കാലിഫോർണിയ : ലോസ് ആഞ്ചലസിലെ പ്രമുഖ ദേവാലയത്തിൽ വിശ്വാസികൾക്ക് ചേർന്നു വന്ന് ആരാധന നടത്തുന്നതിന് അനുമതി നൽകി സുപ്പീരിയൽ കോർട്ട് ജഡ്ജി . ഓഗസ്റ്റ് 14 നാണ് ഇതു സംബന്ധിച്ച കോടതി ഉത്തരവിട്ടത്.

ദേവാലയങ്ങളിൽ കൂടി വരുന്നതും ആരാധിക്കുന്നതും തടഞ്ഞു കൊണ്ടു കാലിഫോർണിയ ഗവർണ ഗവിൽ സൂസത്തിന്റെ ഉത്തരവ് നിലനിൽക്കുമ്പോഴാണ് സുപ്പീരിയർ കോടതി ജഡ്ജി ജെയിസ് ഡി ഉത്തരവിട്ടിരിക്കുന്നത്.

ജഡ്ജിയുടെ ഉത്തരവിനെ സ്വാഗതം ചെയ്തും സന്തോഷം അറിയിച്ചും ഗ്രേസു കമ്യൂണിറ്റി ചർച്ച് പാസ്റ്റർ ജോൺ മക്കാർക്കർ പ്രസ്താവന യിറക്കി.
അകാരണമായും , ഭരണ നാവിരുദ്ധമായും ദേവാലയങ്ങളിൽ കൂടിവരുന്നത് നിരോധിച്ചതിനെയാണ് തങ്ങൾ കോടതിയിൽ ചോദ്യം ചെയ്തതെന്ന് പാസ്റ്റർ പറഞ്ഞു. മാസ്‌ക്ക് ധരിക്കണമെന്നോ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമന്നും കോടതിയുടെ നിർദശം അംഗീകരിക്കുന്നതായും പാസ്റ്റർ അറിയിച്ച.

ലോസ് ആഞ്ചലസ് കൗണ്ടി ഗ്രേസ് കമ്യൂണിറ്റി ചർച്ചിൽ ആരാധന നിരോധിക്കണമെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നും ചൂണ്ടിക്കാട്ടി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സെപ്റ്റംബറിൽ വീണ്ടും വാദം കേൾക്കുന്നതിന് കേസ് മാറ്റിവച്ചു.
ഈ മാസം ആദ്യം ദേവാലയങ്ങൾ അടച്ചിടുന്നതിനെതിരെ ശാന്തമായ പ്രതിഷേധം അറിയിക്കുന്നതിന് ആരാധനകൾ ആരംഭിക്കുമെന്ന് പാസ്റ്റർ മക്കാർകർ അറിയിച്ചിരുന്നു.