോടനത്തിനുപയോഗിച്ച പൈപ്പ്‌ബോംബുകളിലെ പൈപ്പും മറ്റും തയ്യാറാക്കിയ കൊല്ലപ്പണിക്കാരും മറ്റ് അനുബന്ധ സാമഗ്രികൾ നിർമ്മിച്ചു നൽകിയവരുമാണ് മൊഴി നൽകിയത്. സ്വാധീനത്തിനു വഴങ്ങി പ്രതികൾക്കനുകൂലമായി സ്‌ഫോടനക്കേസിൽ മൊഴിനൽകിയവരും ഇതിലുണ്ട്്. ഇതോടെ ബംഗളൂരു സ്‌ഫോടനക്കേസ് അട്ടിമറിക്കാൻ തടിയന്റവിട നസീറുൾപ്പെട്ട സംഘം ശ്രമിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
ഷഹനാസും തസ്ലിമും സ്വാധീനിച്ച സാക്ഷികളിലൊരാൾ പൊലീസ് എത്തിയതറിഞ്ഞ് ഒളിക്കാൻ ശ്രമിച്ചതായും അന്വേഷണസംഘം വെളിപ്പെടുത്തി. അപായപ്പെടുത്തുമെന്ന ഭയംകൊണ്ടാണ് ഒളിക്കാൻ ശ്രമിച്ചതെന്ന് പിന്നീട് ഇയാൾ മൊഴിനൽകി. സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി വ്യക്തമാക്കുന്നതാണ് ഇയാളുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനക്കേസിൽ കോടതിയിൽ സാക്ഷിപറയാൻ ബംഗളൂരുവിലേക്കുപോയ രണ്ട് പേരിൽനിന്നുകൂടി ഷഹനാസിന്റെയും തസ്ലിമിന്റെയും ഇടപെടൽ സംബന്ധിച്ച് പൊലീസിന് മൊഴിയെടുക്കാനുണ്ട്. ഇവരോട് കൊച്ചിയിലേക്ക് വരാൻ പൊലീസ് ആവശ്യപ്പെട്ടു.
നസീറിന്റെ കേസിൽ മഹസർ സാക്ഷികളായ കണ്ണൂർ ജില്ലയിലെ മൂന്ന് തഹസിൽദാർമാരെ ഭീഷണിപ്പെടുത്തിയെന്നാണ് പെരുമ്പാവൂർ സ്വദേശികൂടിയായ ഷഹനാസ് നേരത്തെ പൊലീസിനോട് പറഞ്ഞത്. തടിയന്റവിട നസീറിന്റെ സഹോദരൻ തസ്ലീമിനൊപ്പം ഇവരുടെ വീടുകളിലെത്തിയാണ് ഭീഷണിപ്പെടുത്തിയതെന്ന് ഷഹനാസ് പൊലീസിനോട് പറഞ്ഞു. മൊഴി മാറ്റുന്നതിനുവേണ്ടിയാണ് ഇവർ സാക്ഷികളെ ഭീഷണിപ്പെടുത്തിയിരുന്നത്.
ബെംഗളൂരു സ്‌ഫോടനക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീറിന് വിവരങ്ങൾ കൈമാറിയതിനാണ് ഷഹനാസിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നസീറിന്റെ കൈവിലങ്ങിന്റെ താക്കോൽ, നസീർ നൽകിയ മൊബൈൽ ഫോണുകൾ, സിം കാർഡ് എന്നിവ കണ്ടെടുത്തിരുന്നു. കർണാടക പൊലീസ് വഴിയാണ് താക്കോൽ ഷഹനാസിന് ലഭിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.