- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴുത്തിലും തലയിലും വെട്ടേറ്റ പാടുകൾ; മൃതദേഹം കണ്ടെത്തിയത് പുഴയിൽ നിന്ന്; പാലക്കാട് ആദിവാസി യുവാവിന്റെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ; പ്രതിയെ ചോദ്യം ചെയ്യുന്നു
പാലക്കാട്: മണ്ണാർക്കാട് ആനമൂളി വനത്തിൽ ആദിവാസി യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. പാലവളവ് ഊരിലെ ബാലൻ ആണ് കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ ബാലന്റെ സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ടാണ് ആനമൂളി ഉരുളൻ കുന്ന് വനത്തോട് ചേർന്ന പുഴയിൽ ബാലന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന് വ്യക്തമായതോടെയാണ് സുഹൃത്തായ ചന്ദ്രനിലേക്ക് അന്വേഷണം നീണ്ടത്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ഇരുവരും കൂട്ടുകാരായിരുന്നു. മൂന്നു ദിവസം മുമ്പ് കാട്ടിൽ തേനെടുക്കാൻ പോയിരുന്നു. തേൻ വിറ്റുകിട്ടിയ പണം കൊണ്ട് മദ്യം വാങ്ങി. മദ്യപാനത്തിനിടെയുണ്ടായ വഴക്കിനെത്തുടർന്നാണ് ബാലനെ കൊലപ്പെടുത്തിയത്.
പിൻകഴുത്തിലേറ്റ വെട്ടാണ് ബാലന്റെ മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ബാലന്റെ കഴുത്തിലും തലയിലും വെട്ടേറ്റ പാടുകളുണ്ടായിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ചന്ദ്രനെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്.
വനവിഭവങ്ങൾ ശേഖരിക്കാനാണ് ബാലൻ കഴിഞ്ഞ ദിവസം ഉരുളൻകുന്ന് വനത്തിലേക്ക് പോയത്. പിന്നീട് കാണാതാവുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ബാലനെ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. പ്രതി ചന്ദ്രനെ കൂടുതൽ ചോദ്യംചെയ്യാനായി കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ