- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാഞ്ചിയേട്ടന്മാർക്ക് ഇത് കഷ്ടകാലം! ശുപാർശകൾ ഓൺലൈൻ വഴിയാക്കിയതോടെ സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കിയ അറിയപ്പെടാത്തവർക്കും അംഗീകാരം; പത്മ പുരസ്‌കാര നിർണയത്തിൽ സംസ്ഥാനങ്ങളുടേത് മാത്രമല്ല ഗവർണർമാരുടെയും കേന്ദ്രമന്ത്രിമാരുടെയും ശുപാർശകൾ പലതും തള്ളിയതോടെ സമ്മാനിതരായത് അപൂർവ പ്രതിഭകൾ
ന്യൂഡൽഹി: പഴയത് പോലെ പ്രാഞ്ചിയേട്ടന്മാരുടെ ഇടിച്ചുകയറ്റം ഇപ്പോൾ നടപ്പില്ല. പത്മ പുരസ്‌കാരങ്ങളുടെ കാര്യമാണ് പറഞ്ഞുവരുന്നത്.പത്മ പുരസ്‌കാരം നൽകിയത് മാറ്റങ്ങളുണ്ടാക്കിയ അറിയപ്പെടാത്ത ആളുകൾക്കാണെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞത് ഓർമയില്ലേ?കേരളത്തിൽ നിന്ന് പത്മ ശ്രീ നേടിയ ലക്ഷ്മിക്കുട്ടിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തു. പത്മ പുരസ്‌കാരം പൊതുജനങ്ങൾക്കും ശുപാർശ ചെയ്യാവുന്ന തരത്തിൽ 2016 ൽ അഴിച്ചുപണിതിരുന്നു. പത്മ പുരസ്‌കാര നിർണയം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ ഈ പുതിയ പരിഷ്‌കാരം. ഓൺലൈൻ മുഖേന മാത്രമേ പത്മ പുരസ്‌കാരങ്ങൾ ശുപാർശ ചെയ്യാൻ കഴിയുകയുള്ളു. പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായവരെ നിശ്ചയിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി പരാതികളുയരുന്ന സാഹചര്യത്തിൽ ശുപാർശ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ്് പുതിയ പരിഷ്‌കാരം ഏർപ്പെടുത്തിയത്. പുതിയ ഉത്തരവു പ്രകാരം വ്യക്തികൾക്കും സർക്കാർ പോലെയുള്ള അധികാര സ്ഥാപനങ്ങൾക്കും ശുപാർശകൾ ന
ന്യൂഡൽഹി: പഴയത് പോലെ പ്രാഞ്ചിയേട്ടന്മാരുടെ ഇടിച്ചുകയറ്റം ഇപ്പോൾ നടപ്പില്ല. പത്മ പുരസ്‌കാരങ്ങളുടെ കാര്യമാണ് പറഞ്ഞുവരുന്നത്.പത്മ പുരസ്‌കാരം നൽകിയത് മാറ്റങ്ങളുണ്ടാക്കിയ അറിയപ്പെടാത്ത ആളുകൾക്കാണെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞത് ഓർമയില്ലേ?
കേരളത്തിൽ നിന്ന് പത്മ ശ്രീ നേടിയ ലക്ഷ്മിക്കുട്ടിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തിൽ പ്രത്യേകം പരാമർശിക്കുകയും ചെയ്തു.
പത്മ പുരസ്‌കാരം പൊതുജനങ്ങൾക്കും ശുപാർശ ചെയ്യാവുന്ന തരത്തിൽ 2016 ൽ അഴിച്ചുപണിതിരുന്നു. പത്മ പുരസ്‌കാര നിർണയം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാരിന്റെ ഈ പുതിയ പരിഷ്‌കാരം. ഓൺലൈൻ മുഖേന മാത്രമേ പത്മ പുരസ്‌കാരങ്ങൾ ശുപാർശ ചെയ്യാൻ കഴിയുകയുള്ളു.
പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായവരെ നിശ്ചയിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി പരാതികളുയരുന്ന സാഹചര്യത്തിൽ ശുപാർശ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ്് പുതിയ പരിഷ്‌കാരം ഏർപ്പെടുത്തിയത്. പുതിയ ഉത്തരവു പ്രകാരം വ്യക്തികൾക്കും സർക്കാർ പോലെയുള്ള അധികാര സ്ഥാപനങ്ങൾക്കും ശുപാർശകൾ നൽകാം.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ അവാർഡുകൾ എന്ന വിഭാഗത്തിലൂടെയാണ് പത്മ പുരസ്‌കാര ശുപാർശ നൽകേണ്ടത്. അതിൽ പൗരന്മാർ അഥോറിറ്റി തുടങ്ങിയ ഉപവിഭാഗങ്ങളുണ്ട്. പൊതുജനങ്ങൾ ശുപാർശ നൽകേണ്ടത് വ്യക്തികൾ എന്ന ഉപവിഭാഗത്തിലാണ്.
സ്വന്തം പേര് ശുപാർശ ചെയ്യാനും ഇനി അവസരമുണ്ട്. സമൂഹത്തിൽ അറിയപ്പെടുന്നവർക്കുമാത്രം പുര്‌സകാരങ്ങൾ ലഭിക്കുന്ന പതിവുരീതികൾ മാറ്റി, അറിയപ്പെടാത്തവരും എന്നാൽ അപൂർവപ്രതിഭകളുമായവരെ കണ്ടെത്താനും ഈ രീതി സഹായിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് സമിതി ഇക്കാര്യം പാലിച്ചുവെന്നാണ് ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങൾ പരിശോധിക്കുമ്പോൾ മനസ്സിലാകുന്ന്ത്.
അധികമൊന്നും അറിയപ്പെടാത്തവരെ തേടിയാണ് ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങളിലധികവും എത്തിയത്. സംസ്ഥാനങ്ങളും ഗവർണർമാരും കേന്ദ്രമന്ത്രിമാരും നൽകിയ ശുപാർശകളിൽ ഭൂരിഭാഗവും പത്തംഗ തിരഞ്ഞെടുപ്പ് സമിതി തള്ളി. എട്ടു സംസ്ഥാനങ്ങളും ഏഴു ഗവർണർമാരും നൽകിയ പട്ടികയിൽനിന്ന് ആരും പരിഗണിക്കപ്പെട്ടില്ല.തമിഴ്‌നാട് (06), ഹരിയാന (05), ജമ്മു കശ്മീർ (09), കർണാടക (44), ഉത്തരാഖണ്ഡ് (15), ബിഹാർ (04), രാജസ്ഥാൻ (04), ഡൽഹി (07) എന്നിവ നൽകിയ പട്ടികയിലുള്ള ആർക്കും പുരസ്‌കാരം നൽകിയില്ല.
ഏഴു ഗവർണർമാർ നൽകിയ ശുപാർശകൾ പൂർണമായി തള്ളി. കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ രണ്ടു ശുപാർശകളും ഇക്കൂട്ടത്തിൽപെടുന്നു. കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഉൾപ്പെടെ ഏഴു കാബിനറ്റ് മന്ത്രിമാർ നൽകിയ ശുപാർശകളും തഴയപ്പെട്ടു. ഒരു ശുപാർശയാണു ജയ്റ്റ്‌ലി നൽകിയത്.
കേരളം 41 പേരെ ശുപാർശ ചെയ്തതിൽ പുരസ്‌കാരം ലഭിച്ചതു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്കു (പത്മഭൂഷൺ) മാത്രം.എന്നാൽ, പത്മവിഭൂഷൺ ലഭിച്ച പി. പരമേശ്വരന്റെയും പത്മശ്രീ ലഭിച്ച ഡോ. എം.ആർ. രാജഗോപാൽ, ലക്ഷ്മികുട്ടിയമ്മ എന്നിവരുടെയും പേരുകൾ സംസ്ഥാന സർക്കാരിന്റെ ശുപാർശയിലുണ്ടായിരുന്നില്ല.
സംസ്ഥാന സർക്കാർ സമർപ്പിച്ച പട്ടികയിൽ എം ടി. വാസുദേവൻ നായർക്ക് പത്മവിഭൂഷണിന് ശുപാർശ നൽകിയിരുന്നു. ജ്ഞാനപീഠ ജേതാവുകൂടിയായ എം ടി. നോട്ട് അസാധുവാക്കലിനെതിരേയും മറ്റും ശക്തമായി രംഗത്തുവന്നിരുന്നു. കലാമണ്ഡലം ഗോപി, മമ്മൂട്ടി, മോഹൻലാൽ, പെരുവനം കുട്ടൻ മാരാർ, സുഗതകുമാരി, ഫീലിപ്പോസ് മാർ ക്രിസോസ്റ്റം എന്നിവരുടെ പേരുകളാണ് പത്മഭൂഷണിനായി സംസ്ഥാനം നിർദ്ദേശിച്ചത്.
പത്മശ്രീക്കായി ശുപാർശ ചെയ്തവർ: സൂര്യ കൃഷ്ണമൂർത്തി, ചവറ പാറുക്കുട്ടി, കലാനിലയം പരമേശ്വരൻ, സദനം കൃഷ്ണൻകുട്ടിനായർ, കാനായി കുഞ്ഞിരാമൻ, രമേശ് നാരായണൻ, ആർട്ടിസ്റ്റ് നമ്പൂതിരി, കെ.ജി. ജയൻ, പ്രൊഫ. എം. സുബ്രഹ്മണ്യശർമ, കലാമണ്ഡലം വിമലാ മേനോൻ, മാതംഗി സത്യമൂർത്തി, ജി.കെ. പിള്ള, പുതുമന ഗോവിന്ദൻ നമ്പൂതിരി, പഴയന്നൂർ പരമേശ്വരൻ, മാതൂർ ഗോവിന്ദൻകുട്ടി, ഇ.പി. ഉണ്ണി, നെടുമുടി വേണു, പി. ജയചന്ദ്രൻ, ഡോ. വി.പി. ഗംഗാധരൻ, ഡോ. സഞ്ജീവ്. വി. തോമസ്, എം.കെ. രാമൻ, ഡോ. ജയകുമാർ, ഡോ. ശശിധരൻ, ഫാ. ഡേവിസ് ചിറമ്മേൽ, എം. മാത്യൂസ്, കെ.എൻ. ഗോപാലകൃഷ്ണഭട്ട്, ഇ. ചന്ദ്രശേഖരൻനായർ, അഷറഫ് താമരശ്ശേരി, വാണിദാസ് ഇളയന്നൂർ, ഡോ. ബി. ഇക്‌ബാൽ, ഗ്രേഷ്യസ് ബഞ്ചമിൻ, ഐ.എം. വിജയൻ, സി. രാധാകൃഷ്ണൻ, എം.കെ. സാനു, ടി. പത്മനാഭൻ.
ജോമോൻ പുത്തൻപുരയ്ക്കലിന് വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയിലാണ് സംസ്ഥാന സർക്കാർ സമർപ്പിച്ച പട്ടികയിലെ പേരുകളുള്ളത്.മുൻവർഷം സംസ്ഥാന സർക്കാർ സമർപ്പിച്ച പേരുകളിൽ മൂന്നുപേരെ കേന്ദ്രം അവാർഡിനായി തിരഞ്ഞെടുത്തിരുന്നു. മന്ത്രി എ.കെ. ബാലൻ കൺവീനറായ മന്ത്രിസഭാ ഉപസമിതി തയ്യാറാക്കിയ പട്ടിക മന്ത്രിസഭ അംഗീകരിച്ചാണ് കേന്ദ്ര സർക്കാരിന് സമർപ്പിച്ചത്.