തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയെ ക്രൂരമായി മകൻ കൊല ചെയ്തതിന്റെ ഞെട്ടലിൽ നിന്ന് നാട്ടുകാർ ഇനിയും മുകതരായിട്ടില്്‌ല. എന്നാൽ, രണ്ടുദിവസം ചോദ്യം ചെയ്തിട്ടും മകൻ അക്ഷയ്ക്ക് കുറ്റബോധമോ, കൂസലോ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
പേരൂർക്കട അമ്പലംമുക്ക് മണ്ണടി ലെയിൻ ദ്വാരക വീട്ടിൽ ദീപ അശോകിനെയാണ് മകൻ അക്ഷയ് ചുട്ടു കൊന്നത്. മയക്കമരുന്നുമാത്രമല്ല സിനിമയും ലഹരിയാണ് ഈ എഞ്ചിനീയറിങ് വിദ്യാർത്ഥിക്ക്. അക്ഷയ് അമ്മയെ ചുട്ടുകൊന്നതും സിനിമാ സ്റ്റൈലിലാണ്.

ആക്ഷൻ ഹീറോ ബിജു മോഡലിൽ അമ്മയെ തലയ്ക്ക് അടിച്ച അക്ഷയ് ദൃശ്യത്തിലെ ജോർജ്കുട്ടിയുടെ ആവേശത്തിലാണ് സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത്. തുടർന്ന് അമ്മ ഒളിച്ചോടിയെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം കുഴിയിലിട്ട് കത്തിക്കുകയും അമ്മ ദുർനടപ്പ്കാരിയാണെന്ന് പ്രചിരിപ്പിക്കുകയും ചെയ്തു. മയക്കു മരുന്നിന്റെ ലഹരിയിലായിരുന്നു എല്ലാം ചെയ്ത്് കൂട്ടിയത്. തിരുവനന്തപുരം സെന്റ് തോമസ് എഞ്ചിനീയറിങ് കോളജിൽ പഠിച്ചിരുന്ന അക്ഷയ് 'ചാത്തൻ'എന്ന് പേരിട്ടിരിക്കുന്ന ഗ്രൂപ്പിന്റെ നേതാവായിരുന്നു.

ഇംഗ്ലീഷ് ക്രൈം ത്രില്ലറുകളിൽ ഹരം കണ്ടിരുന്ന അക്ഷയ് തന്ത്രങ്ങളിലൂടെ രക്ഷപ്പെടാമെന്നാണ് വ്യാമോഹിച്ചത്. അമ്മയുടെ ദുർനടപ്പ് കഥ ചർച്ചയാക്കി കാര്യങ്ങൾ ഒളിച്ചോട്ടത്തിൽ എത്തിക്കാനായിരുന്നു നീക്കം. ട്യൂഷന് കൊടുക്കാൻ മകൻ പണം ആവശ്യപ്പെട്ടുവെങ്കിലും മയക്കുമരുന്ന് വാങ്ങുമെന്ന് ഉറപ്പുള്ളതിനാൽ അമ്മ ഇത് നൽകിയില്ല. ഇതോടെ ആക്ഷൻ ഹീറോ ബിജുമോഡലിൽ പിന്നിൽ നിന്നും അടിച്ചു .തുടർന്ന് മൃതദേഹം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. വീഴ്‌ത്തി. നിലത്തു വീണ അമ്മയെ ബെഡ്ഷീറ്റുകൊണ്ട് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഈ സമയത്തും മയക്കു മരുന്നിന്റെ പിടിയിൽ ആയതിനാൽ ഒറ്റയ്ക്ക് കൃത്യം നിർവഹിക്കാനുള്ള കരുത്ത് കിട്ടി. ശേഷം ഒന്നും അറിയാതാത്തവനെ പോലെ അമ്മയെ കാണാനില്ലെന്ന് ബന്ധുക്കളെയും സഹോദരിയെയും അറിയിച്ചു.

അമ്മയുടെ കയ്യും പിടിച്ചാണ് അക്ഷയ് ഇവിടെ താമസത്തിന് എത്തിയത്. വളരെ സ്നേഹത്തോടെയാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്. എഞ്ചിനീയറിങ് പഠനകാലത്ത് അമ്മയ്ക്കൊപ്പം അമ്പലത്തിൽ പോകുകയും അമ്മയെ ബൈക്കിലിരുത്തി കൊണ്ടുപോകുകയും ചെയ്തിരുന്ന മകനാണ് ഒടുക്കം അമ്മയെ ചുട്ടുകൊന്നത്.

ചെറുപ്പം മുതൽ ആക്ടീവായിരുന്ന അക്ഷയ് കഴിഞ്ഞ കുറേകാലമായി എല്ലാവരിൽ നിന്നും അകന്നിരുന്നു. സൗഹൃദം മുഴുവൻ എഞ്ചിനീയറിങ് കോളജ് കേന്ദ്രീകരിച്ചായിരുന്നു. അമ്മ മാത്രമുള്ള വീട്ടിൽ പലപ്പോഴും അക്ഷയ് ഏറെ വൈകിയാണ് എത്തിയിരുന്നത്. പഠനകാലത്ത് ആവശ്യപ്പെട്ടതെല്ലാം വാങ്ങി നൽകിയിട്ടും അഞ്ചോളം വിഷയങ്ങൾക്ക് തോറ്റത് അമ്മയുമായി തെറ്റാൻ ഇടയാക്കി.

അക്ഷയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം കൊലനടത്തിയ വീട്ടിലും പിന്നീട് പ്രതി പോയ നാലാഞ്ചിറയിലെ ഐസ്‌ക്രീം പാർലറിലുമെത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ദീപയുടെ ഭർത്താവ് അശോകൻ, മകൾ അനഘ എന്നിവരെ പൊലീസ് ഇന്നലെ കൊല നടന്ന ദ്വാരക വീട്ടിലെത്തിച്ചു. എങ്ങനെയാണ് കൊലനടത്തിയതെന്ന് ഇരുവരോടും പൊലീസ് വിശദീകരിച്ചു നൽകി. സംഭവ സമയത്ത് ഇരുവരും കുവൈറ്റിലായിരുന്നു. മൃതദേഹം തിരിച്ചറിയാൻ ഇരുവരുടെയും രക്തസാമ്പിളുകൾ പൊലീസ് ഡി.എൻ.എ പരിശോധനയ്ക്ക് അയച്ചു.

തെളിവെടുപ്പും വൈദ്യപരിശോധനയും പൂർത്തിയാക്കി റിമാൻഡ് റിപ്പോർട്ടുമായി മജിസ്‌ട്രേട്ടിന്റെ വസതിയിലേക്ക് വ്യാഴാഴ്ച രാത്രി പുറപ്പെടുമ്പോൾ ,താൻ ജയിലിലാകുമെന്ന് മനസിലാക്കി അക്ഷയ് പൊട്ടിക്കരഞ്ഞു. എല്ലാം പറഞ്ഞില്ലേ, ഇനി എന്നെ വിട്ടുകൂടേ , എനിക്ക് വീട്ടിൽ പോണം എന്ന് അക്ഷയ് പൊലീസിന്റെ കാല് പിടിച്ചു

എൻജിനിയറിംഗിന് തോറ്റ വിഷയങ്ങൾക്ക് ട്യൂഷന് പോകാൻ 18000 രൂപ നൽകാത്തതും കുടുംബ പ്രശ്‌നങ്ങളെ തുടർന്നുണ്ടായ വാക്കുതർക്കങ്ങളുമാണ് ദീപയുടെ കൊലപാതകത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അച്ഛൻ പറഞ്ഞത് കേൾക്കാതെ അമ്മ എൽ.ഐ.സി അഡൈ്വസറായി തുടർന്നതും, അമ്മയുടെ ജീവിതരീതിയിലെ സംശയവും അക്ഷയിനെ കൊലയ്ക്ക് പ്രേരിപ്പിച്ചു. തറയിൽ തലയിടിക്കും വിധം തള്ളിയിട്ട ശേഷം ബെഡ്ഷീറ്റ് കൊണ്ട് തലയിലും വായിലും വരിഞ്ഞുമുറുക്കി, കഴുത്ത് ഞെരിച്ചാണ് അമ്മയെ അക്ഷയ് കൊലപ്പെടുത്തിയത്.

അമ്മയ്‌ക്കൊപ്പം ,അവർ ഉപയോഗിച്ചിരുന്ന ഫോണും കൊലപാതകത്തിനുപയോഗിച്ച ബെഡ് ഷീറ്റുമെല്ലാം ചുട്ടുചാമ്പലാക്കിതനിക്ക് കൈയബദ്ധം പറ്റിയെന്ന് വിദേശത്തുള്ള സഹോദരിക്ക് അക്ഷയ് ഇന്റർനെറ്റിൽ സന്ദേശമയച്ചിരുന്നു. പൊലീസ് സ്റ്റേഷനിലെത്തി പിതാവും സഹോദരിയും കണ്ടപ്പോൾ താൻ നിരപരാധിയാണെന്നും, ഒന്നും അറിയില്ലെന്നുമാണ് അക്ഷയ് പറഞ്ഞത്. പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ അക്ഷോഭ്യനായിരുന്ന അക്ഷയ് , പിതാവിനെയും സഹോദരിയെയും കണ്ടതോടെ വിങ്ങിപ്പൊട്ടി