- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ക്രെഡിറ്റും ഇവർക്ക് സ്വന്തം; സീക്രട്ടായി ഡീസന്റായി ഡീൽ ചെയ്ത് കൈയടി നേടി; ഓടുന്ന കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചപ്പോൾ അവരുടെ സ്വകാര്യത കാത്തുസൂക്ഷിച്ച ജീവനക്കാരെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
കൽപ്പറ്റ: ചില യാത്രകൾ അങ്ങനെയാണ്. പുതിയ സ്വപ്‌നങ്ങളുടെ പിറവികൾക്ക് സാക്ഷികളാകും. കോഴിക്കോട്ട് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ട ബസിലാണ് അത്തരമൊരു സംഭവം നടന്നത്.കോഴിക്കോട് നിന്ന് രാവിലെ 7.30 നാണ് ബസ് ബത്തേരിയിലേക്ക് പുറപ്പെട്ടത്. അവിടെ സ്റ്റാന്റിൽ നിന്നു തന്നെ യുവതിയുൾപ്പെട്ട നാലംഗ കുടുംബം കയറിയിരുന്നു. ഏറ്റവും പുറകിലത്തെ സീറ്റിന് മുൻപിലായാണ് ഇരുന്നിരുന്നത്. പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയിരുന്നില്ല. വെള്ളാരം കുന്ന് കഴിഞ്ഞ് കൽപറ്റ എത്താറായപ്പോൾ കെഎസ്ആർടിസി ഗാരിജിന് സമീപം വച്ച് പൊലീസുകാരനായ ഒരു യാത്രക്കാരൻ മുന്നോട്ടു വന്ന് കണ്ടക്ടരോട് ചെറുതായി പ്രശ്‌നം സൂചിപ്പിച്ചു. പുറകിലെത്തി യുവതിയോട് കാര്യങ്ങൾ ആരുമറിയാതെ ചോദിച്ചു.വൈകാതെ യുവതി പ്രസവിച്ചു . പൊക്കിൾ കൊടി വേർപെടുത്താത്ത ചോരക്കുഞ്ഞിനെ ഒപ്പമുള്ളവർ എടുത്തിട്ടുണ്ട്. ഉടൻ ഡ്രൈവർ സുനിൽകുമാറിനോട് കാര്യം പറഞ്ഞു. പിന്നൊന്നും ചിന്തിച്ചില്ല ആദ്യമെത്താവുന്ന ആശുപത്രിയിലേക്ക് കുതിച്ചു. കൽപറ്റ ലിയോ ആശുപത്രിയിലെത്തുമ്പോൾ രാവിലെ 9.30. അവ
കൽപ്പറ്റ: ചില യാത്രകൾ അങ്ങനെയാണ്. പുതിയ സ്വപ്‌നങ്ങളുടെ പിറവികൾക്ക് സാക്ഷികളാകും. കോഴിക്കോട്ട് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ട ബസിലാണ് അത്തരമൊരു സംഭവം നടന്നത്.കോഴിക്കോട് നിന്ന് രാവിലെ 7.30 നാണ് ബസ് ബത്തേരിയിലേക്ക് പുറപ്പെട്ടത്. അവിടെ സ്റ്റാന്റിൽ നിന്നു തന്നെ യുവതിയുൾപ്പെട്ട നാലംഗ കുടുംബം കയറിയിരുന്നു. ഏറ്റവും പുറകിലത്തെ സീറ്റിന് മുൻപിലായാണ് ഇരുന്നിരുന്നത്. പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയിരുന്നില്ല. വെള്ളാരം കുന്ന് കഴിഞ്ഞ് കൽപറ്റ എത്താറായപ്പോൾ കെഎസ്ആർടിസി ഗാരിജിന് സമീപം വച്ച് പൊലീസുകാരനായ ഒരു യാത്രക്കാരൻ മുന്നോട്ടു വന്ന് കണ്ടക്ടരോട് ചെറുതായി പ്രശ്‌നം സൂചിപ്പിച്ചു.
പുറകിലെത്തി യുവതിയോട് കാര്യങ്ങൾ ആരുമറിയാതെ ചോദിച്ചു.വൈകാതെ യുവതി പ്രസവിച്ചു . പൊക്കിൾ കൊടി വേർപെടുത്താത്ത ചോരക്കുഞ്ഞിനെ ഒപ്പമുള്ളവർ എടുത്തിട്ടുണ്ട്. ഉടൻ ഡ്രൈവർ സുനിൽകുമാറിനോട് കാര്യം പറഞ്ഞു. പിന്നൊന്നും ചിന്തിച്ചില്ല ആദ്യമെത്താവുന്ന ആശുപത്രിയിലേക്ക് കുതിച്ചു. കൽപറ്റ ലിയോ ആശുപത്രിയിലെത്തുമ്പോൾ രാവിലെ 9.30. അവിടെ അവർ വേണ്ടതെല്ലാം ചെയ്തതു കൊണ്ട് പ്രശ്‌നങ്ങളുണ്ടായില്ല.
ലിയോ ആശുപത്രിയിലേക്കുള്ള ചെറിയ വഴിയിലൂടെ ബസ് പായുന്നത് കണ്ട് പലരും അമ്പരന്നു.സ്റ്റാൻഡിലേക്കുള്ള വഴി മാറിപ്പോയതാണെന്ന് കരുതി പലരും ഡ്രൈവറോട് വിളിച്ചുപറയുന്നുണ്ടായിരുന്നു.ബസ് ആശുപത്രി മുറ്റത്ത് എത്തിയപ്പോഴാണ് യാത്രക്കാർക്ക് പോലും കാര്യം ശരിക്ക് പിടികിട്ടിയത്. അതോടെ ബസിൽ നിന്ന് നവജാതശിശുവിന്റെ കരച്ചിലും ഉയർന്നു.
ബസിൽ നിറയേ ആളുകൾ ഉണ്ടായിട്ടും ഇത്ര സീക്രട്ടായി കാര്യങ്ങൾ കൈകാര്യം ചെയ്തതിൽ മുഴുവൻ യാത്രക്കാരും ജീവനക്കാരേ അഭിനന്ദിച്ചുകെഎസ്ആർടിസി ബസിൽ പിറന്ന കുഞ്ഞിന് ഉടുപ്പുകളും സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി ബത്തേരി ഡിപ്പോയിലെ ജീവനക്കാർ ആശുപത്രിയിലെത്തി. ബത്തേരി ഡിപ്പോ സൂപ്രണ്ട് ഷീബ ബിജു, ഡിപ്പോ എൻജിനീയർ പ്രശാന്ത് കൈമൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ആശുപത്രിയിൽ ആശംസകളുമായെത്തിയത്.
ബസ് ഡ്രൈവർ തോമാട്ടുചാൽ സ്വദേശി പി.സുനിൽ കുമാർ, കണ്ടക്ടർ കക്കോടി സ്വദേശി വി.കെ.ബാനിഷ് എന്നിവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ.നടവയൽ സ്വദേശിയായ ബിജുവിന്റെ ഭാര്യ കവിതയാണ് ബസിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകിയത്.ബസിൽ പ്രസവം നടന്നുകഴിഞ്ഞാണ് ചില യാത്രക്കാരെങ്കിലും കാര്യം അറിഞ്ഞത്. ബസ് ആശുപത്രി മുറ്റത്തെത്തിയതോടെയാണ് മുഴുവൻ യാത്രക്കാർക്കും കാര്യം പിടികിട്ടിയത്.