അബുദാബി: യുഎഇയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,161 പേർക്ക്. ചികിത്സയിലുണ്ടായിരുന്ന 1,493 പേർ രോഗമുക്തി നേടി. രണ്ട് കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1,16,083 കോവിഡ് പരിശോധനകൾ നടത്തിയതിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 137,310 ആയി. ഇവരിൽ 134,983 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 505 പേരാണ് കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. നിലവിൽ 1,822 കോവിഡ് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 1.35 കോടിയിലധികം കോവിഡ് പരിശോധനകൾ ഇതുവരെ യുഎഇയിൽ നടത്തിയിട്ടുണ്ട്.