- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്തെ വ്യാവസായിക ഉൽപ്പാദനം 11.5 ശതമാനം ഉയർന്നു; ഖനന രംഗത്ത് രേഖപ്പെടുത്തി 19.5 ശതമാനം വളർച്ച
മുംബൈ: ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനം ജൂലൈയിൽ 11.5 ശതമാനം ഉയർന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വീ്ണ്ടെടുക്കലിന്റെ സൂചനയായാണ് സാമ്പത്തിക വിദഗ്ദ്ധർ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.
ഖനനം, ഊർജം, നിർമ്മിതോൽപ്പാദനം തുടങ്ങിയ മേഖലകളിലെ മികച്ച മുന്നേറ്റമാണ് വ്യാവസായിക ഉൽപ്പാദന സൂചികയിലെ നേട്ടത്തിന് കാരണം. ഖനന രംഗത്ത് 19.5 ശതമാനം വളർച്ച രേഖപ്പെടുത്തി. ഊർജ മേഖലയിലെ നേട്ടം 11.1 ശതമാനമാണ്. എന്നാൽ, രാജ്യത്തെ ഉൽപ്പാദന തോത് ഇപ്പോഴും കൊവിഡിന് മുൻപുള്ള കാലഘട്ടത്തെ അപേക്ഷിച്ച് കുറവാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story