- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീരംഗപട്ടണയിലെ ജാമിയ മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് ഹനുമാൻ ക്ഷേത്രത്തിനു മുകളിൽ; പൂജ നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ ; പ്രാർത്ഥനാ ഹാളായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പട്ട് സർക്കാറിന് കത്ത്
ബെംഗളൂരു:വാരണാസിയിലെ ജ്ഞാനവാപി മസ്ജിദ് വിവാദം കത്തിപ്പടരുന്നതിനിടയിൽ, കർണാടകയിലെ തിവ്ര ഹിന്ദു സംഘടനകൾ ശ്രീരംഗപട്ടണയിലെ ജാമിയ മസ്ജിദിൽ മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് അവിടെ ഒരു ഹനുമാൻ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടു പ്രാർത്ഥിക്കാൻ അനുമതി തേടി രംഗത്തെത്തി.
ഹിന്ദു സംഘടനകളായ നരേന്ദ്ര മോദി വിചാര് മഞ്ച്, ശ്രീരാം സേന എന്നിവരും കർണാടക സർക്കാരിനോട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സ്ഥലത്ത് മുസ്ലീങ്ങൾ പ്രാർത്ഥനാ ഹാളായി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, പള്ളിയിൽ പൂജ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അവർ മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണർക്ക് നിവേദനവും നൽകി.
പേർഷ്യയിലെ ഭരണാധികാരികൾക്ക് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ എഴുതിയ കത്തുകളിൽ പള്ളി പണിയുന്നതിന് മുമ്പ് ഒരു ഹനുമാൻ ക്ഷേത്രം നിലനിന്നിരുന്നതായി സൂചന നൽകിയിരുന്നതായി സംഘടനകൾ അവകാശപ്പെടുന്നു. ടിപ്പുസുൽത്താൻ ഹനുമാൻ ക്ഷേത്രത്തിന് മുകളിലാണ് പള്ളി പണിതത് എന്ന് ചൂണ്ടിക്കാട്ടിയാണ് മാണ്ഡ്യയിലെ ഹിന്ദു സംഘടനകൾ നിവേദനം നൽകിയാട്ടുള്ളത്. എന്നാൽ, പൂജ നടത്തുന്നതിന് മുമ്പുതന്നെ സൈറ്റിലെ മദ്രസ നശിപ്പിക്കണമെന്ന് മൈക്കുകളും മറ്റും നീക്കം ചെയ്യുകയും ചെയ്യണമെന്ന് ശ്രീരാമസേന സ്ഥാപകൻ പ്രമോദ് മുത്തലിക് ആവശ്യപ്പെട്ടു.
തങ്ങളുടെ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഹിന്ദു സംഘടനകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 1784-ൽ മൈസൂരു ഭരണാധികാരി ടിപ്പു സുൽത്താൻ ശ്രീരംഗപട്ടണത്തിലെ നിർമ്മിച്ച പള്ളിയാണ് ജമാ മസ്ജിദ്. മസ്ജിദ് ഇ-അല എന്നും ജമാ മസ്ജിദ് അറിയപ്പെടുന്നു.
ജമാ മസ്ജിദിന് രണ്ട് നിലകളും ആകർഷണീയമായ രൂപകൽപ്പനയിലാണ് നിർമ്മിച്ചിട്ടുള്ളത്. രണ്ട് ഗംഭീരമായ മിനാരങ്ങൾക്ക് (ടവറുകൾ) 200 പടികളുള്ള ഒരു ആന്തരിക ഗോവണിയും ഉണ്ട്. ചുവരുകളും മേൽക്കൂരയും സങ്കീർണ്ണമായ രൂപങ്ങളും പെയിന്റിംഗുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
ജുമാ മസ്ജിദിന് വെള്ള താഴികക്കുടം, തുറന്ന നടുമുറ്റം, പ്രാർത്ഥനാ ഹാൾ എന്നിവയുണ്ട്. ഭിത്തികളിൽ അല്ലാഹുവിന്റെ 99 വ്യത്യസ്ത നാമങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഒരു നൂറ്റാണ്ട് പഴക്കമുള്ള ഭീമാകാരമായ ഘടികാരം, ഇപ്പോഴും തികഞ്ഞ പ്രവർത്തനാവസ്ഥയിലാണ്, പുരാതന കാലത്തെ എഞ്ചിനീയറിങ് അത്ഭുതത്തിന് സാക്ഷ്യം വഹിക്കുന്നതാണ് ഈ മസ്ജിദ്.
ജുമാമസ്ജിദ് കാമ്പസിനുള്ളിൽ ഒരു മദ്രസയും (മുസ്ലിം മത പഠന കാര്യാലയം) പ്രവർത്തിക്കുന്നു. ശ്രീരംഗപട്ടണം സന്ദർശിക്കുനുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ജുമാ മസ്ജിദ്. എല്ലാ ദിവസവും രാവിലെ 6 നും വൈകുന്നേരം 6 നും ഇടയിൽ ജുമാ മസ്ജിദ് ആർക്കും സന്ദർശിക്കാവുന്നതാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്