- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗങ്ങൾ തിരിച്ചറിയുന്ന യന്ത്രങ്ങൾ; ഫ്രിഡ്ജിനുള്ള ഓട്ടോമാറ്റിക് ഫോട്ടോ സംവിധാനം; കള്ളന്മാരെ കണ്ടെത്തുന്ന വാക്വം ക്ലീനർ; കിടക്കുന്ന പൊസിഷൻ നോക്കി സ്വയം അഡ്ജസ്റ്റാകുന്ന ബെഡ്ഡുകൾ; ഇനി വരാൻ പോകുന്നത് അപ്രതീക്ഷിതമായ മാറ്റങ്ങൾ
സാങ്കേതിക വിദ്യയുടെ രൂപപരിണാമങ്ങൾ ചിലപ്പോൾ അത്ഭുതപ്പെടുത്താറുണ്ട്. മനുഷ്യർ പറയുന്നതുപോലൊക്കെ പ്രവർത്തിച്ചിരുന്ന യന്ത്രങ്ങളുടെ സ്ഥാനത്ത് സ്വയം ദൗത്യം കണ്ടെത്തി ചെയ്യുന്ന യന്ത്രങ്ങളുടെ കാലമാണ് ഇനി വരാൻ പോകുന്നത്. എവിടേയ്ക്കാണ് പോകേണ്ടതെന്ന് രേഖപ്പെടുത്തിയാൽ സ്വയം ഡ്രൈവ് ചെയ്യുന്ന കാറും വീടുകളിലേക്ക് ഡ്രോൺ വിമാനത്തിൽ സാധനങ്ങൾ കൊണ്ടുവരുന്നതും പോലെ അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സാങ്കേതിക ലോകം അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുന്നത്. ഇറക്കം കുറഞ്ഞ ഈ ഷോർട്‌സുകൾ, ശരീരത്തിന്റെ അഴകളവുകൾ പ്രദർശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. നമുക്ക് എവിടേയ്ക്കാണ് പോകേണ്ടതെന്ന് നിശ്ചയിച്ചുകഴിഞ്ഞാൽ ജിപിഎസിന്റെ സഹായത്തോടെ വഴി കണ്ടെത്തി, ഓരോ വളവിലും തിരിവിലും വൈബ്രേഷനുകളിലൂടെ സ്വയം നമുക്ക് നിർദേശങ്ങൾ തന്നുകൊണ്ടിരിക്കും. ബ്ലൂടൂത്ത് മുഖേന സ്മാർട്ട്‌ഫോണുമായി കണക്ട് ചെയ്തുകൊണ്ടാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്പിനാലി ഡിസൈൻ രംഗത്തിറക്കിയിട്ടുള്ള ഷോർട്‌സുകൾക്ക് 71 പൗണ്ടാണ് വില. ശബ്ദം കൊണ്ട് ഉപകരണങ്ങളെ നിയന്ത്രിക്കാവുന്ന സം
സാങ്കേതിക വിദ്യയുടെ രൂപപരിണാമങ്ങൾ ചിലപ്പോൾ അത്ഭുതപ്പെടുത്താറുണ്ട്. മനുഷ്യർ പറയുന്നതുപോലൊക്കെ പ്രവർത്തിച്ചിരുന്ന യന്ത്രങ്ങളുടെ സ്ഥാനത്ത് സ്വയം ദൗത്യം കണ്ടെത്തി ചെയ്യുന്ന യന്ത്രങ്ങളുടെ കാലമാണ് ഇനി വരാൻ പോകുന്നത്. എവിടേയ്ക്കാണ് പോകേണ്ടതെന്ന് രേഖപ്പെടുത്തിയാൽ സ്വയം ഡ്രൈവ് ചെയ്യുന്ന കാറും വീടുകളിലേക്ക് ഡ്രോൺ വിമാനത്തിൽ സാധനങ്ങൾ കൊണ്ടുവരുന്നതും പോലെ അപ്രതീക്ഷിതമായ മാറ്റങ്ങളാണ് സാങ്കേതിക ലോകം അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുന്നത്.
ഇറക്കം കുറഞ്ഞ ഈ ഷോർട്‌സുകൾ, ശരീരത്തിന്റെ അഴകളവുകൾ പ്രദർശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. നമുക്ക് എവിടേയ്ക്കാണ് പോകേണ്ടതെന്ന് നിശ്ചയിച്ചുകഴിഞ്ഞാൽ ജിപിഎസിന്റെ സഹായത്തോടെ വഴി കണ്ടെത്തി, ഓരോ വളവിലും തിരിവിലും വൈബ്രേഷനുകളിലൂടെ സ്വയം നമുക്ക് നിർദേശങ്ങൾ തന്നുകൊണ്ടിരിക്കും. ബ്ലൂടൂത്ത് മുഖേന സ്മാർട്ട്‌ഫോണുമായി കണക്ട് ചെയ്തുകൊണ്ടാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്പിനാലി ഡിസൈൻ രംഗത്തിറക്കിയിട്ടുള്ള ഷോർട്‌സുകൾക്ക് 71 പൗണ്ടാണ് വില.
ശബ്ദം കൊണ്ട് ഉപകരണങ്ങളെ നിയന്ത്രിക്കാവുന്ന സംവിധാനങ്ങൾ ഇന്ന് നിലവിലുണ്ട്. ആപ്പിളിന്റെ സിരിയും ആമസോണിന്റെ എക്കോയും അത്തരത്തിലുള്ളതാണ്. ഇത്തരത്തിൽ ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന വാക്വം ക്ലീനറുകളും ഡിഷ് വാഷറുകളുമൊക്കെ വിപണിയിലെത്തുകയാണ്. ശബ്ദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സ്മാർട്ട് ബൾബുകൾ ഫിലിപ്‌സ് രംഗത്തിറക്കിയിരുന്നു. ഇഷ്ടമുള്ള നിറവും നമുക്ക് തിരഞ്ഞെടുക്കാൻ ഇതിൽ സംവിധാനമുണ്ട്. അമേരിക്കൻ കമ്പനി മാർട്ടിയൻ പുറത്തിറക്കിയ സ്മാർട്ട് വാച്ചും അത്തരത്തിലുള്ളതാണ്.
സാംസങ്ങിന്റെ സ്മാർട്ട്തിങ്‌സാണ് ആമസോണിന്റെ അലക്‌സ സംവിധാനമുപയോഗിച്ച് വീട്ടുപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നത്. എൽജിയും അലക്‌സ ഉപയോഗിച്ച് ശബ്ദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങളുമായയി രംഗത്തുണ്ട്. അപരിചിതരായ ആളുകളെക്കണ്ടാൽ സൂചന നൽകുന്ന വാക്വം ക്ലീനറുകളും രംഗത്തുവരികയാണ്. കോർട്ടാന എന്ന ശബ്ദ നിയന്ത്രണ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ടോസ്റ്ററുകളും ഫ്രിഡ്ജുകളും സെൻട്രൽ ഹീറ്റിങ് സംവിധാനങ്ങളുമാണ് മൈക്രോസോഫ്റ്റിന്റെ പദ്ധതിയയിലുള്ളത്..