- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കുഞ്ഞെന്ന് തെളിഞ്ഞു; അന്വേഷണം ആരംഭിച്ച് പൊലീസ്
കൊച്ചി : എറണാകുളത്ത് സ്വകാര്യ ആശുപത്രി ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. വിവരം ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്ന് കണ്ടെത്തി.
ഇന്നുരാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം ടോയ്ലറ്റിൽ കണ്ടെത്തുന്നത്. കഴിഞ്ഞദിവസമാണ് പതിനേഴുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.പോക്സോ കേസ് ആയതിനാൽ ആരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് അന്വേഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story